പ്രോസ്റ്റേറ്റ് വീക്കവും ക്യാന്‍സറും ഒന്നാണോ? പ്രോസ്റ്റേറ്റ് വീക്കം ഉണ്ടായാല്‍ ഉടന്‍ ശസ്ത്രക്രിയ വേണോ? വിദഗദ്ധന്‍ പറയുന്നു

പ്രോസ്റ്റേറ്റ് എന്ന് പറയുന്നത് ഒരു രോഗമല്ല, കരള്‍, പാന്‍ക്രിയാസ് എന്നൊക്കെ പറയുന്നത് പോലെ ഒരു അവയവം മാത്രമാണ്. ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രണ്ടു രോഗങ്ങളെ കുറിച്ച് പറയാം.
Are prostate inflammation and cancer the same thing? Should you have surgery immediately if you have prostate inflammation? Expert says
prostate disease | Representative Image AI Generated
Updated on
3 min read

സമൂഹത്തില്‍ പലതരത്തിലുള്ള തെറ്റായ ധാരണകളുമുള്ള രോഗങ്ങളാണ് പ്രോസ്‌റ്റേറ്റ് രോഗങ്ങള്‍. ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സ തേടാന്‍ പലരും വിമുഖത കാണിക്കുകയോ, രോഗം അവഗണിക്കുകയോ ചെയ്യാറുണ്ട്. അതല്ലെങ്കില്‍ വലിയ രോഗമാണെന്നു തെറ്റിധരിച്ച് ഭയപ്പെടാറുമുണ്ട്.

നിരവധി ആശങ്കകള്‍ ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പലപ്പോഴും ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന വിഷയം കൂടെയാണ്. എന്നാല്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രണ്ടു രോഗങ്ങള്‍ വിശദീകരിക്കുകയാണ് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍.

Are prostate inflammation and cancer the same thing? Should you have surgery immediately if you have prostate inflammation? Expert says
പ്രമേഹം മാത്രമല്ല, ഭക്ഷണത്തിൽ ഷു​ഗർ കൂടിയാൽ മാനസികാരോഗ്യവും പ്രശ്നത്തിലാകും

ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍നിന്നും:

നമ്മള്‍ ഒരുപാട് കേള്‍ക്കുന്ന ഒരു രോഗവിവരമാണ് പ്രോസ്റ്റേറ്റ് രോഗങ്ങള്‍. ഒരുപക്ഷെ, ഒരുപാട് പേടിപ്പെടുത്തലുകള്‍, അനാവശ്യ സര്‍ജറികള്‍, രോഗികള്‍ക്ക് ഉണ്ടാകുന്ന സംശയങ്ങളും ഭയവും ഒരുപാട് പരിശോധനകള്‍ ഇങ്ങനെ ഒരു കുറേ സംഗതികള്‍.

മുഴുവന്‍ പുരുഷന്മാര്‍ക്കും ഉള്ള അവയവമാണ് പ്രോസ്റ്റേറ്റ്. അതിനാല്‍ തന്നെ ഇതിനെ പുരുഷ ഗ്രന്ധി എന്നും പറയാം. നമ്മള്‍ പ്രായമാകുമ്പോള്‍ തലച്ചോര്‍ ഉള്‍പ്പെടെ എല്ലാ അവയവങ്ങളും ചുരുങ്ങി ചെറുതാകുമ്പോള്‍, പ്രായം ഏറുന്തോറും വലുതാകുന്ന ഒരു അവയവമാണ് പ്രോസ്റ്റേറ്റ്. പ്രോസ്റ്റേറ്റ് എന്ന് മാത്രം പറയുന്നത് ഒരു രോഗമല്ല, കരള്‍, പാന്‍ക്രിയാസ് എന്നൊക്കെ പറയുന്നത് പോലെ ഒരു അവയവം മാത്രമാണ്. ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രണ്ടു രോഗങ്ങളെ കുറിച്ച് പറയാം.

Are prostate inflammation and cancer the same thing? Should you have surgery immediately if you have prostate inflammation? Expert says
ചർമവും മുടിയും തിളങ്ങും; രഹസ്യക്കൂട്ട് അടുക്കളയിലുണ്ട്

BPH: benign prostatic hyperplasia.

