'വാച്ചിന്' പകരം 'ഹാൻഡ് ക്ലോക്ക്', വാക്കുകൾ തെറ്റിക്കുന്നത് മനഃപൂർവമല്ല, ഡിമെൻഷ്യയുടെ 5 പ്രാരംഭ ലക്ഷണങ്ങൾ

തലച്ചോറിനെ ബാധിക്കുന്ന ഒരു സാധാരണവും വൈകല്യം ഉണ്ടാക്കുന്നതുമായ രോ​ഗാവസ്ഥയാണ് ഡിമെൻഷ്യ.
old man signs in a document
Dementia Symptomsപ്രതീകാത്മക ചിത്രം

ടയ്ക്കിടെയുള്ള മറവി അല്ലെങ്കിൽ മന്ദ​ഗതിയിലുള്ള പ്രോസസ്സിങ് പോലുള്ള ചില വൈജ്ഞാനിക മാറ്റങ്ങൾ പ്രായമാകുമ്പോൾ സാധാരണമാണ്. എന്നാൽ ഡിമെൻഷ്യയുടെ ചില പ്രാരംഭ ലക്ഷണങ്ങൾ ഇത്തരത്തിൽ സാധാരണ വാർദ്ധക്യമായി തെറ്റിദ്ധരിക്കാറുണ്ട്. തലച്ചോറിനെ ബാധിക്കുന്ന ഒരു സാധാരണവും വൈകല്യം ഉണ്ടാക്കുന്നതുമായ രോ​ഗാവസ്ഥയാണ് ഡിമെൻഷ്യ. ആ​ഗോളതലത്തിൽ ഏതാണ്ട് 55 ദശലക്ഷത്തിലധികം ആളുകൾ ഡിമെൻഷ്യ ബാധിതരാണെന്നാണ് കണക്ക്, ഇത് 2050 ആകുമ്പോഴേക്കും മൂന്ന് ഇരട്ടിയായേക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.

ഡിമെൻഷ്യയുടെ 5 പ്രാരംഭ ലക്ഷണങ്ങൾ (Dementia Symptoms)

1. വാക്കുകൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ടുന്നത്

an old woman sitting alone
വാക്കുകൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ട്പ്രതീകാത്മക ചിത്രം

ഒരു വാക്കോ പേരോ ഇടയ്ക്കിടെ മറന്നുപോകുന്നത് സാധാരണമാണ്, പ്രത്യേകിച്ചും പതിവായി ഉപയോഗിക്കാത്തവ. എന്നാൽ സംഭാഷണങ്ങൾക്കിടയിൽ ശരിയായ വാക്കുകൾ കണ്ടെത്തുന്നതിൽ നിരന്തരമായ വെല്ലുവിളികൾ ഉണ്ടാകുന്നത് ഡിമെൻഷ്യയുടെ ഒരു പ്രാരംഭ ലക്ഷണമാണ്. സംസാരിക്കുന്നതിനിടെ പകുതിയിൽ നിർത്തുകയോ, "ആ കാര്യം" പോലുള്ള ഫില്ലറുകൾ ഉപയോഗിക്കുകയോ, "വാച്ചിനെ" "ഹാൻഡ്-ക്ലോക്ക്" എന്ന് വിളിക്കുന്നത് പോലുള്ള വാക്കുകൾ തെറ്റായി പറയുകയോ ചെയ്തേക്കാം.

2. വസ്തുക്കൾ സാധാരണമല്ലാത്ത സ്ഥലങ്ങളിൽ മറന്നു വെയ്ക്കുന്നു

man sitting in a chair
വസ്തുക്കൾ സാധാരണമല്ലാത്ത സ്ഥലങ്ങളിൽ മറന്നു വെയ്ക്കുന്നുപ്രതീകാത്മക ചിത്രം

വസ്തുക്കൾ മറന്നുവെയ്ക്കുന്നത് വാർദ്ധക്യത്തിൽ സാധാരണമാണ്. എന്നാൽ ഡിമെൻഷ്യ ബാധിച്ച വ്യക്തികൾ സാധനങ്ങൾ അവിടെയിവിടെയാണ് നിക്ഷേപിക്കുകയും അവ കണ്ടെത്താൻ കഴിയാതെ വരികയയും ചെയ്തേക്കാം. ഉദ്ദാ. റഫ്രിജറേറ്ററിനുള്ളിൽ വാലറ്റോ ഡ്രോയറിൽ റിമോട്ടോ വെയ്ക്കുന്നത് അശ്രദ്ധയെക്കാൾ കൂടുതലാണ്. ഈ പെരുമാറ്റം ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാം.

3. സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുന്നത്

old man sitting with others in a dinner
സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുന്നത്പ്രതീകാത്മക ചിത്രം

ഒത്തുചേരലുകളും കൂട്ടായ്മയും ആസ്വദിച്ചിരുന്ന ഒരാൾ അവയിൽ നിന്ന് പിൻവാങ്ങുന്നത് താൽപ്പര്യക്കുറവ് കൊണ്ടല്ല, മറിച്ച് അവരുടെ വൈജ്ഞാനിക ബുദ്ധിമുട്ടുകൾ കാരണം അവർക്ക് അമിതഭാരമോ ലജ്ജയോ തോന്നുന്നതു കൊണ്ടാകാം. അവർ ഫോൺ കോളുകൾ ഒഴിവാക്കുകയോ, ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്ന ഹോബികൾ ചെയ്യുന്നത് നിർത്തുകയോ ചെയ്‌തേക്കാം. ഈ പിൻവാങ്ങൽ പലപ്പോഴും ഓർമക്കുറവുകളോ ആശയക്കുഴപ്പമോ മറയ്ക്കുന്നതിനുള്ള ഒരു പരിഹാരമാണ്.

4. സാമ്പത്തിക മാനേജ്‌മെന്റിലെ മാറ്റങ്ങൾ

Confident senior businessman holding money in hands while sitting at table near laptop
സാമ്പത്തിക മാനേജ്‌മെന്റിലെ മാറ്റങ്ങൾപ്രതീകാത്മക ചിത്രം

ഡിമെൻഷ്യ തീരുമാനമെടുക്കൽ കഴിവുകളെയും ബാധിച്ചേക്കാം. ബില്ലുകൾ അടയ്ക്കാൻ മറക്കുക, അസാധാരണമായ ഷോപ്പിങ് നടത്തുക, അല്ലെങ്കിൽ തട്ടിപ്പുകൾക്ക് ഇരയാകുക തുടങ്ങിയ മോശം സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയേക്കാം. സാമ്പത്തിക പെരുമാറ്റത്തിലെ ഈ മാറ്റങ്ങൾ വൈജ്ഞാനിക തകർച്ചയുടെ പ്രാരംഭ സൂചകങ്ങളാകാം.

5. മാനസികാവസ്ഥയിലെ മാറ്റം

man laying in a counch
മാനസികാവസ്ഥയിലെ മാറ്റംപ്രതീകാത്മക ചിത്രം

മാനസികാവസ്ഥയിലും വ്യക്തിത്വത്തിലും ഉണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങൾ ഡിമെൻഷ്യയുടെ പ്രാരംഭ ലക്ഷണങ്ങളാകാം. ഒരു വ്യക്തി അസാധാരണമായി ഉത്കണ്ഠാകുലനാകുകയോ, ഭയക്കുകയോ, സംശയാസ്പദമാകുകയോ, വിഷാദരോഗിയാകുകയോ ചെയ്തേക്കാം. ചെറിയ കാര്യങ്ങളിൽ പോലും അവർ പ്രകോപനമോ കോപമോ പ്രകടിപ്പിച്ചേക്കാം. ഈ മാറ്റങ്ങൾ സാധാരണ വാർദ്ധക്യമോ സമ്മർദ്ദമോ ആയി തെറ്റിദ്ധരിക്കപ്പെടാം, പക്ഷേ അവ ദീർഘകാലം നിലനിൽക്കുന്നുവെങ്കിൽ, ചില അടിസ്ഥാന വൈജ്ഞാനിക പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com