WhatsApp: ഇനി സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മ്യൂസിക്ക് ചേര്‍ക്കാം; പുതിയ ഫീച്ചര്‍ റെഡി

സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മ്യൂസിക്ക് ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്.
WhatsApp users can now add music to their status updates
ഇനി സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മ്യൂസിക്ക് ചേര്‍ക്കാംപ്രതീകാത്മക ചിത്രം
Updated on

ന്യൂഡല്‍ഹി: സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മ്യൂസിക്ക് ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഇപ്പോള്‍ ഐഫോണുകളിലും ആന്‍ഡ്രോയിഡ് മൊബൈലുകളിലും ഡെസ്‌ക്ടോപ്പുകള്‍ക്കുള്ള വെബ് പതിപ്പിലും ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മ്യൂസിക് ഓപ്ഷന്‍ ലഭ്യമാണ്. ഇന്‍സ്റ്റഗ്രാമിലെ ഫീച്ചറിന് സമാനമായ സംവിധാനമാണ് വാട്‌സ്ആപ്പിലും ഒരുക്കിയിരിക്കുന്നത്.

ഫോട്ടോകള്‍ക്കായി ഉപയോക്താക്കള്‍ക്ക് 15 സെക്കന്‍ഡ് വരെയും വീഡിയോകള്‍ക്ക് 60 സെക്കന്‍ഡ് വരെയും മ്യൂസിക്ക് ചേര്‍ക്കാന്‍ കഴിയും. എന്നിരുന്നാലും, ടെക്സ്റ്റ്, ജിഐഎഫ് അല്ലെങ്കില്‍ വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമല്ല.

വാട്‌സ്ആപ്പ് സ്റ്റാറ്റസിനായി ചിത്രത്തിലേക്കോ വിഡിയോയിലേക്കോ മ്യൂസിക്ക് ചേര്‍ക്കുന്ന വിധം താഴെ:

അപ്ഡേറ്റ്‌സ് ടാപ്പ് ചെയ്യുക, ഒരു ഫോട്ടോ അല്ലെങ്കില്‍ വിഡിയോ തെരഞ്ഞെടുക്കുക.

ഒരു പുതിയ ഫോട്ടോ എടുക്കുന്നതിനോ വീഡിയോ എടുക്കുന്നതിനോ കാമറയില്‍ ടാപ്പ് ചെയ്യുക.

മ്യൂസിക്ക് ബ്രൗസര്‍ തുറക്കുന്നതിന് മ്യൂസിക്ക് നോട്ട് ഐക്കണില്‍ ടാപ്പ് ചെയ്യുക.

പാട്ട് തിരയാന്‍ സെര്‍ച്ച് ബാറില്‍ ടാപ്പ് ചെയ്യുക അല്ലെങ്കില്‍ ജനപ്രിയ ഗാനങ്ങള്‍ ബ്രൗസ് ചെയ്യാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഉപയോക്താക്കള്‍ക്ക് ഗാനം, ആര്‍ട്ടിസ്റ്റ്, കീവേഡ് എന്നിങ്ങനെ തരംതിരിച്ചും തിരയാന്‍ കഴിയും.

ഗാനം പ്രിവ്യൂ ചെയ്യാനോ സ്റ്റാറ്റസിലേക്ക് ചേര്‍ക്കാനോ ടാപ്പ് ചെയ്യുക.

പാട്ടിന്റെ ഒരു ഭാഗം സ്റ്റാറ്റസിലേക്ക് ചേര്‍ക്കാന്‍ പ്രോഗ്രസ് ബാര്‍ ഉപയോഗിക്കുക.

ഒടുവില്‍ സ്‌ക്രീന്‍ ആരോ ബട്ടണില്‍ അമര്‍ത്തി നടപടികള്‍ പൂര്‍ത്തിയാക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com