റെയില്‍വേ സേവനങ്ങള്‍ ഒറ്റ ആപ്പില്‍; 'സ്വാറെയില്‍' സൂപ്പര്‍ ആപ്പ് പുറത്തിറക്കി

പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ആപ്പ് പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്
indian railway releases swarail superapp for testing
സ്വാറെയില്‍
Updated on

ന്യൂഡല്‍ഹി: എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കുന്ന 'സ്വാറെയില്‍' സൂപ്പര്‍ ആപ്പ് പുറത്തിറക്കി റെയില്‍വേ മന്ത്രാലയം. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ആപ്പ് പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത സൂപ്പര്‍ ആപ്പ്, ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിക്കും.

പരീക്ഷണാടിസ്ഥനത്തില്‍ ആയതുകൊണ്ട് തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണത്തിന് പരിധിനിശ്ചയിച്ചിട്ടുണ്ട്. ബീറ്റ ടെസ്റ്റിന്റെ ഭാഗമായി 1000 പേര്‍ക്കാണ് ആപ്പ് നിലവില്‍ ഡൗന്‍ലോഡ് ചെയ്യാനാകുക. ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ വിലയിരുത്തി പിന്നീട് 10000 പേര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ ആപ്പ് വീണ്ടും പുറത്തിറക്കും.

റിസര്‍വ് ചെയ്തും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിങ്ങുകള്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പാഴ്‌സല്‍ ബുക്കിങ്, ട്രെയിന്‍ അന്വേഷണങ്ങള്‍, പിഎന്‍ആര്‍ അന്വേഷണങ്ങള്‍, റെയില്‍മദാദ് വഴിയുള്ള സഹായം തുടങ്ങിയ സേവനങ്ങളെല്ലാം ആപ്പില്‍ ലഭ്യമാകും. കൂടാതെ ട്രെയിന്‍ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.

തടസ്സമില്ലാത്ത സേവനങ്ങളും അതോടൊപ്പം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നതിലൂന്നിയാണ് പുതിയ ആപ്പ് തയ്യാറാക്കിയിട്ടുള്ളതെന്ന് റെയില്‍വേ ബോര്‍ഡ് ഇന്‍ഫര്‍മോഷന്‍ ആന്‍ഡ് പബ്ലിസിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com