ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍; അമേരിക്കയെ പിന്നിലാക്കി ചൈന ഒന്നാം സ്ഥാനത്ത്

China beats US with world's fastest supercomputer
Ai IMAGE
Edited By:
Updated on
1 min read

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ അമേരിക്കയെ പിന്നിലാക്കി ചൈന ഒന്നാം സ്ഥാനത്ത്. ചൈനയിലെ ഷെന്‍സെനിലെ നാഷണല്‍ സൂപ്പര്‍ കമ്പ്യൂട്ടിങ് സെന്ററിലെ 'ലൈന്‍ഷൈന്‍'(Shenz-hen) സിസ്റ്റമാണ് നേട്ടം സ്വന്തമാക്കിയത്. ആഭ്യന്തരമായി രൂപകല്‍പ്പന ചെയ്ത ചിപ്പുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ആഗോള റാങ്കിങ്ങായ ടോപ്500ല്‍ ഒന്നാം സ്ഥാനത്തെത്തി.

അമേരിക്കന്‍ ഭരണകൂടം ആണവായുധ ശേഖരത്തിന്റെ വികസനത്തിനും പരിപാലനത്തിനുമായി ഉപയോഗിച്ചിരുന്ന 'എല്‍ ക്യാപ്പിറ്റന്‍' (El Capitan) എന്ന സൂപ്പര്‍ കമ്പ്യൂട്ടറിനെയാണ് ലൈന്‍ഷൈന്‍ പിന്നിലാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ചൈനീസ് സിസ്റ്റം ഈ പട്ടികയില്‍ ഇടംനേടുന്നത്. തദ്ദേശീയമായി രൂപകല്പന ചെയ്ത ചിപ്പുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

China beats US with world's fastest supercomputer
ഇനി മിണ്ടിയും പറഞ്ഞും ഇരിക്കാം; ആമസോൺ അലക്സ പ്ലസ് ഇന്ത്യയിലേക്കും

ഒന്നാം സ്ഥാനത്തെത്തിയെങ്കിലും, നിര്‍മിത ബുദ്ധി (അക) സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടര്‍ ചൈനയുടേതാണെന്ന് പറയാനാവില്ല. നിര്‍മിത ബുദ്ധി കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട മറ്റൊരു ബെഞ്ച്മാര്‍ക്ക് ടെസ്റ്റില്‍ ലൈന്‍ഷൈന്‍ നാലാം സ്ഥാനത്താണ് എത്തിയത്.

മൈക്രോസോഫ്റ്റ്, ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ക്ലൗഡ് കമ്പ്യൂട്ടിങ് കമ്പനികള്‍ക്ക് നിര്‍മിത ബുദ്ധി പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം കൂറ്റന്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഉണ്ടെങ്കിലും അവരൊന്നും ഈ ടോപ്പ് 500 റാങ്കിങ്ങില്‍ മത്സരിക്കാറില്ല. സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്എഐയുടെ (ഃഅക) 'കൊളോസസ്' (ഇീഹീൗൈ)െ സിസ്റ്റം അമേരിക്കയുടെ എല്‍ ക്യാപ്പിറ്റനേക്കാള്‍ ശക്തമാണെന്ന് കഴിഞ്ഞ വര്‍ഷം പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത്തരം വന്‍കിട കമ്പനികള്‍ അവരുടെ സിസ്റ്റങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍, നിലവിലെ ഈ ഒന്നാം സ്ഥാനക്കാര്‍ ആദ്യ അഞ്ചില്‍ പോലും എത്തില്ലെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ സീനിയര്‍ ഫെലോ ആയ ജിമ്മി ഗുഡ്‌റിച്ച് പറഞ്ഞു.

Summary

China beats US with world's fastest supercomputer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com