ഉറക്കം കൊല്ലിയാകുന്ന ജോലി സമ്മർദം; പല ടൈം സോണിൽ പണിയെടുക്കുന്നത് സർക്കാഡിയൻ താളം തെറ്റിക്കും

ജോലിയെ തുടർന്ന് ടൈം സോൺ മാറുന്നത് നമ്മുടെ ഉറക്കത്തെ ബാധിക്കും
work stress
Updated on
2 min read

ലുതാകുമ്പോൾ ആരാകണമെന്ന ചോദ്യം അഭിമുഖീകരിക്കാത്ത കുട്ടികൾ ഉണ്ടാകില്ല. ജോലി സാധ്യത ഏറ്റവും ഉള്ള മേഖല നോക്കി മത്സരിച്ചു പഠിച്ചു കയറി, ഒടുവിൽ ജോലി സമ്മർദത്തെ തുടർന്ന് ആരോ​ഗ്യം ഇല്ലാതാക്കുന്ന ഒരു യുവതലമുറയാണ് ആ​ഗോളതലത്തിൽ ഇപ്പോൾ ആശങ്കയാകുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പല ടൈം സോണിൽ മാറിയും തിരിഞ്ഞും ജോലി ചെയ്യുന്നവരാണ് യുവതലമുറയിലെ ഭൂരിഭാ​ഗം ആളുകളും.

എടുത്താൽ പൊങ്ങാത്ത ജോലി സമ്മർദത്തെ തുടർന്ന് പലപ്പോഴും ഉറക്കത്തെ പാടെ ഉപേക്ഷിക്കുന്ന പതിവും ചിലരിൽ ഉണ്ട്. ശരീരത്തിന്റെ താളമായ സർക്കാഡിയൻ റിഥം ക്രമത്തിലാകാൻ സഹായിക്കുന്നത് ഉറക്കമാണ്. ശരീരത്തിന്റെ റീചാർജിങ് സമയം എന്നു വേണമെങ്കിലും ഉറക്കത്തെ വിശേഷിപ്പിക്കാം. തലച്ചോർ വിശ്രമത്തിലും ശരീര കോശങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതും ഈ സമയത്താണ്. മതിയായ ഉറക്കം ശാരീരികമായും മാനസികമായും മെച്ചപ്പെടുത്തും. ഇത് നമ്മളെ ദിവസം മുഴുവൻ ഊർജ്ജസ്വലരാക്കാനും പ്രോഡക്ടിവിറ്റി കൂട്ടാനും സഹായിക്കും.

ജോലിയെ തുടർന്ന് ടൈം സോൺ മാറുന്നത് നമ്മുടെ ഉറക്കത്തെ ബാധിക്കും അതിലൂടെ സർക്കാഡിയൻ റിഥം താളം തെറ്റും. ഇത് വിട്ടുമാറാത്ത പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളെ മണിയടിച്ചു വിളിച്ചു വരുത്തുന്ന പോലെയാണ്.

work stress

എന്തുകൊണ്ട് രാത്രി ഉറക്കം നിർബന്ധം

ആദ്യകാലം മുതൽ മനുഷ്യർ സൂര്യൻ ഉദിക്കുന്നതിനൊപ്പം എഴുന്നേൽക്കുകയും പകൽ മുഴുവൻ ശാരീരികമായി അധ്വാനിക്കുകയും ചെയ്തു. സൂര്യൻ അസ്തമിക്കുന്നതോടെ കൃത്രിമ വെളിച്ചത്തിൻ്റെ അഭാവം മൂലം ആളുകൾ ഉറങ്ങി. അതിനാൽ മനുഷ്യ ശരീരം സൂര്യനുമായി സമന്വയിപ്പിക്കാൻ പരിശീലിപ്പിക്കപ്പെടുന്നു. മനുഷ്യ ശരീരത്തിന്റെ സർക്കാഡിയൻ താളം നിലനിർത്താൻ ഈ പരിശീലനം സഹായിച്ചു. എന്നാൽ മാറി മാറി വരുന്ന ജോലി സമയവും സ്വഭാവവും കാരണം രാത്രി ഉറക്കം പകലിലെക്കും അല്ലെങ്കില്‍ ഉറക്കം ഇല്ലാതാകുന്നചും ഈ സർക്കാഡിയൻ താളത്തെ തെറ്റിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാടെ ഉറക്കത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രകൃതിദത്ത ഹോർമോൺ ആണ് മെലറ്റോണിൻ. യുവതലമുറയുടെ സമീപകാലത്തെ ജീവിത ശൈലി മെലറ്റോണിൻ ഉൽപ്പാദനം വളരെ അധികം കുറയ്ക്കാൻ കാരണമായിട്ടുണ്ട്. ഇന്നത്തെ കുട്ടികൾ ഉൾപ്പെട്ടെ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് സ്മാർട്ട് ഫോൺ, ലാപ് തുടങ്ങിയ ഡിജിറ്റിൽ ഉപകരണങ്ങളിലാണ്. ഈ സ്ക്രീനിൽ നിന്ന് വരുന്ന ബ്ലൂ ലൈറ്റ് ശരീരത്തിൽ മെലറ്റോൺ ഉൽപാദനത്തെ കുറയ്ക്കും.

work stress
work stress
അന്നയുടെ മരണം ഒരു വേക്ക് അപ്പ് കോൾ ആകണം; ജോലി സമ്മർദത്തെ നേരിടാൻ ദിനചര്യയിൽ മാറ്റം വരുത്താം

കൂടാതെ പല സമയം ഉറങ്ങാൻ കിടക്കുന്നതും ഉറങ്ങുന്നതിന് തൊട്ടു മുൻപ് ഭക്ഷണം കഴിക്കുന്ന ശീലവും മെലറ്റോൺ ഉൽപ്പാദനം തടസപ്പെടുത്തും. ശരീരത്തിൽ മഗ്നീഷ്യം കുറവുണ്ടെങ്കിലും മെലറ്റോണിൻ ഉൽപാദനത്തെ ബാധിക്കുകയും ഉറക്കചക്രം തടസ്സപ്പെടുത്തുകയും ചെയ്യും. മെലറ്റോണിൻ ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഹോർമോൺ മാത്രമല്ല, ശരീരത്തിന് നിരവധി ഗുണം ചെയ്യുന്ന ഒരു ആൻ്റിഓക്‌സിഡൻ്റ് കൂടിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com