

മഴക്കാലമാകുമ്പോൾ ഭക്ഷണശീലത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തണമെന്ന് പഴമക്കാർ പറയാറുണ്ട് കാരണം, മഴക്കാലത്ത് ദഹനം പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ നമ്മൾ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന വിഭവങ്ങളുടെ അളവിലോ രീതിയിലോ മാറ്റങ്ങൾ വരുത്തേണ്ടതായി വരും. ഭക്ഷണശുചിത്വത്തിനും ആഹാരരീതികൾക്കും ഏറെ ശ്രദ്ധകൊടുക്കേണ്ട സമയമാണ് മഴക്കാലം.
പലരുടെയും ഇഷ്ടമിഭവമാണ് പൊറോട്ടയും ബീഫും അല്ലെങ്കിൽ ചിക്കൻ കോമ്പോ. എന്നാൽ മഴക്കാലത്ത് ഈ കോമ്പിനേഷൻ ദഹനത്തിന് പണിയാകാൻ സാധ്യതയുണ്ട്. മാംസവിഭവങ്ങൾ, പൊറോട്ട, നെയ്യ്, വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങൾ മഴക്കാലത്ത് കുറയ്ക്കുന്നതാണ് ഏറ്റവും മികച്ചത്.
മഴക്കാലത്ത് പെട്ടെന്ന് ദഹിക്കുന്നതും തണുപ്പിനെ പ്രതിരോധിക്കുന്നതുമായി ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യം. കഞ്ഞിയും കാച്ചിയ മോര് അല്ലെങ്കിൽ രസം പോലുള്ള കോമ്പിനെഷൻ മഴക്കാസത്ത് വയറിനും മനസ്സിനും സന്തോഷം നൽകും, ഏത് കാലവസ്ഥയിലും പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് പ്രധാനമാണ്. എന്നാൽ മഴക്കാലത്ത് ഇവയുടെ ശുചിത്വത്തിന് ഒരു എക്സ്ട്ര കെയർ കൊടുക്കണ്. അതുപോലെ മഴക്കാലത്ത് കറികളിൽ എരുവും പുളിയും എണ്ണയുമൊക്കെ കുറയ്ക്കുന്നത് നല്ലതാണ്. പയർ-പരിപ്പ് വർഗ്ഗങ്ങളും മുഴുധാന്യങ്ങളും കടൽമത്സ്യവും മുട്ടയും ആഹാരത്തിന്റെ ഭാഗമാക്കാം.
എല്ലാ കാലാവസ്ഥയിലും വെള്ളം തിളപ്പിച്ചു കുടിക്കുന്നതാണ് നല്ലത്, പ്രത്യേകിച്ച് മഴക്കാലത്ത്. കാരണം, പലതരത്തിലുള്ള രോഗാണുക്കൾ വെള്ളത്തിലൂടെ പകരാൻ കാരണമാകുന്നുണ്ട്. അത് ഒഴിവാക്കാൻ വെള്ളം തിളപ്പിക്കുന്നതു കൊണ്ട് സാധിക്കും. ചുക്ക് കാപ്പി, ഹെൽബൽ ടീ പോലുള്ളവ ഈ കാലയളവിൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മധുരമുള്ള ശീതളപാനീയങ്ങൾ, പ്രത്യേകിച്ച് മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
അത്താഴം ലഘുവായിരിക്കണം, കൂടാതെ കഴിച്ചതിന് പിന്നാലെ നേരെ ഉറങ്ങുന്നതും ഒഴിവാക്കണം. കിടക്കുന്നതിന് കുറഞ്ഞത് രണ്ട്-മൂന്ന് മണിക്കൂർ മുൻപ് അത്താഴം കഴിക്കണം. അത്താഴത്തിന് ശേഷം 20 മിനിറ്റ് നടക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.
പകലുറക്കവും രാത്രി വൈകി ഉറങ്ങുന്നതും ഒഴിവാക്കണം.
പുറത്തുപോയിവന്നാൽ കൈകാലുകൾ അല്പം ഉപ്പുചേർത്ത വെള്ളത്തിൽ കഴുകി വെളിച്ചെണ്ണ പുരട്ടാം.
പ്രമേഹം, അമിത ബിപി, രക്തസമ്മർദം എന്നീ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ അതിനുള്ള മരുന്നുകൾ മുടക്കരുത്.
കുട്ടികൾക്ക് കൃത്യസമയത്ത് തന്നെ പ്രഭാത ഭക്ഷണം നൽകണം. വീട്ടിൽ തന്നെയുണ്ടാക്കാവുന്ന നാടൻ പലഹാരങ്ങളാണ് കഴിക്കാൻ ഉത്തമം. മഴക്കാലത്ത് പലതരത്തിലുള്ള അസുഖങ്ങൾ കുട്ടികൾക്കുണ്ടാകാറുണ്ട്. അസുഖം വന്നാൽ പലപ്പോഴും അവർ ആഹാരം ഒഴിവാക്കാറുമുണ്ട്. ആഹാരത്തോടുള്ള കുട്ടികളുടെ മടി മാറ്റാൻ അച്ഛനമ്മമാർ ശ്രമിക്കണം. രുചികരമായ ഭക്ഷണം സ്വയം ഉണ്ടാക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates