കട്ടിങ് ബോർഡിലെ ദുർ​ഗന്ധം മുതൽ ടാപ്പുകളിലെ കറകൾ വരെ; ഉപ്പും നാരങ്ങയും ചേർത്തുള്ള ക്ലീനിങ് ടിപ്സ്

ഉപ്പും നാരങ്ങയും ഉപയോഗിച്ച് കറ പിടിച്ച സിങ്ക് എളുപ്പത്തിൽ വൃത്തിയാക്കാം.
Lemon and salt cleaning tips
Lemon and salt cleaning tipsPinterest
Updated on
1 min read

വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന രണ്ട് വസ്തുക്കളാണ് ഉപ്പും നാരങ്ങയും. രണ്ടും ഭക്ഷണത്തിന് രുചി കൂട്ടാൻ ആവശ്യമാണ്. എന്നാൽ ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വീടിൻ്റെ പല ഭാഗങ്ങളും ക്ലീൻ ചെയ്തെടുക്കാം.

സിങ്ക് തിളങ്ങാൻ സഹായിക്കും

ഉപ്പും നാരങ്ങയും ഉപയോഗിച്ച് കറ പിടിച്ച സിങ്ക് എളുപ്പത്തിൽ വൃത്തിയാക്കാം. സിങ്കിൽ അൽപം ഉപ്പ് വിതറി, നാരങ്ങ ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകുക. ശേഷം വെള്ളം ഒഴിച്ച് നന്നായി കഴുകാം.

കട്ടിങ് ബോർഡിലെ ദുർഗന്ധം

മീനോ മാംസമോ ഉള്ളിയോ അരിഞ്ഞതിന് ശേഷം കട്ടിങ് ബോർഡിൽ ദുർഗന്ധം നിലനിൽക്കാം. ബോർഡിൽ ഉപ്പ് വിതറി നാരങ്ങ കൊണ്ട് ഉരച്ച് 10 മിനിറ്റ് വെച്ച ശേഷം കഴുകുക. ദുർഗന്ധവും ബാക്ടീരിയയും കുറയാൻ ഇത് സഹായിക്കും.

പിച്ചള പാത്രങ്ങൾ വൃത്തിയാക്കാൻ

നാരങ്ങയുടെ പകുതി മുറിച്ച് അതിൽ ഉപ്പ് മുക്കി പാത്രങ്ങളിൽ ഉരയ്ക്കുക. കുറച്ച് നേരം കഴിഞ്ഞ് കഴുകിയാൽ പഴയ തിളക്കം തിരികെ ലഭിക്കും.

ടാപ്പുകൾ തിളക്കമുള്ളതാക്കാം

ടാപ്പുകളിൽ വെള്ളക്കറയും ധാതു നിക്ഷേപങ്ങളും അടിഞ്ഞുകൂടുന്നത് സാധാരണമാണ്. നാരങ്ങ നീരും ഉപ്പും ചേർത്ത് ഉരച്ചാൽ ടാപ്പുകൾ വൃത്തിയായി തിളങ്ങും.

ഫ്രിഡ്ജിലെ ദുർഗന്ധം കുറയ്ക്കാൻ

നാരങ്ങ കഷണങ്ങളിൽ അല്പം ഉപ്പ് വിതറി ഫ്രിഡ്ജിന്റെ ഒരു കോണിൽ വയ്ക്കുക. ഇത് ദുർഗന്ധം ആഗിരണം ചെയ്യാനും ഫ്രിഡ്ജിന് പുതുമണം നൽകാനും സഹായിക്കും.

ബാത്ത്റൂം ടൈലുകളിലെ കറകൾ നീക്കാൻ

ഉപ്പും നാരങ്ങ നീരും ചേർത്ത് ഒരു പേസ്റ്റ് തയ്യാറാക്കുക. ഇത് ടൈലുകളിലും ഗ്രൗട്ട് ഭാഗങ്ങളിലും പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക.

മാലിന്യ ദുർഗന്ധം അകറ്റാൻ

ഡസ്റ്റ് ബിന്നിന്റെ അടിഭാഗത്ത് അല്പം ഉപ്പും നാരങ്ങത്തൊലിയും വിതറുക. ഇത് ദുർഗന്ധം കുറയ്ക്കാനും ബിന്നിന് പുതുമ നൽകാനും സഹായിക്കും.

ഗ്ലാസ് പാത്രങ്ങൾ വൃത്തിയാക്കാൻ

നാരങ്ങ നീരും ഉപ്പും ചേർത്ത് ഗ്ലാസ് പാത്രങ്ങൾ തുടച്ചാൽ മങ്ങിയ പാടുകൾ മാറി കൂടുതൽ തിളക്കം ലഭിക്കും.

അടുപ്പിലെ എണ്ണക്കറകൾ നീക്കാൻ

ഉപ്പും നാരങ്ങ നീരും ചേർത്ത മിശ്രിതം എണ്ണക്കറകളിൽ പുരട്ടി കുറച്ച് സമയം വെച്ച ശേഷം തുടച്ചു നീക്കുക. കഠിനമായ എണ്ണപ്പാടുകൾ പോലും എളുപ്പത്തിൽ മാറും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

  • മാർബിൾ, ഗ്രാനൈറ്റ് പോലുള്ള ചില കല്ല് പ്രതലങ്ങളിൽ നാരങ്ങ ഉപയോഗിക്കുന്നത് കേടുപാടുകൾ ഉണ്ടാക്കാം.

  • ആദ്യം ചെറിയ ഭാഗത്ത് പരീക്ഷിച്ച ശേഷം മാത്രം മുഴുവൻ ഭാഗത്തും ഉപയോഗിക്കുക.

  • കൈകൾ സെൻസിറ്റീവ് ആണെങ്കിൽ ഗ്ലൗസ് ധരിക്കുക.

Lemon and salt cleaning tips
ഒന്നും മനഃപൂർവമായിരുന്നില്ല; മൂന്ന് നേരവും ഒരേ ഭക്ഷണം, ആഴ്ചയിൽ ഒരിക്കൽ 'ജെലാറ്റോ' കഴിക്കാൻ കാത്തിരിക്കും
Lemon and salt cleaning tips
'ഞാൻ പ്രമേഹ രോ​ഗി ആയിരുന്നു', ജീവിതശൈലി മാറ്റങ്ങളിലൂടെ മരുന്നുകളുടെ ഉപയോ​ഗം കുറച്ചതിനെ കുറിച്ച് അമിത് ഷാ
Lemon and salt cleaning tips
മൈ​ഗ്രെയിൻ ഉള്ളപ്പോൾ കാപ്പി കുടിക്കാമോ? വിശദീകരിച്ച് ഡോക്ടർ
Summary

House cleaning tips: Lemon and salt cleaning tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com