മിഡ്- പ്രീമിയം സെഗ്മെന്റില്‍ മത്സരം മുറുകും, കരുത്തുറ്റ 6,500mAh ബാറ്ററി; വി70 സീരീസ് പുറത്തിറക്കി വിവോ, അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ പുതിയ വി70 സീരീസ് ഫൈവ് ജി ഇന്ന് ഇന്ത്യയില്‍ പുറത്തിറക്കി
Vivo V70, V70 Elite with Zeiss cameras launched in India
Vivo V70, V70 Elite with Zeiss cameras launched in Indiasource: vivo
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ പുതിയ വി70 സീരീസ് ഫൈവ് ജി ഇന്ന് ഇന്ത്യയില്‍ പുറത്തിറക്കി. നവീകരിച്ച പ്രോസസര്‍, സീസ് പിന്തുണയുള്ള കാമറകള്‍, സ്ലിം ബെസലുകള്‍ എന്നിവയുള്ള വിവോ വി70, വി70 എലൈറ്റ് എന്നീ രണ്ട് മോഡലുകളാണ് അവതരിപ്പിച്ചത്. സ്മാര്‍ട്ട്ഫോണുകളുടെ വില മിഡ്-റേഞ്ച് സെഗ്മെന്റിലാണ്.

51,999 രൂപയാണ് വി70 എലൈറ്റിന്റെ പ്രാരംഭ വില. ഇത് മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. വി70 എലൈറ്റ് 8 ജിബി+ 256 ജിബി മോഡലിന്് 51,999 രൂപയാണ് വില വരിക. 12 ജിബി+ 256 ജിബിക്ക് 56,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജിന് ഇനിയും വില ഉയരും. 61,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് വി70 8ജിബി+ 256ജിബിക്ക് 45,999 രൂപയാണ് വില വരിക. 12 ജിബി റാം ഉള്ളതിന് 49,999 രൂപയാണ് വില.

മിഡ്-പ്രീമിയം ഫൈവ് ജി സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വിവോ പുതിയ സീരീസ് പുറത്തിറക്കിയത്. 459 ppi പിക്‌സല്‍ സാന്ദ്രത, 120Hz റിഫ്രഷ് റേറ്റ്, 5,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ വാഗ്ദാനം ചെയ്യുന്ന 6.59 ഇഞ്ച് 1.5K ഡിസ്‌പ്ലേയുമായാണ് ഈ ഫോണുകള്‍ വരുന്നത്. തിളക്കമുള്ളതും സുഗമവുമായ ദൃശ്യാനുഭവത്തിനായി ഇത് പ്രവര്‍ത്തിക്കും.

എലൈറ്റിന് സ്‌നാപ്ഡ്രാഗണ്‍ 8s Gen 3 ചിപ്സെറ്റ് ആണ് കരുത്തുപകരുന്നത്. അതേസമയം സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സ്‌നാപ്ഡ്രാഗണ്‍ 7 Gen 4 പ്രോസസറില്‍ പ്രവര്‍ത്തിക്കും. രണ്ട് സ്മാര്‍ട്ട്ഫോണുകളും ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6ല്‍ പ്രവര്‍ത്തിക്കും. ഇരു ഫോണിനും ആറ് വര്‍ഷത്തേക്ക് സുരക്ഷാ അപ്ഡേറ്റുകള്‍ ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

Vivo V70, V70 Elite with Zeiss cameras launched in India
8000 രൂപയില്‍ താഴെ വില, പുതിയ ബജറ്റ് ഫോണുമായി ലാവ; അറിയാം യുവ സ്റ്റാര്‍ 3 ഫീച്ചറുകള്‍

കാമറ വിഭാഗത്തില്‍ Zeiss-ല്‍ പ്രവര്‍ത്തിക്കുന്ന 50-മെഗാപിക്‌സല്‍ സോണി IMX882 പ്രൈമറി സെന്‍സര്‍, 50-മെഗാപിക്‌സല്‍ ടെലിഫോട്ടോ കാമറയും അള്‍ട്രാവൈഡ് ലെന്‍സുമാണ് പ്രത്യേകത. അഞ്ച് സീസ് പിന്തുണയുള്ള മള്‍ട്ടിഫോക്കല്‍ പോര്‍ട്രെയ്റ്റ് മോഡ് ആണ് മറ്റൊരു ആകര്‍ഷണം. മുന്‍വശത്ത്, ഫോണുകളില്‍ 50 മെഗാപിക്‌സല്‍ സെല്‍ഫി കാമറ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ദീര്‍ഘനേരം ഉപയോഗിക്കുന്നതിനും വേഗത്തില്‍ റീചാര്‍ജ് ചെയ്യുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6,500mAh ബാറ്ററിയാണ് ഈ ഫോണുകളില്‍ ഉള്ളത്.

Vivo V70, V70 Elite with Zeiss cameras launched in India
മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ഇളക്കിമറിക്കുമോ?, നത്തിങ്ങിന്റെ ഫോണ്‍ 4എ സീരീസ് ലോഞ്ച് മാര്‍ച്ച് അഞ്ചിന്
Summary

Vivo V70, V70 Elite with Zeiss cameras launched in India: Price, specs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com