7,000mAh ബാറ്ററി, ഓപ്പോ കെ14 ലോഞ്ച് നാളെ; അറിയാം പ്രത്യേകതകൾ

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണായ ഓപ്പോ കെ14 നാളെ (തിങ്കളാഴ്ച) ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും
oppo k14
oppo k14SOURCE: oppo
Updated on
1 min read

മുംബൈ: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണായ ഓപ്പോ കെ14 നാളെ (തിങ്കളാഴ്ച) ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ബജറ്റ് വിഭാഗത്തിൽ ബ്രാൻഡിന്റെ മൂല്യം അടിസ്ഥാനമാക്കിയുള്ള ശ്രേണിയാണ് ഓപ്പോയുടെ കെ സീരീസ്.

45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററിയോടെയാണ് ഫോൺ വിപണിയിൽ എത്തുക. ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. ബാറ്ററി വിശദാംശങ്ങൾ ഒഴികെ ഫോൺ സംബന്ധിച്ച മറ്റു വിശദാംശങ്ങൾ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സെൻസറുകൾ ഉള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള കാമറ ഐലൻഡ് ആണ് മറ്റൊരു പ്രത്യേകത. പിൻ പാനലിൽ പ്രിസം ഡിസൈൻ ആണ് ഉള്ളത്. വെള്ള, പർപ്പിൾ എന്നീ രണ്ട് നിറങ്ങളിൽ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

oppo k14
7200 എംഎഎച്ച് ബാറ്ററി, ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ വിഡിയോ കാണാം; ഐക്യൂഒഒയുടെ പുതിയ ഫോണ്‍ വ്യാഴാഴ്ച വിപണിയില്‍

മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ, അതിന്റെ മുൻഗാമിയായ കെ13നേക്കാൾ കൂടുതൽ അപ്ഗ്രേഡുകൾ മാത്രമേ ഇത് വാഗ്ദാനം ചെയ്യൂ എന്ന് പ്രതീക്ഷിക്കാം. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേയാണ് കെ13 ഉള്ളത്. 50MP + 2MP ഡ്യുവൽ-കാമറ സജ്ജീകരണവും 16MP ഫ്രണ്ട് കാമറയും ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 6 Gen 4 ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുന്നത്.

oppo k14
10,001 എംഎഎച്ച് ബാറ്ററി, 50 എംപി പിന്‍ കാമറ; റിയല്‍മി നാര്‍സോ പവര്‍ ഫൈവ് ജി വിപണിയില്‍
Summary

OPPO K14 with 7,000mAh battery launching in India on tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com