കറുത്ത പ്ലാസ്റ്റിക്കിൽ ഭക്ഷണം, കാൻസറിനുള്ള സാധ്യത ചൂണ്ടിക്കാട്ടി ​ഗവേഷകർ

കറുത്ത പ്ലാസ്റ്റിക് ഉപയോ​ഗിച്ച് നിർമിക്കുന്ന വിവിധ ​ഗാർഹിക ഉൽപ്പന്നങ്ങളില്‍ ഉയർന്ന അളവിൽ ഫ്ലേം-റിട്ടാർഡന്‍റ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്.
Black Plastic
Black PlasticPexels
Updated on
1 min read

ഫുഡ് ഡെലിവറി ആപ്പുകളിൽ നിന്ന് വാങ്ങുന്ന ടേക്കവേ ഭക്ഷണം കൊണ്ടുവരുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ പലപ്പോഴും നമ്മൾ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഇതുകൂടാതെ, ലുക്ക് കൊണ്ട് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾക്കും തവികൾക്കും സ്പൂണുകൾക്കും ആരാധകരേറെയാണ്. ഇവയെല്ലാം ആരോ​ഗ്യത്തിന് ​ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.

കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന കുപ്പികൾ പോലുള്ള ഫുഡ് സർവീസ് വെയർ, അടുക്കള പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ നമ്മള്‍ ദൈനംദിന ഉപയോഗിക്കുന്നവയാണ്. ടോക്സിക് ഫ്രീ ഫ്യൂച്ചർ, ആംസ്റ്റർഡാമിലെ വ്രിജെ സർവകലാശാല ​ഗവേഷകർ സംയുക്തമായ നടത്തിയ പഠനത്തിൽ കറുത്ത പ്ലാസ്റ്റിക് ഉപയോ​ഗിച്ച് നിർമിക്കുന്ന വിവിധ ​ഗാർഹിക ഉൽപ്പന്നങ്ങളില്‍ ഉയർന്ന അളവിൽ ഫ്ലേം-റിട്ടാർഡന്‍റ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന കാൻസർ സാധ്യതയ്ക്കും ഹോർമോൺ പ്രവർത്തനം തടസപ്പെടുത്തുന്നതിനും കാരണമായേക്കാം.

Black Plastic
ആ 'ഇരിപ്പ്' നേരെയാക്കാന്‍ 8 മാര്‍ഗങ്ങള്‍, ടെക്കികള്‍ ഇക്കാര്യം അറിയാതെ പോകരുത്

ടെലിവിഷൻ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ റീസൈക്കിള്‍ ചെയ്താണ് ഇത്തരത്തിലുള്ള വിവിധ ​ഗാർഹിക ഉൽപ്പന്നങ്ങൾ നിര്‍മിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം കണ്ടെത്തി.

Black Plastic
ആദ്യമായി മൈക്രോവേവ് ഉപയോഗിക്കുന്നവരാണോ?

ഫ്ലേം റിട്ടാർഡൻ്റുകൾ അടങ്ങിയ റീസൈക്കിൾ ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് കറുത്ത നിറമായിരിക്കും. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇത്തരം മാരകമായ രാസവസ്തുക്കൾ കൂടുതലായി അടങ്ങിയിരിക്കുമെന്ന് കീമോസ്ഫിയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

Summary

Black Plastic containers may cause cancer study says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com