6,500 mAh ബാറ്ററി, 50എംപി കാമറ, 27,999 രൂപ മുതല്‍ വില; വിവോ ടി4 പ്രോ വിപണിയില്‍, അറിയാം ഫീച്ചറുകള്‍
ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫോണായ വിവോ ടി4 പ്രോ ഫൈവ് ജി വിപണിയില്‍ അവതരിപ്പിച്ചു. ടി സീരീസ് നിര വിപുലീകരിച്ചാണ് വിവോ തങ്ങളുടെ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കിയത്. ഈ സ്മാര്‍ട്ട്ഫോണില്‍ FHD+ ഡിസ്പ്ലേയും ക്വാല്‍കോം ചിപ്സെറ്റും ഉണ്ട്. 6,500 mAh ബാറ്ററിയും ആന്‍ഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റവുമാണ് മറ്റു സവിശേഷതകള്‍.
8 ജിബി + 128 ജിബി വേരിയന്റിന് 27,999 രൂപയും (നികുതി ഉള്‍പ്പെടെ) 8 ജിബി + 256 ജിബി വേരിയന്റിന് 29,999 രൂപയും (നികുതി ഉള്‍പ്പെടെ) , 12 ജിബി + 256 ജിബി വേരിയന്റിന് 31,999 രൂപയുമാണ് (നികുതി ഉള്‍പ്പെടെ) വില. ഓഗസ്റ്റ് 29 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലും വിവോ ഇന്ത്യ ഇ-സ്റ്റോറിലും റീട്ടെയില്‍ സ്റ്റോറുകളിലും സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്കെത്തും. നൈട്രോ ബ്ലൂ, ബ്ലേസ് ഗോള്‍ഡ് നിറങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ എന്നിവയുള്‍പ്പെടെ തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ 3000 രൂപ തല്‍ക്ഷണ കിഴിവ്, അല്ലെങ്കില്‍ 3000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും.
1080x2392 പിക്സല്‍ റെസല്യൂഷനോടുകൂടിയ 6.77 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേയാണ് ഫോണില്‍ ഉള്ളത്. ഡിസ്പ്ലേ 120Hz വരെ റിഫ്രഷ് റേറ്റും 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് ലെവലും വാഗ്ദാനം ചെയ്യുന്നു. ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 Gen 4 ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുന്നത്. FunTouchOS 15 ഉള്ള Android 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
f/1.88 അപ്പേര്‍ച്ചറുള്ള 50MP പ്രധാന കാമറ, f/2.65 അപ്പേര്‍ച്ചറുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ, f/2.4 അപ്പേര്‍ച്ചറുള്ള 2MP ഡെപ്ത് സെന്‍സര്‍ എന്നിവ സ്മാര്‍ട്ട്ഫോണിലുണ്ട്. മുന്‍വശത്ത് f/2.45 അപ്പേര്‍ച്ചറുള്ള 32MP സെല്‍ഫി കാമറയുണ്ട്. 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,500 mAh ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണിലുള്ളത്.
6,500 mAh battery, 50MP camera, price starting from Rs 27,999; Vivo T4 Pro launched in the indian market, features
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