പ്രായം കൂടുന്നതിന് അനുസരിച്ച് പ്രോസ്റ്റേറ്റ് ഗ്രന്ഥിയും വലുതാകുന്നു. ചിലര്‍ക്ക് ഈ വളര്‍ച്ചയുടെ വേഗത അല്‍പ്പം വേഗത്തിലാകുന്നു എന്നു മാത്രം. മൂത്രസഞ്ചിയുടെ തൊട്ടുതാഴെ മൂത്ര നാളിയെ ചുറ്റിവരിഞ്ഞ് നില്‍ക്കുന്ന ഗ്രന്ഥി ആയതിനാല്‍ തന്നെ, ഈ ഗ്രന്ഥി വീക്കം മൂത്രസംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാം എന്ന് ഇതുവരെ വായിച്ചപ്പോള്‍ തന്നെ മനസിലായില്ലേ.

ഒരു നാല്‍പതു വയസ് കഴിഞ്ഞ് ഏത് പുരുഷനും ഒരു അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തു നോക്കിയാല്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലതായതായി കാണാം. പാതിരാത്രിയൊക്കെ എന്നെ ഉറക്കത്തില്‍ വിളിച്ച്, അയ്യോ എന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീങ്ങിയിരിക്കുന്നു എന്ന് സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്, എന്ത് ചെയ്യണം എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഒന്നും പേടിക്കണ്ട. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാണ്, നിങ്ങള്‍ ഉടനെ ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ കിഡ്‌നി തകരാറിലാകും എന്ന് സാധാരണക്കാരെ വിരട്ടുന്ന ചില ആതുരശുശ്രൂഷകരും ഉണ്ട്! അത് അവരുടെ ബിസിനസ്.

Are prostate inflammation and cancer the same thing? Should you have surgery immediately if you have prostate inflammation? Expert says
മുനമ്പം ഭൂമി പ്രശ്നം വീണ്ടും സജീവം; വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

ഇങ്ങനെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം അസുഖമായി കണക്കാക്കുന്നത് രണ്ട് പ്രധാന അവസ്ഥകളിലാണ്.

1. മൂത്രസംബന്ധമായ ലക്ഷണങ്ങളോ മൂത്ര തടസ്സമോ ഉണ്ടെങ്കില്‍

2. അപൂര്‍വ്വമായി കാണുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ ക്യാന്‍സര്‍.

ഈ വിഷയങ്ങള്‍ രണ്ടും ഇല്ലെങ്കില്‍ ചികിത്സ പോലും വേണ്ട. ഈ വിഷയങ്ങള്‍ കുറച്ചു കൂടി വിശദീകരിക്കാം

മൂത്ര സംബന്ധമായ ലക്ഷണങ്ങള്‍ :

രാത്രിയില്‍ മൂത്രമൊഴിക്കാന്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കേണ്ടി വരിക, മൂത്രം ഒഴിക്കാന്‍ തടസമുണ്ടാവുക, നിയന്ത്രണം ഇല്ലാതെ മൂത്രം പോകുക, മൂത്രമൊഴിക്കാന്‍ തടസ്സം വന്ന് ട്യൂബ് ഇടേണ്ടി വരിക എന്നിങ്ങനെ ഏകദേശം ഡസനോളം ലക്ഷണങ്ങള്‍ ഉണ്ടാകാം. നാല്‍പതു വയസ് കഴിഞ്ഞ് എന്തെങ്കിലും മൂത്ര സംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവഗണിക്കരുത്. വെറുതെ വെള്ളം കുടിച്ച് അസുഖം മാറ്റാം എന്നത് തെറ്റിദ്ധാരണയാണ്. കടുത്ത ലക്ഷണങ്ങള്‍ ഉണ്ടായിട്ടും സുഹൃത്തുക്കളും വീട്ടുകാരും ചേര്‍ന്ന് വെള്ളം കുടിപ്പിച്ചു കുടിപ്പിച്ച് വൃക്കകളും തകരാറിലായി, ക്യാന്‍സര്‍ ശരീരം ആസകലം പടര്‍ന്നു വരുന്ന രോഗികളെ സ്ഥിരം കാണാറുണ്ട്.

