ദിവസവും 100 പുഷ്അപ്പ്, ഒന്നോ രണ്ടോ ​ഗ്ലാസ് വൈൻ; 73-ാം വയസ്സിലും 'സിക്സ് പാക്ക്'

താൻ ഇതുവരെ പിന്തുടർന്ന ദിനചര്യയാണ് ഇന്നും പിന്തുടരുന്നത്.
six pack at 73 year old
six pack at 73 year oldInstagram
Updated on
1 min read

ഴുപതാം വയസ്സിൽ ജിമ്മും വർക്ക്ഔട്ടും സിക്സ് പാക്കും എന്നൊക്കെ കേട്ടാൽ തലയ്ക്ക് സുഖമില്ലേയെന്നാകും സാധാരണ ചിന്തിക്കുക. എന്നാൽ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കാൻ റെഡിയാണ്! 70-ാം വയസ്സിലും നിങ്ങൾക്ക് സിക്സ് പാക്ക് ഉണ്ടാക്കാം, അതിന് പ്രചോദനം നൽകുന്ന 73കാരൻ്റെ ഒരു സിക്സ് പാക്ക് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ന്യൂ ഇയർ റെസലൂഷന്റെ ഭാ​ഗമായി ജിമ്മിൽ അം​ഗത്വം എടുത്തു രണ്ട് മാസത്തിനുള്ളിൽ മുങ്ങുന്ന നിരവധിയാളുകളുണ്ട്. എന്നാൽ സ്ഥിരത നിലനിർത്തിയാൽ ഫലം സുനിശ്ചിതമെന്ന് തെളിയിക്കുകയാണ് ഈ 73 കാരൻ. ഫിറ്റ്നസ് പരിശീലകനായ മാർക്ക് ലാം​ഗോവ്സ്കി തന്റെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നവരുടെ ദിനചര്യകളെ കുറിച്ച് ചോദിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണുന്നത്.

six pack at 73 year old
ഫ്ലാക്സ് വിത്തുകൾ ഇങ്ങനെ കഴിച്ചു നോക്കൂ, ​ഗുണം ഇരട്ടിയാകും

തന്റെ ഫിറ്റ്നസിന്റെ രഹസ്യം സ്ഥിരതയും പോഷകാഹാരവും വ്യായാമവുമാണെന്ന് പറഞ്ഞ അദ്ദേഹത്തോട് പ്രായം ചോദിക്കുമ്പോഴാണ് ഞെട്ടലുണ്ടാക്കുന്നത്. 73 വയസ്സ്, ഈ പ്രായത്തിൽ സിക്സ് പാക്ക് എന്ന് ചിന്തിക്കാനാകുമോ എന്നായിരുന്നു സോഷ്യൽ മീഡിയയിലുടെ സംശയം.

എന്നാൽ താൻ ഇതുവരെ പിന്തുടർന്ന ദിനചര്യയാണ് ഇന്നും പിന്തുടരുന്നത്. പലരും കരുതുന്നത് താന്‍ ടെസ്റ്റോസ്റ്റിറോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി (ടിആര്‍പി) ചെയ്തിട്ടുണ്ടെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു. ദിവസവും100 പുഷ്അപ്പ് വരെ ചെയ്യും. ഒറ്റയടിക്ക് 36 പുൾഅപ്പ് വരെ എടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

six pack at 73 year old
രണ്ട് മിനിറ്റ് അധികം ഉറങ്ങാം, ​ദീ‍ർഘായുസ്സ് കൂട്ടാൻ ജീവിതശൈലിയിൽ വേണം മൂന്ന് മാറ്റങ്ങൾ

ഭക്ഷണരീതി

കാർബസ് വളരെ കുറച്ചു മാത്രമാണ് കഴിക്കുക. സപ്ലിമെന്റായി വേ പ്രോട്ടീൻ, ക്രിയാറ്റിൻ, കൊളാജൻ എടുക്കുന്നുണ്ട്. കൂടാതെ ഒന്നോ-രണ്ടോ ഗ്ലാസ് റെഡ് വൈന്‍ ദിവസവും കുടിക്കും. മാസത്തില്‍ കുറഞ്ഞത് ഒരിക്കലെങ്കിലും ഉപവസിക്കും.

Summary

73-year-old man with ‘sculpted 6-pack’ reveals how he stays ripped in his seventies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com