
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ധനികനും റിലയന്‍സ് ചെയര്‍മാനുമായ മുകേഷ് അംബാനി (Mukesh Ambani)താന്‍ പഠിച്ച സ്ഥാപനത്തിന് ഗുരുദക്ഷിണയായി നല്‍കിയത് നല്‍കിയത് 151 കോടി രൂപ. മുകേഷ് ധിരുഭായ് അംബാനി ബിരുദം പൂര്‍ത്തിയാക്കിയ മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിക്കാണ് അംബാനി ഭീമന്‍ തുക നല്‍കിയത്.
പ്രൊഫസര്‍ എംഎം ശര്‍മ്മയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന ചടങ്ങിലാണ് അംബാനി തുക നല്‍കുന്ന വിവരം അറിയിച്ചത്. മൂന്ന് മണിക്കൂറിലേറെ നേപം അംബാനി അവിടെ ചെലവഴിച്ചു. തന്നോട് പ്രൊഫസര്‍ എംഎം ശര്‍മ്മ ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന് വേണ്ടി ഇത് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അംബാനി പറഞ്ഞു.
എംഎം ശര്‍മയുടെ ആദ്യപ്രഭാഷണം തന്നെ ഏറെ സ്വാധീനിച്ചതായും അംബാനി പറഞ്ഞു. രാജ്യത്തിന്റെ ഗുരുവാണ് എംഎം ശര്‍മ. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്‍പിയായി പ്രൊഫസര്‍ ശര്‍മ എങ്ങനെ പ്രവര്‍ത്തിച്ചെന്നും തന്റെ പിതാവ് ധീരുഭായ് അംബാനിയെപ്പോലെ ഇന്ത്യന്‍ വ്യവസായത്തെ അഗോളതലത്തിലേക്ക് ഉയര്‍ത്താനുള്ള തീവ്രമായ ആഗ്രഹമുള്ളയാളായിരുന്നു അദ്ദേഹം. ശാസ്ത്രവും സാങ്കേതിക വിദ്യയും ഒപ്പം സ്വകാര്യസംഭരംഭകത്വവും ഒത്തുചേരുമ്പോള്‍ അഭിവൃദ്ധിയുടെ വാതിലുകള്‍ തുറക്കുമെന്ന് ഈ രണ്ടുപേരും വിശ്വസിച്ചിരുന്നതായും മുകേഷ് അംബാനി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