

ശീതകാലത്ത് ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു മുതൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരെ നിയന്ത്രിക്കാൻ നാരുകൾക്ക് സാധിക്കും. ശീതകാലമായാൽ മലബന്ധം, വയറുവീർക്കുക തുടങ്ങിയ ദഹനപ്രശ്നങ്ങക്കും നാരുകൾ അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. സസ്യാഹാരങ്ങളിൽ മാത്രം അടങ്ങിയിരിക്കുന്ന ഒരു പ്രത്യേകതരം അന്നജമാണ് ഇവ.
കുടലിന്റെ ആരോഗ്യത്തിന് മുതിർന്നവർ ഏകദേശം 25 ഗ്രാം ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ശൈത്യകാലത്ത് ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് നാരുകളുടെ പങ്ക് വളരെ പ്രധാനമാണ്. ഈ സമയം ഭക്ഷണത്തോട് അമിതമായ ആസക്തിയുണ്ടാകാം. അത് അമിതവണ്ണത്തിലേക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനും ഇടയാക്കും. നാരുകള്‍ ഭക്ഷണത്തിലുണ്ടെങ്കില്‍ മറ്റ് സിംപിള്‍ അന്നജം രക്തത്തിലെ ഗ്ലൂക്കോസ് നിലവാരം ഉയര്‍ത്തുന്നത് തടയുകയും ചെയ്യും. കാരണം ദഹനപ്രക്രിയ നീളുന്നു. ഗ്ലൂക്കോസ് രക്തത്തിലേക്ക് കടക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗ്ലൈസീമിക് ഇന്‍ഡക്സ് കുറവായിരിക്കും.
ശൈത്യകാലത്ത് ഡയറ്റില്‍ ഫൈബര്‍ ഉള്‍പ്പെടുത്താന്‍ അഞ്ച് വഴികള്‍
സൂപ്പ്- ആരോഗ്യകരമായ പച്ചക്കറി സൂപ്പ് ഈ സമയത്ത് പരീക്ഷികാവുന്നതാണ്. ധാരാളം നാരുകൾ അടങ്ങിയ ബീൻസ്, ബാർലി പോലുള്ള ധാന്യങ്ങൾ, കിനോവ, കാരറ്റ്, മധുരകിഴങ്ങ് തുടങ്ങിയവ ഉപയോഗിച്ച് ഫൈബർ റിച്ച് സൂപ്പ് തയ്യാറാക്കാം. സൂപ്പ് കൂടുതൽ രുചികരമാക്കുന്നതിന് സുഗന്ധവ്യഞ്ജനങ്ങളും ചേർക്കാവുന്നതാണ്.
മിക്‌സഡ് വിറ്റർ സാലഡ്- കാഴ്‌ചയിലും രുചിയിലും കേമനാണ് ഈ സാലഡ്. ഉയർന്ന തോതിൽ നാരുകൾ അടങ്ങിയ മാതളനാരങ്ങ, പുഴുങ്ങിയ മധുര കിഴങ്ങ്, കാലെ എന്നിവയാണ് പ്രധാനമായും സാലഡിൽ ഉപയോഗിക്കുന്നത്. വാൾനട്ടും സിട്രസ് വിനൈഗ്രെറ്റ് രുചിക്ക് ചേർക്കാം.
ഫൈബർ കുക്കീസ്- ധാന്യ മഫിനുകൾ, ഫ്ളാക്സ് സീഡുകൾ കൊണ്ട് സമ്പുഷ്ടമാക്കിയ ഓട്സ് കുക്കീസ്, ബനാന ബ്രെഡ് എന്നിവ നിങ്ങളുടെ ശീതകാല സ്നാക്സ് ആയി ആസ്വദിക്കാം.
പച്ചക്കറി വറുത്തു കഴിക്കാം- മധുരക്കിഴങ്ങ്, ബ്രസ്സൽസ് മുളകൾ, കാരറ്റ് തുടങ്ങിയ ഒലിവ് എണ്ണയിൽ റോസ്റ്റ് ചെയ്‌ത് കഴിക്കുന്നത് രുചികരമായ ഫൈബർ ബൂസ്റ്റാണ്.
ബ്രഡ്- മൾട്ടിഗ്രെയിൻ ബ്രെഡ് ശീതകാലത്ത് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഒപ്പം അണ്ടിപ്പരിപ്പും പഴങ്ങളും ചേർത്ത് തയ്യാറാക്കിയ ഒരു കപ്പ് ഓട്സ് നിങ്ങളുടെ പ്രഭാത ഭക്ഷണം സമ്പുഷ്ടമാക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates