
മുംബൈ: ഇന്ത്യന്‍ വാഹന വിപണിയില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയെ മറികടന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കള്‍. ഒറിജിനല്‍ എക്യുപ്‌മെന്റ് നിര്‍മ്മാതാക്കളുടെ പ്രതിമാസ മൊത്ത വില്‍പ്പന ഡേറ്റ പ്രകാരമാണ് ഫെബ്രുവരി മാസത്തില്‍ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മുന്നേറ്റം.
ഫെബ്രുവരിയില്‍ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ആഭ്യന്തര മൊത്ത വില്‍പ്പന 50,420 യൂണിറ്റാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പനയില്‍ 19 ശതമാനം വളര്‍ച്ചയാണ് മഹീന്ദ്ര കൈവരിച്ചത്. എന്നാല്‍ ഹ്യുണ്ടായിയുടെ ആഭ്യന്തര വില്‍പ്പന നാലു ശതമാനം കുറഞ്ഞു. 47,727 കാറുകളാണ് ഫെബ്രുവരിയില്‍ വിറ്റഴിച്ചത്. എന്നാല്‍ കയറ്റുമതി കൂടി ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളെന്ന സ്ഥാനം ഹ്യുണ്ടായി നിലനിര്‍ത്തി. ഫെബ്രുവരിയിലെ മൊത്തം വില്‍പ്പന (ആഭ്യന്തര, കയറ്റുമതി) 58,727 യൂണിറ്റിലെത്തി. മഹീന്ദ്രയുടേത് 52,386 വാഹനങ്ങളാണ്.
ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സ് ആണ് നാലാം സ്ഥാനത്ത്. 46,435 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ വിറ്റഴിച്ചത്. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പനയില്‍ ഒന്‍പത് ശതമാനത്തിന്റെ ഇടിവാണ് ടാറ്റ മോട്ടോഴ്‌സ് രേഖപ്പെടുത്തിയത്.
എസ്യുവികള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡ് ആണ് മഹീന്ദ്രയ്ക്ക് അനുകൂലമായത്. ഇലക്ട്രിക് എസ്യുവികളായ XEV 9e, BE 6 എന്നിവ ആദ്യ ദിവസം തന്നെ 30,179 ബുക്കിങ്ങുകളാണ് നേടിയത്. യാത്രാ വാഹന വിപണിയില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ആധിപത്യം നിലനിര്‍ത്തി. ഫെബ്രുവരിയില്‍ മാരുതി 160,791 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 160,271 യൂണിറ്റുകളില്‍ നിന്ന് നേരിയ വര്‍ധന. കമ്പനിയുടെ കയറ്റുമതി 25,021 യൂണിറ്റായി. 2024 ഫെബ്രുവരിയില്‍ ഇത് 28,927 യൂണിറ്റായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക