'ഞാൻ പ്രമേഹ രോ​ഗി ആയിരുന്നു', ജീവിതശൈലി മാറ്റങ്ങളിലൂടെ മരുന്നുകളുടെ ഉപയോ​ഗം കുറച്ചതിനെ കുറിച്ച് അമിത് ഷാ

വളരെ ലളിതമെന്ന് തോന്നാമെങ്കിലും ദൈനംദിന ജീവിതത്തിൽ കൊണ്ടുവരുന്ന ഇത്തരം ലളിതമായ മാറ്റങ്ങൾ ആരോഗ്യത്തിൽ ദീർഘകാലടിസ്ഥാനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
Amit Shah Lifestyle changes
Amit Shah Lifestyle changesFacebook
Updated on
1 min read

ച്ചടക്കമുള്ള ജീവിതശൈലി ആരോഗ്യത്തില്‍ നിര്‍ണായക മാറ്റങ്ങൾ ഉണ്ടാക്കുമെന്നതിന് തെളിവാണ് കേന്ദ്ര മന്ത്രി അമിത് ഷാ. ആരോഗ്യം വീണ്ടെടുക്കുന്നതിന് ജീവിതിശൈലിയില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് അദ്ദേഹം മുന്‍പ് പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

ഉറക്കം, ഭക്ഷണം, ശരീരത്തിലെ ജലാംശം, വ്യായാമം എന്നിവയിൽ വരുത്തിയ മാറ്റങ്ങള്‍ പ്രമേഹത്തെ അതിജീവിക്കാന്‍ സഹായിച്ചുവെന്നും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തിയെന്നും അദ്ദേഹം കഴിഞ്ഞ വർഷം ഡൽ​ഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ലിവർ ആൻഡ് ബൈലറി സയൻസ് സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു.

'മുന്‍പ് ഞാനും ഒരു പ്രമേഹ രോഗി ആയിരുന്നു. 2020 മുതല്‍ ജീവിതശൈലിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതോടെ ആരോഗ്യസ്ഥിതിയിൽ മാറ്റങ്ങൾ പ്രകടമായിരുന്നു. ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിച്ചു, ധാരാളം വെള്ളം കുടിക്കാന്‍ തുടങ്ങി, വ്യായാമം പതിവാക്കി, ആരോഗ്യകരമായ ഭക്ഷണരീതിയിലേക്ക് മാറി. കഴിഞ്ഞ നാല്-അഞ്ച് വര്‍ഷത്തില്‍ അലോപ്പതി മരുന്നുകള്‍ കഴിക്കുന്നതില്‍ നിന്ന് മോചിതനായി. 20 കിലോയോളം ശരീരഭാരം കുറഞ്ഞു'- അമിത് ഷാ പറഞ്ഞു.

വളരെ ലളിതമെന്ന് തോന്നാമെങ്കിലും ദൈനംദിന ജീവിതത്തിൽ കൊണ്ടുവരുന്ന ഇത്തരം ലളിതമായ മാറ്റങ്ങൾ ആരോഗ്യത്തിൽ ദീർഘകാലടിസ്ഥാനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ശാരീരിക ആരോഗ്യത്തിന് പുറമെ ജീവിതശൈലിയിലെ ഈ മാറ്റങ്ങള്‍ മാനസിക ഏകാഗ്രതയും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിച്ചു. ജോലി ചെയ്യാനും കൂടുതൽ ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവു വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ശാരീരികമായ വ്യായമത്തിനൊപ്പം വിശ്രമിക്കേണ്ടതിന്റെ പ്രാധാന്യവും മറക്കരുതെന്ന് അമിത് ഷാ ഊന്നിപ്പറയുന്നു. രണ്ട് മണിക്കൂര്‍ ശരീരത്തിന് വ്യായാമവും തലച്ചോറിന് ആറ് മണിക്കൂര്‍ ഉറക്കവും നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ശരീരത്തിന്റെ ക്ഷേമത്തിനും തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടാനും സഹായിക്കും. ഇത് വളരെ ​ഗുണകരമാണ്. സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Amit Shah Lifestyle changes
ഒന്നും മനഃപൂർവമായിരുന്നില്ല; മൂന്ന് നേരവും ഒരേ ഭക്ഷണം, ആഴ്ചയിൽ ഒരിക്കൽ 'ജെലാറ്റോ' കഴിക്കാൻ കാത്തിരിക്കും
Amit Shah Lifestyle changes
ഇനിയും ചർമത്തോട് ഈ 'കടുംകൈ' വേണോ? ചായം പൂശാതെ 'സ്കിൻ ​ഗ്ലോ' കിട്ടും, ആയുർവേദം പറയുന്നത് കേൾക്കൂ
Amit Shah Lifestyle changes
മോർണിങ് ജേർണലിങ് ചെയ്യാറുണ്ടോ? ഇല്ലെങ്കിൽ പരീക്ഷിച്ചൂ നോക്കൂ, മാനസികാരോ​ഗ്യത്തിൽ വരുന്ന മാറ്റങ്ങൾ
Summary

Union Home Minister Amit Shah was ‘diabetic earlier’; reveals how he lost 20 kg and became free from all medicines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com