പണ്ട് നന്നായി ഭക്ഷണം കഴിച്ചിരുന്നു, വളർന്നപ്പോൾ അളവ് കുറച്ചു; വിശപ്പ് കൂടിയാൽ നട്സും സൂപ്പും

വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും എപ്പോഴും ആക്ടീവായിരിക്കുന്നതുമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്.
Madhubala diet
Madhubala dietInstagram
Updated on
1 min read

ബി​ഗ് സ്ക്രീനിൽ നിന്ന് ഇടയ്ക്ക് ഇടവേളയെടുത്തെങ്കിലും മധുബാല എന്നും ആരാധകരുടെ പ്രിയപ്പെട്ട നായികയാണ്. യോദ്ധ, റോജ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മധുബാല മലയാളികളുടെയും മനം കവർന്നു. 'ചിന്ന ചിന്ന ആശൈ' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് മധുബാല.

സിനിമയുടെ പ്രൊമോഷൻ്റെ ഭാ​ഗമായി കേരളത്തിൽ എത്തിയപ്പോൾ 'ഇത് ആ പഴയ റോജ ​ഗേൾ തന്നെ' എന്നായിരുന്നു ആരാധകരുടെ പ്രതികരണം. 57-ാം വയസ്സിലും അതേ ഊർജ്ജവും അഴകും പ്രസരിപ്പും മധുബാലയിൽ കാണാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും എപ്പോഴും ആക്ടീവായിരിക്കുന്നതുമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്.

'ചെറുപ്പത്തിൽ ഞാൻ നല്ല ഭക്ഷണ പ്രിയയായിരുന്നു. നന്നായി ഭക്ഷണം കഴിക്കും. അതിനൊപ്പം വ്യായാമം ചെയ്യും, നൃത്തം ചെയ്യും. എന്റെ അമ്മ നന്നായി പാചകം ചെയ്യുമായിരുന്നു. അടുപ്പിൽ നേരെ ചൂടോടെ ചപ്പാത്തിയും ആലു ബാജിയും കഴിച്ചാണ് ഞാൻ വളർന്നത്. ഞാൻ ഒരിക്കലും കലോറി കണക്കാക്കിയിട്ടല്ല കഴിച്ചിരുന്നില്ല', മധുബാല പറഞ്ഞു.

എന്നാൽ വളർന്നപ്പോൾ ഭക്ഷണത്തിൻ്റെ അളവ് കുറച്ചു. ഇപ്പോൾ ലഘുവായി ഭക്ഷണം കഴിക്കാനാണ് താത്പര്യം. അവക്കാഡോ ടോസ്റ്റ് പോലുള്ള ലളിതമായ ഭക്ഷണരീതിയാണിപ്പോൾ. എന്നാൽ ചപ്പാത്തിയും സബ്ജിയുമാണ് പ്രിയപ്പെട്ട ഭക്ഷണം. വിശപ്പ് കൂടുതലാണെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി നട്‌സ്, പഴങ്ങൾ അല്ലെങ്കിൽ സൂപ്പ് എന്നിവകൊണ്ട് വിശപ്പടക്കും.

അതിനൊപ്പം ചില 'ഫിറ്റ്‌നെസ് സീക്രട്ടുകൾ' താൻ പാലിക്കാറുണ്ടെന്ന് മധുബാല പറയുന്നു. യഥാർത്ഥ ഫിറ്റ്‌നസ് ഉണ്ടാകുന്നത് എന്ത് കഴിക്കുന്നതിനേക്കാൾ എത്രത്തോളം കഴിക്കുന്നുവെന്നതിൽ ആശ്രയിച്ചിരിക്കുന്നുവെന്ന് താരം പറയുന്നു. ഭക്ഷണം കഴിക്കുന്നതിഷ മിതത്വം പാലിക്കുകയാണ് പ്രധാനം. സങ്കീർണമായ ഭക്ഷണക്രമങ്ങളെക്കാളും ഡയറ്റിനെക്കാളും പ്രധാനം ഭക്ഷണനിയന്ത്രണമാണെന്നും അവർ പറയുന്നു.

Madhubala diet
70-ാം വയസ്സിലും ഫിറ്റ്, ഹൃത്വിക് റോഷന്റെ അമ്മയുടെ വർക്ക്ഔട്ട് വീഡിയോ വൈറൽ
Madhubala diet
മാനസിക സമ്മർദം കുറയ്ക്കാൻ ലാവെൻഡറിന്റെ സു​ഗന്ധം; വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Madhubala diet
കട്ടിങ് ബോർഡിലെ ദുർ​ഗന്ധം മുതൽ ടാപ്പുകളിലെ കറകൾ വരെ; ഉപ്പും നാരങ്ങയും ചേർത്തുള്ള ക്ലീനിങ് ടിപ്സ്
Summary

Actress Madhubala Fitness Secrete, diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com