Are prostate inflammation and cancer the same thing? Should you have surgery immediately if you have prostate inflammation? Expert says
'കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച് മൂവരും, ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആര്‍എസ്എസ് ശാഖകളിലേക്ക് പോകണം'

അതിനാല്‍ രോഗ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ യൂറോളജി ഡോക്ടര്‍മാരെ കാണുക. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കവും ഒപ്പം ലക്ഷണങ്ങളും ഉണ്ടെങ്കില്‍ പോലും ഓപ്പറേഷന്‍ വളരെ വിരളമായേ ആവശ്യമുള്ളൂ. ഭൂരിപക്ഷം കേസുകളും മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാം. മരുന്നുകള്‍ സ്ഥിരമായി കഴിക്കേണ്ടി വരും. കാര്യമായ യാതൊരു സൈഡ് ഇഫക്ടും അതിന് ഇല്ല. വളരെ ചുരുക്കം കേസുകള്‍ക്ക് ഓപ്പറേഷന്‍ വേണ്ടി വരും.

ഒരു ഡോക്ടര്‍ ഓപ്പറേഷന്‍ വേണമെന്ന് പറഞ്ഞാലും ഒരു സെക്കന്റ് ഒപ്പീനിയന്‍ എടുക്കുന്നത് നല്ലതാണ്. ഓപ്പറേഷനുകള്‍ എല്ലാം പൂര്‍ണമായ സുരക്ഷ ഉള്ളതല്ല. ചെറുതും വലുതുമായ പല കോംപ്ലിക്കേഷനുകളും ഓപ്പറേഷനുകള്‍ക്ക് ഉണ്ട്. അതൊക്കെ ഡോക്ടറുമായി വിശദമായി ചര്‍ച്ച ചെയ്തു വേണം ഓപ്പറേഷന് സമ്മതം നല്‍കാന്‍. എന്തൊക്കെ ആയാലും നില്‍ക്കുന്ന നില്‍പ്പില്‍ എമര്‍ജന്‍സിയായി ചെയ്യേണ്ട ഒന്നല്ല പ്രോസ്റ്റേറ്റ് സര്‍ജറി.

Are prostate inflammation and cancer the same thing? Should you have surgery immediately if you have prostate inflammation? Expert says
'അയാള്‍ക്ക് യാതൊരു വിവേകവും ഇല്ല'; സമാധാന കരാര്‍ വൈകിയതിനു കാരണം നെതന്യാഹു; രൂക്ഷ വിമര്‍ശനവുമായി ട്രംപ്

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ ക്യാന്‍സര്‍:

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ഉള്ളവരില്‍ വളരെ ചെറിയ ഒരു വിഭാഗത്തില്‍ ക്യാന്‍സര്‍ രോഗം ഉണ്ടാകാം. പത്തില്‍ ഒന്നോ അതില്‍ താഴെയോ മാത്രം. അത് കണ്ടെത്താന്‍ മാര്‍ഗവും ഉണ്ട്. പ്രധാന പരിശോധന PSA എന്ന രക്തപരിശോധനയാണ്. ആര്‍ക്കും ഏത് ലാബില്‍നിന്നും PSA ടെസ്റ്റ് ചെയ്യാം.

അതിന്റെ റിസല്‍റ്റ് 1,2,3,4 എന്നിങ്ങനെയൊക്കെ ആണെങ്കില്‍ ഒന്നും പേടിക്കേണ്ട. അതില്‍ കൂടുതല്‍ ആണെങ്കില്‍ യൂറോളജി ഡോക്ടറെ കണ്ട് പരിശോധിക്കണം. PSA നാലില്‍ താഴെ ആണെങ്കിലും ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഡോക്ടറെ കാണുക. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, മറ്റ് പല ക്യാന്‍സറുകളേയും പോലെ അത്ര വേഗത്തില്‍ കുഴപ്പം ഉണ്ടാക്കാറില്ല. ഒരുപാട് ചികിത്സ രീതികളുള്ള ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍.

Are prostate inflammation and cancer the same thing? Should you have surgery immediately if you have prostate inflammation? Expert says
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണോ | Free bus travel in KSRTC for Women

ചില പ്രോസ്റ്റേറ്റ് ക്യാന്‍സറുകള്‍ക്ക് ചികിത്സ പോലും വേണ്ട, നിരീക്ഷണം മതി. അതുകൊണ്ട് ഈ രോഗം കേട്ട് ഭയപ്പെടരുത്. ചികിത്സയും ഡോക്ടറുടെ ഉപദേശങ്ങളും കൃത്യമായി പാലിക്കുക.

Summary

Are prostate inflammation and cancer the same thing? Should you have surgery immediately if you have prostate inflammation? Expert says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com