

ചോറിനൊപ്പം പപ്പടം ഒരു ഗംഭീര കോമ്പിനേഷൻ ആണ്. എന്നാൽ പപ്പടത്തിൽ ഒരു വെറൈറ്റി ട്രൈ ചെയ്താലോ? പച്ചക്കറികൾ അരിഞ്ഞു സമയം കളയാതെ പപ്പടവും കഞ്ഞിവെള്ളവും ഉണ്ടെങ്കിൽ രുചികരമായ പപ്പടം താളിക്കൽ റെഡി ആക്കാം.
ചേരുവകൾ
പപ്പടം
എണ്ണ
കടുക്
ചെറിയുള്ളി
വറ്റൽമുളക്
വെളുത്തുള്ളി
കഞ്ഞിവെള്ളം
കറിവേപ്പില
മുളകുപൊടി
ഉപ്പ്
തയ്യാറാക്കുന്ന വിധം
അഞ്ചോ ആറോ പപ്പടം എടുത്ത് ചെറിയ കഷ്ണങ്ങളായി മുറിക്കുക.
ഒരു ചീനച്ചട്ടിയിൽ അൽപ്പം എണ്ണയൊഴിച്ച് പപ്പടം വറുത്തെടുക്കുക.
ശേഷം മറ്റൊരു പാനിൽ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
നാലോ അഞ്ചോ വറ്റൽ മുളക്, ചെറിയുള്ളി, വെളുത്തുള്ളി, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.
അതിലേയ്ക്ക് കാൽ ടീസ്പൂൺ മുളകു പൊടി ചേർത്ത് ഇളക്കികൊടുക്കുക.
രണ്ടു കപ്പ് കഞ്ഞിവെള്ളം കൂടി ഒഴിച്ച് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് അഞ്ചുമിനിറ്റ് തിളപ്പിക്കുക.
നന്നായി തിളച്ചു വറ്റി വരുമ്പോൾ വറുത്തുവെച്ചിരിക്കുന്ന പപ്പടം കൂടി അതിലേയ്ക്കു ചേർക്കുക. മീഡിയം അല്ലെങ്കിൽ കുറഞ്ഞ തീയിൽ തിളപ്പിക്കുക. പപ്പടം താളിച്ചത് റെഡി.