രക്തസമ്മർദ്ദം ആണോ വില്ലൻ? മരുന്ന് മാത്രമല്ല ഭക്ഷണവും ശ്രദ്ധിക്കാം; ബീറ്റ്‌റൂട്ട് മുതൽ കാബേജ് വരെ, കഴിക്കേണ്ട 9 വിഭവങ്ങൾ ഇതാ 

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷപദാർത്ഥങ്ങൾ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
2 min read

ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. മരുന്നുകൾ കഴിച്ച് രക്തസമ്മർദ്ദത്തെ വരുതിയിലാക്കാനാണ് പലരും ശ്രമിക്കുന്നതും. എന്നാൽ ഇതോടൊപ്പം ശരിയായ ആഹാരരീതിയും ജീവിതക്രമവും പാലിക്കേണ്ടതും അത്യാവശ്യമാണ്, ചില ഭക്ഷപദാർത്ഥങ്ങൾ രക്തസമ്മർദ്ദം ഉയരാൻ ഇടയാക്കുമെന്നാണ് പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുള്ളത്. ഇതുപോലെതന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ചിലത് നമ്മളെ സഹായിക്കും. 

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കും. ഏകദേശം ഒരു മാസത്തോളം ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച ഹൈപ്പർടെൻഷൻ രോഗികളിൽ രക്തസമ്മർദ്ദം കുറഞ്ഞതായി ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബീറ്റ്‌റൂട്ട് പച്ചയ്ക്ക് കഴിക്കുന്നതും വേവിച്ച് കഴിക്കുന്നതും ഫലപ്രദമാണ്. 

തണ്ണിമത്തൻ

തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന സിട്രുലിൻ രക്തക്കുഴലുകളെ റിലാക്സ് ചെയ്യാൻ സഹായിക്കുന്ന നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കും. ഇതിവഴി ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. 

ഓട്സ്

ഓട്‌സിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും തുടർന്ന് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന നാരുകളും ഇതിൽ ഉണ്ട്. 

വെളുത്തുള്ളി

വെളുത്തുള്ളി ഒരു ആൻറിബയോട്ടിക് അല്ലെങ്കിൽ ആന്റിഫംഗൽ ഭക്ഷണം മാത്രമല്ല. നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുകയും അതുവഴി രക്തക്കുഴലുകളെ റിലാക്സ് ചെയ്യിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്ന ഒന്നുമാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ ശരീരത്തിന് മറ്റ് പല തരത്തിലും ഉപയോഗപ്രദമാണ്.

മാതളനാരങ്ങ

മാതളനാരങ്ങ ജ്യൂസ് കുടുക്കുന്നത് സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കും. ഹൃദയാരോ​ഗ്യത്തിനും വളരെ ​ഗുണകരമാണ് മാതളം. 

ഫെർമന്റ് ചെയ്തവ

ഫെർമന്റ് ചെയ്ത ഭക്ഷണത്തിൽ ബാക്ടീരിയയും യീസ്റ്റും അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന രക്തസമ്മർദ്ദം പോലുള്ള അവസ്ഥകളെ ലഘൂകരിക്കാൻ സഹായിക്കും. ഇവ ശരീരത്തിൽ രക്തസമ്മർദ്ദം ഉയർത്തുന്ന എൻസൈമിനെ തടയുമെന്നാണ് ഗവേഷകർ പറയുന്നത്. അതേസമയം അധികം ഉപ്പിട്ടവ വിപരീതഫലം നൽകുമെന്നതിനാൽ അത്തരം വിഭവങ്ങൾ ഒഴിവാക്കണം.

ഇലകൾ

ഫ്രഷ് ആയിട്ടുള്ള പച്ചിലക്കറികൾ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്, ഇത് ആരോഗ്യത്തിന് പല ഗുണങ്ങൾ നൽകുന്നു. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് വളരെയധികം ഫലപ്രദമാണ്. ചീര, കടുക്, കാബേജ് തുടങ്ങിയ പച്ചക്കറികൾ ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് ഉത്തമമാണ്. 

പഴം

പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് ഹൈപ്പർടെൻഷൻ നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഘടകമാണ്. ദിവസവും ഒരു പഴം വീതം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കും. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ, പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം സോഡിയത്തിന്റെ ഇഫക്ട് കുറയ്ക്കുകയും രക്തക്കുഴലുകളുടെ ഭിത്തികളിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com