മൈ​ഗ്രെയിൻ ഉള്ളപ്പോൾ കാപ്പി കുടിക്കാമോ? വിശദീകരിച്ച് ഡോക്ടർ

കാപ്പിയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്, ഇത് വാസകോണ്‍സ്ട്രിക്ഷന്‍ വഴി അഡിനോസിന്‍ റിസപ്റ്ററുകളെ തടയുകയും തലച്ചോറിലെ രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.
How coffee affects Magraine Headaches
How coffee affects Magraine HeadachesPinterest
Updated on
2 min read

കാപ്പി കുടിച്ചാല്‍ മൈഗ്രെയിന്‍ തലവേദന കൂടുമെന്നും കുറയുമെന്നും വാദിക്കുന്നവരുണ്ട്. ഡല്‍ഹിയിൽ നിന്നുള്ള ന്യൂറോളജിസ്റ്റ് ആയ ഡോ. രാഹല്‍ ചൗള, കാലങ്ങളായി തുടരുന്ന ഈ വാദത്തെ പൊളിച്ചെഴുതുകയാണ്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന സജീവ ഘടകമായ കഫീന്‍ തലച്ചോറിലെ രക്തക്കുഴലുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഇത് മൈഗ്രെയിനുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

കാപ്പിയും മൈഗ്രെയിനും

മൈഗ്രെയിന്‍ ഉണ്ടാകുന്ന സമയത്ത് തലച്ചോറിലെ രക്തക്കുഴലുകള്‍ വികസിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കാപ്പിയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്, ഇത് വാസകോണ്‍സ്ട്രിക്ഷന്‍ വഴി അഡിനോസിന്‍ റിസപ്റ്ററുകളെ തടയുകയും തലച്ചോറിലെ രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തലവേദന ഉള്ളപ്പോൾ കാപ്പി കുടിക്കുന്നത് ആശ്വസമായി തോന്നുന്നത്. മൈഗ്രെയിൻ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില വേദനസംഹാരികളിലും കഫീൻ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

എന്നാൽ ചിലർക്ക് വർക്ക് ആകില്ല!

ഇങ്ങനെയൊക്കെ ആണെങ്കിലും മൈഗ്രെയിൻ ട്രിഗർ ചെയ്യാനും കഫീൻ കാരണമാകാമെന്ന് ഡോ. രാഹുൽ ചൗള ചൂണ്ടിക്കാണിക്കുന്നു. ചിലർക്ക് അമിതമായി കാപ്പി കുടിക്കുന്ന ശീലമുണ്ട്. ഇത് ആസക്തിയുണ്ടാക്കുന്ന ശീലമാണ്. ധാരാളം കാപ്പി കുടിക്കുന്നവർ പെട്ടെന്ന് കാപ്പി കുടിക്കുന്നത് നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത് മൈഗ്രെയിൻ ട്രിഗർ ചെയ്യാനുള്ള കാരണമാകാം. ഇതിനെ കഫീൻ വിഡ്രോവൽ ഹെഡ്ഡെക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്.

കൂടാതെ കഫീൻ ഉറക്കപ്രശ്നങ്ങൾ കൂട്ടാനും നിർജ്ജലീകരണം വഷളാക്കാനും കാരണമായേക്കാം. ഈ രണ്ട് ഘടകങ്ങളും മൈഗ്രെയിൻ ട്രിഗർ ചെയ്യുന്നതാണ്. നിങ്ങൾ ഒരു മൈഗ്രെയിൻ രോഗിയാണെങ്കിൽ, കാപ്പി കുടിച്ചതിന് ശേഷമാണ് മൈഗ്രെയിൻ ഉണ്ടാകുന്നതെങ്കിൽ, അതിനർത്ഥം നിങ്ങൾ കാപ്പി ഒഴിവാക്കണം എന്നാണ്. കാപ്പി കുടിക്കാത്ത ദിവസമാണ് തലവേദന ഉണ്ടാകുന്നതെങ്കിൽ, നിങ്ങൾ കഫീൻ വിഡ്രോവൽ ഹെഡ്ഡെക്ക് ലക്ഷണമായി കരുതാമെന്നും ഡോക്ടർ പറയുന്നു.

ദിവസത്തിൽ ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നത് സുരക്ഷിതമായാണ് പൊതുവെ കണക്കാക്കുന്നത്. എന്നാൽ, പ്രതിദിനം മൂന്നോ നാലോ കപ്പിൽ കൂടുതൽ കാപ്പി കഴിക്കുന്നത് പെട്ടെന്ന് കുറയ്ക്കുകയാണെങ്കിൽ തലവേദനയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.

How coffee affects Magraine Headaches
ഇനിയും ചർമത്തോട് ഈ 'കടുംകൈ' വേണോ? ചായം പൂശാതെ 'സ്കിൻ ​ഗ്ലോ' കിട്ടും, ആയുർവേദം പറയുന്നത് കേൾക്കൂ
How coffee affects Magraine Headaches
ഒന്നും മനഃപൂർവമായിരുന്നില്ല; മൂന്ന് നേരവും ഒരേ ഭക്ഷണം, ആഴ്ചയിൽ ഒരിക്കൽ 'ജെലാറ്റോ' കഴിക്കാൻ കാത്തിരിക്കും
How coffee affects Magraine Headaches
'ഞാൻ പ്രമേഹ രോ​ഗി ആയിരുന്നു', ജീവിതശൈലി മാറ്റങ്ങളിലൂടെ മരുന്നുകളുടെ ഉപയോ​ഗം കുറച്ചതിനെ കുറിച്ച് അമിത് ഷാ
Summary

Can coffee help ease migraine symptoms? Neurologist explains whether caffeine is a suitable remedy for headaches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com