

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ ആയ ഗാലക്സി എ17 ഫൈവ് ജി വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ ജനപ്രിയ ഗാലക്സി എ-സീരീസ് വിപുലീകരിച്ചാണ് പുതിയ ഫോണ്‍ വിപണിയില്‍ എത്തിച്ചത്. കമ്പനിയുടെ ഏറ്റവും മെലിഞ്ഞതും ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ളതുമായ എഐ- അധിഷ്ഠിത സ്മാര്‍ട്ട്ഫോണാണിത്. ഒഐഎസ്-അധിഷ്ഠിത കാമറയാണ് മറ്റൊരു പ്രത്യേകത.
റീട്ടെയില്‍ സ്‌റ്റോറുകളിലും പ്രധാന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകൡലും ഇന്നു മുതല്‍ ഗാലക്സി എ17 ഫൈവ് ജി ലഭ്യമാകും. നീല, ചാര, കറുപ്പ് എന്നി മൂന്ന് പുതുമയുള്ള നിറങ്ങളിലാണ് ഫോണ്‍ ഉപഭോക്താക്കളുടെ കൈയില്‍ എത്തുക.
18,999 രൂപയ്ക്ക് 6 ജിബി റാമും 128 ജിബി സ്റ്റോറേജും 20,499 രൂപയ്ക്ക് 8 ജിബി റാമും 128 ജിബി സ്റ്റോറേജും 23,499 രൂപയ്ക്ക് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണുകളാണ് ലഭിക്കുക. മൈക്രോ എസ്ഡി കാര്‍ഡ് വഴി 2 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും ഈ ഫോണിന്റെ പ്രത്യേകതയാണ്.
6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഹാന്‍ഡ്സെറ്റിലുള്ളത്. 7.5 എംഎം കനവും 192 ഗ്രാം ഭാരവുമുള്ള ഗാലക്സി എ17 ഈ സെഗ്മെന്റിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്ഫോണാണ്. ഉടനടി ഉത്തരം ലഭിക്കത്തക്ക വിധം ജെമിനി ലൈവ് എഐ ഫീച്ചറാണ് മറ്റൊരു പ്രത്യേകത. ഫോണിലെ വോയ്സ് മെയില്‍, കോളുകള്‍ക്ക് മറുപടി ലഭിക്കാത്തപ്പോള്‍ വിളിക്കുന്നവര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ സഹായിക്കുന്നു.
മങ്ങല്‍ രഹിത ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി 'നോ-ഷേക്ക് കാം' എന്നറിയപ്പെടുന്ന ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50MP പ്രധാന കാമറയാണ് ഇതില്‍ വരുന്നത്. വൈവിധ്യമാര്‍ന്ന ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ 5MP അള്‍ട്രാ-വൈഡ് ലെന്‍സും മാക്രോ ലെന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനി ആറു വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ആറു ആന്‍ഡ്രോയിഡ് OS അപ്ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്നു. 5000mAh ബാറ്ററിയുള്ള 5nm Exynos 1330 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 25W ഫാസ്റ്റ് ചാര്‍ജിങ് ആണ് മറ്റൊരു പ്രത്യേകത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
