മാനസിക സമ്മർദം കുറയ്ക്കാൻ ലാവെൻഡറിന്റെ സു​ഗന്ധം; വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലാവെൻഡറിന്റെ സുഗന്ധം മനസ്സിനെ ശാന്തമാക്കുന്ന സ്വഭാവമുള്ളതാണ്.
Lanvender indoor plant
Lanvender indoor plantPinterest
Updated on
1 min read

വിദേശിയാണെങ്കിലും ലാവെൻഡറിന്റെ നറുമണം ഇന്ന് മലയാളികളുടെയും മനം കവരുകയാണ്. ലാവൻഡർ ഒരു ഇൻഡോ‍ർ ചെടിയായും വീട്ടിൽ വളർത്താം. ഒരു അലങ്കാര ചെടി എന്നതിനപ്പുറം, ആരോ​ഗ്യകരമായ നിരവധി ​ഗുണങ്ങളും ലാവൻഡറിന് ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇത് മാനസിക സമ്മർദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും

ലാവെൻഡറിന്റെ സുഗന്ധം മനസ്സിനെ ശാന്തമാക്കുന്ന സ്വഭാവമുള്ളതാണ്. ജോലിഭാരം, ആശങ്ക, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാൻ ഇതിന്റെ മണം സഹായിക്കുമെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

നല്ല ഉറക്കത്തിന് സഹായകമാകാം

ഉറക്കക്കുറവ് നേരിടുന്നവർ കിടപ്പുമുറിയിൽ ലാവെൻഡർ ചെടി വളർത്തുന്നത് കൂടുതൽ ശാന്തമായ ഉറക്കത്തിന് സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് മനസ്സിനെ റിലാക്സ് ചെയ്യാൻ ഇത് സഹായിക്കുന്നു.

വായുവിന്റെ ഗുണനിലവാരം

ലാവെൻഡർ വീടിനകത്തെ അന്തരീക്ഷം കൂടുതൽ സുഖകരമാക്കാൻ സഹായിക്കും. പ്രകൃതിദത്തമായ പച്ചപ്പ് വീട്ടിലെ വായുവിനും മനസ്സിനും ഉന്മേഷം നൽകുന്നു.

ഉത്കണ്ഠയും അസ്വസ്ഥതയും കുറയ്ക്കാം

ലാവെൻഡറിന്റെ സുഗന്ധം നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിലൂടെ ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

തലവേദനയ്ക്ക് ആശ്വാസം

സമ്മർദ്ദം മൂലമുണ്ടാകുന്ന ചില തലവേദനകൾ കുറയ്ക്കാൻ ലാവെൻഡറിന്റെ സുഗന്ധം സഹായിക്കും. അതിനാൽ വീടിനകത്ത് ഈ ചെടി വളർത്തുന്നത് ആശ്വാസകരമായ അന്തരീക്ഷം സൃഷ്ടിക്കും.

ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കും

ശാന്തവും സുഗന്ധപൂരിതവുമായ അന്തരീക്ഷം പഠനത്തിനും ജോലിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. വീട്, ഓഫീസ് അല്ലെങ്കിൽ പഠനമുറിയിൽ ലാവെൻഡർ വയ്ക്കുന്നത് നല്ലതാണ്.

പ്രകൃതിദത്തമായ കീടനിരോധനം

കൊതുകുകൾക്കും ചില ചെറിയ കീടങ്ങൾക്കും ലാവെൻഡറിന്റെ മണം ഇഷ്ടമല്ല. അതിനാൽ വീടിനകത്ത് കീടങ്ങളുടെ ശല്യം കുറയ്ക്കാൻ ഇത് ഒരു പരിധിവരെ സഹായിക്കും.

ലാവെൻഡർ വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ദിവസവും കുറഞ്ഞത് 5–6 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കുക.

  • മണ്ണിൽ വെള്ളം കെട്ടിനിൽക്കരുത്.

  • അമിതമായി നനയ്ക്കുന്നത് ചെടിയുടെ വളർച്ചയെ ബാധിക്കും.

  • നല്ല ഡ്രെയിനേജുള്ള ചട്ടി തിരഞ്ഞെടുക്കുക.

  • ഇടയ്ക്കിടെ ഉണങ്ങിയ ഇലകളും പൂക്കളും നീക്കം ചെയ്യുക.

Lanvender indoor plant
ഇനിയും ചർമത്തോട് ഈ 'കടുംകൈ' വേണോ? ചായം പൂശാതെ 'സ്കിൻ ​ഗ്ലോ' കിട്ടും, ആയുർവേദം പറയുന്നത് കേൾക്കൂ
Lanvender indoor plant
'ഞാൻ പ്രമേഹ രോ​ഗി ആയിരുന്നു', ജീവിതശൈലി മാറ്റങ്ങളിലൂടെ മരുന്നുകളുടെ ഉപയോ​ഗം കുറച്ചതിനെ കുറിച്ച് അമിത് ഷാ
Lanvender indoor plant
ഫ്രീസ് ചെയ്ത ബ്രെഡ് കഴിച്ചിട്ടുണ്ടോ? ​ഗ്ലൂക്കോസ് സ്പൈക്ക് 30 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം
Summary

how to grow Lavender indoor plant, its mental benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com