വോയ്സ്-ഡ്രിവണ്‍ കമ്പ്യൂട്ടിങ് അസിസ്റ്റന്റ്, നിരവധി എഐ ഫീച്ചറുകള്‍, ആപ്പിളുമായി മത്സരിക്കാന്‍ ഒരുങ്ങി ആമസോണ്‍; പുതിയ ഫോണ്‍ വരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് വീണ്ടും തിരിച്ചുവരാന്‍ ഒരുങ്ങി പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍
Amazon is making a smartphone again
Amazon is making a smartphone againഫയൽ‌
Updated on
1 min read

മുംബൈ: സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് വീണ്ടും തിരിച്ചുവരാന്‍ ഒരുങ്ങി പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍. 2014ല്‍ ഫയര്‍ ഫോണുമായാണ് ആമസോണ്‍ ആദ്യമായി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് കടന്നുവന്നത്. എന്നാല്‍ വിപണിയില്‍ ചലനം ഉണ്ടാക്കാന്‍ കഴിയാതെ ഫോണ്‍ പരാജയമായി മാറി. തുടര്‍ന്ന് ഒരു പതിറ്റാണ്ടിന് ശേഷമാണ് വീണ്ടും ഫോണ്‍ വിപണിയില്‍ സാന്നിധ്യം അറിയിക്കാന്‍ ആമസോണ്‍ ശ്രമിക്കുന്നത്.

പുതിയ സ്മാര്‍ട്ട്ഫോണ്‍ പ്രോജക്റ്റിന് 'ട്രാന്‍സ്ഫോര്‍മര്‍' എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. പുതിയ ഫോണ്‍ ബില്‍റ്റ്-ഇന്‍ അലക്സ ഇന്റഗ്രേഷനുമായി വരാനാണ് സാധ്യത. ആമസോണിന്റെ വോയ്സ് അസിസ്റ്റന്റ് ആണ് ബില്‍റ്റ്- ഇന്‍ അലക്‌സ. പ്രൈം വീഡിയോ, ആമസോണ്‍ മ്യൂസിക് പോലുള്ള ആമസോണ്‍ സേവനങ്ങളുമായി ഉപയോക്താക്കളെ ബന്ധിപ്പിക്കുന്ന ഒരു വ്യക്തിഗത മൊബൈല്‍ ഫോണ്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വോയ്സ് നിയന്ത്രിത കമ്പ്യൂട്ടറിന് സമാനമായ വോയ്സ്-ഡ്രിവണ്‍ കമ്പ്യൂട്ടിങ് അസിസ്റ്റന്റുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത.

കമ്പനിയുടെ വിവിധ സേവനങ്ങളിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ കൊണ്ടുവരുന്നതിന് ആമസോണ്‍ സ്മാര്‍ട്ട്ഫോണിന് മികച്ച ഗേറ്റ്വേ സൃഷ്ടിക്കാന്‍ കഴിയും. ഒരു ഉപയോക്താവിന് ആമസോണിന്റെ വെബ്സൈറ്റില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും കിന്‍ഡില്‍ സ്റ്റോര്‍ വഴി പുസ്തകങ്ങള്‍ വായിക്കാനും കഴിയും. പ്രൈം വീഡിയോയില്‍ തടസ്സമില്ലാതെ സിനിമകള്‍ കാണാനും കഴിയും.

Amazon is making a smartphone again
വൺപ്ലസിന്റെ പുതിയ ഫോൺ ചൊവ്വാഴ്ച വിപണിയിൽ; അറിയാം ഫീച്ചറുകൾ

ആപ്പിളിന്റെ എക്കോസിസ്റ്റവുമായി മത്സരിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. പുതിയ ഗാഡ്ജെറ്റുകള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആമസോണിന്റെ ഡിവൈസ് വിഭാഗത്തിലെ ഒരു ഗ്രൂപ്പായ സീറോവണ്‍ ആണ് ട്രാന്‍സ്ഫോര്‍മര്‍ പ്രോജക്റ്റിന് നേതൃത്വം നല്‍കുന്നത്. എഐ സംയോജനമായിരിക്കും ഫോണിനെ വേറിട്ടതാക്കുക. വോയ്സ്-ഡ്രിവണ്‍ ഇന്ററാക്ഷനുകളും ആമസോണിന്റെ സേവനങ്ങളിലേക്കുള്ള തടസ്സമില്ലാത്ത ആക്സസും സാധ്യമാകുന്നതോടെ ആപ്പ് സ്റ്റോറിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും.

Amazon is making a smartphone again
7,100 mAh ബാറ്ററി, 200 എംപി പ്രധാന കാമറ; പുതിയ രണ്ട് ഫോണുമായി വിവോ, ഉടന്‍ ലോഞ്ച്
Summary

Amazon is making a smartphone again, it will be big on AI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com