ന്യൂഡല്‍ഹി: കാമ്പ കോള ബ്രാന്‍ഡ് ഏറ്റെടുത്തതിന് പിന്നാലെ വിപണിയില്‍ പുതിയ നീക്കവുമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. സ്‌നാക്‌സ് വിപണിയില്‍ പുതിയ ലക്ഷ്യവുമായി എത്തുകയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്.
ചിപ്സിലും സ്‌നാക്‌സ് വിപണിയിലും കമ്പനിക്ക് അലന്‍ ബ്യൂഗിള്‍സ്, സ്നാക്ടാക് ബ്രാന്‍ഡുകള്‍ ഉണ്ട്, ഇന്‍ഡിപെന്‍ഡന്‍സ് എന്നത് ബിസ്‌ക്കറ്റ് ബ്രാന്‍ഡിന്റെ പേരും. വിതരണക്കാര്‍ക്ക് 8 ശതമാനം മാര്‍ജിന്‍, രണ്ട് ശതമാനം പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള ഇന്‍സെന്റീവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
വിതരണക്കാര്‍ക്ക് മറ്റ് ബ്രാന്‍ഡുകള്‍ 6 മുതല്‍ 6.5 ശതമാനം മാര്‍ജിനാണ് നല്‍കുന്നത്. മറ്റ് കമ്പനികള്‍ 8 മുതല്‍ 15 ശതമാനം വരെ മാര്‍ജിന്‍ നല്‍കുമ്പോള്‍ അംബാനിയുടെ കമ്പനി ചില്ലറ വ്യാപാരികള്‍ക്ക് 20 ശതമാനം മാര്‍ജിന്‍ നല്‍കുന്നുവെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നു.
പെപ്സികോയും ബ്രിട്ടാനിയയും ഹല്‍ദിറാമും മറ്റ് പ്രാദേശിക ബ്രാന്‍ഡുകളും രാജ്യത്തെ ലഘുഭക്ഷണ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. 2023-ല്‍ ഇന്ത്യയുടെ ലഘുഭക്ഷണ വിപണിയുടെ മൂല്യം 42,694.9 കോടി രൂപയായിരുന്നു, ഇത് 2032-ഓടെ 95,521.8 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രതിവര്‍ഷം ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
റിലയന്‍സ് കണ്‍സ്യൂമര്‍ 2022 ലാണ് എഫ്എംസിജി വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മേയില്‍, അമേരിക്കന്‍ കമ്പനിയായ ജനറല്‍ മില്‍സിന്റെ ബ്രാന്‍ഡായ അലന്‍സ് ബ്യൂഗിള്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ശീതളപാനീയ വിപണിയില്‍ റിലയന്‍സ് തങ്ങളുടെ ബ്രാന്‍ഡായ കാമ്പ കോള ഉല്‍പ്പന്നങ്ങളുടെ വില മറ്റ് കമ്പനികളെ അപക്ഷിച്ച് വില കുറച്ചാണ് വില്‍ക്കുന്നത്. ഇതോടെ വിപണിയില്‍ കൊക്കകോളയും പെപ്സികോയും വലിയ വെല്ലുവിളിയാണ് നേരിടുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക