ഹൈ- എന്‍ഡ് ഫോണ്‍, 59,000 രൂപ മുതല്‍ വില; മോട്ടോറോള സിഗ്നേച്ചര്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള, ഇന്ത്യയില്‍ പുതിയ ഹൈ- എന്‍ഡ് ഫോണായ മോട്ടോറോള സിഗ്നേച്ചര്‍ പുറത്തിറക്കി
Motorola Signature debuts in India with Snapdragon 8 Gen 5 SoC
Motorola Signature debuts in India with Snapdragon 8 Gen 5 SoCimage credit: motorola
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള, ഇന്ത്യയില്‍ പുതിയ ഹൈ- എന്‍ഡ് ഫോണായ മോട്ടോറോള സിഗ്നേച്ചര്‍ പുറത്തിറക്കി. 59,999 രൂപ മുതലാണ് വില. 165Hz LTPO AMOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 8 Gen 5 പ്രൊസസര്‍, മാന്യമായ ബാറ്ററി, അതുല്യമായ ഡിസൈന്‍ എന്നിവയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ പ്രത്യേകതകള്‍. Oppo Reno 15 സീരീസ്, OnePlus 13s, Realme GT 8 സീരീസ് തുടങ്ങിയ ഫോണുകളുമായാണ് ഇത് മത്സരിക്കുക.

മോട്ടോറോള സിഗ്നേച്ചറില്‍ 6.8 ഇഞ്ച് FHD+ AMOLED LTPO ഡിസ്‌പ്ലേയുണ്ട്. 165Hz റിഫ്രഷ് റേറ്റും 6,200nits വരെ പീക്ക് ബ്രൈറ്റ്‌നസും ഇത് വാഗ്ദാനം ചെയ്യുന്നു. 16GB വരെ LPDDR5X റാമും 1TB വരെ UFS 4.1 സ്റ്റോറേജുമാണ് ഈ ഫോണിനുള്ളത്. ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍, മോട്ടോറോള സിഗ്‌നേച്ചറില്‍ ട്രിപ്പിള്‍ കാമറ സജ്ജീകരണമുണ്ട്. അതില്‍ സോണി ലൈറ്റിയ 828, OIS എന്നിവയുള്ള 50MP പ്രൈമറി കാമറ, 50MP അള്‍ട്രാവൈഡ് കാമറ, 3x ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യുന്ന 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, സോണി ലൈറ്റിയ 500 സെന്‍സറുള്ള 50MP ഓട്ടോഫോക്കസ് കാമറയുണ്ട്.

Motorola Signature debuts in India with Snapdragon 8 Gen 5 SoC
ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ട്രിപ്പിള്‍ റിയര്‍ കാമറ; സാംസങ് ഗാലക്‌സ് എ57 ഉടന്‍ വിപണിയില്‍

90W വയര്‍ഡ് ചാര്‍ജിങ്, 10W വയര്‍ഡ് റിവേഴ്സ് ചാര്‍ജിങ്, 5W വയര്‍ഡ് റിവേഴ്സ് ചാര്‍ജിങ് എന്നിവയെ പിന്തുണയ്ക്കുന്ന 5,200mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഇതിന് പിന്തുണ നല്‍കുന്നത്. മോട്ടോറോള സിഗ്‌നേച്ചര്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാകും. പാന്റോണ്‍ കാര്‍ബണ്‍, പാന്റോണ്‍ മാര്‍ട്ടിനി ഒലിവ്. 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 59,999 രൂപയാണ് വില. 16 ജിബി + 512 ജിബി, 16 ജിബി + 1 ടിബി എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 64,999 രൂപയും 69,999 രൂപയും വിലയുണ്ട്. മോട്ടോറോള സിഗ്‌നേച്ചര്‍ ജനുവരി 30 ന് ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍പ്പനയ്ക്ക് എത്തും. തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ വാങ്ങുന്നവര്‍ക്ക് 5,000 രൂപ ഇന്‍സ്റ്റന്റ് കിഴിവും ലഭിക്കും.

Motorola Signature debuts in India with Snapdragon 8 Gen 5 SoC
10,000mAh കരുത്തുറ്റ ബാറ്ററി, ഒറ്റ ചാര്‍ജില്‍ 32.5 മണിക്കൂര്‍ വീഡിയോ സ്ട്രീമിങ്; റിയല്‍മി പി4 പവര്‍ ലോഞ്ച് ജനുവരി 29ന്
Summary

Motorola Signature debuts in India with Snapdragon 8 Gen 5 SoC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com