8000 രൂപയില്‍ താഴെ വില, പുതിയ ബജറ്റ് ഫോണുമായി ലാവ; അറിയാം യുവ സ്റ്റാര്‍ 3 ഫീച്ചറുകള്‍

പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ തങ്ങളുടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ പോര്‍ട്ട്ഫോളിയോ വിപുലീകരിച്ചു.
Lava Yuva Star 3 launched in India
Lava Yuva Star 3 launched in Indiasource: x
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ തങ്ങളുടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ പോര്‍ട്ട്ഫോളിയോ വിപുലീകരിച്ചു. യുവ സ്റ്റാര്‍ 3 എന്ന പേരില്‍ കമ്പനി പുതിയ ഫോണ്‍ പുറത്തിറക്കി. 8000 രൂപയില്‍ താഴെയാണ് വില.

കൂടുതല്‍ കാലം ഫോണ്‍ ഈട് നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോര്‍ജി കണക്റ്റിവിറ്റി, ഡ്യുവല്‍ കാമറ, IP64 പൊടി, ജല പ്രതിരോധം, Android 15 Go പതിപ്പ് എന്നിവ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 6.75 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 4 ജിബി റാമുമായി വരുന്ന ഫോണിന് കരുത്തുപകരുന്നത് Unisoc SC9863A ഒക്ടാ-കോര്‍ പ്രോസസറാണ്. ഇതുവഴി 4GB അധികമായി എക്‌സ്പാന്‍ഡ് ചെയ്യാനും സാധിക്കും. ഫോണ്‍ 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് വഴി 10W ചാര്‍ജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി പായ്‌ക്കോടെയാണ് ഇത് വരുന്നത്.

Lava Yuva Star 3 launched in India
ഗാലക്സി എസ് 26 സീരീസ് ഫെബ്രുവരി 25ന് വിപണിയിൽ; അറിയാം ഫീച്ചറുകൾ

ഫോട്ടോഗ്രാഫിക്കായി സ്മാര്‍ട്ട്ഫോണില്‍ 13MP എഐ ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണവും ഫൈവ് എംപി ഫ്രണ്ട് ഫേസിങ്് കാമറയും സജ്ജീകരിച്ചിരിക്കുന്നു.ലാവ യുവ സ്റ്റാര്‍ 3 4GB + 64GB വേരിയന്റിന് 7,499 രൂപയാണ് വില. ഇന്‍ഡസ് ബ്ലാക്ക്, സിയാച്ചിന്‍ വൈറ്റ് നിറങ്ങളില്‍ ഇത് ലഭ്യമാകും. മാര്‍ച്ച് മുതല്‍ ഇന്ത്യയിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും.

Lava Yuva Star 3 launched in India
17,000 രൂപയില്‍ താഴെ വില, 6,500എംഎഎച്ച് ബാറ്ററി; ഓപ്പോയുടെ പുതിയ ഫോണ്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍
Summary

Lava Yuva Star 3 launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com