മരണമുണ്ടാകില്ല, 2039 ആകുന്നതോടെ അമരത്വം കൈവരിക്കുമെന്ന് ബ്രയാൻ ജോൺസൺ

2019 മുതൽ 2025 വരെയുള്ള ചിത്രങ്ങൾ എക്സിൽ പങ്കുവെച്ച് തനിക്കുണ്ടായ മാറ്റങ്ങളേക്കുറിച്ചും ബ്രയാൻ കുറിച്ചു.
Bryan Johnson
Bryan JohnsonX
Updated on
1 min read

യുവത്വം സംരക്ഷിക്കുന്നതിന് കോടികൾ ചെലവാക്കുന്ന ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ വാർത്തകളിലെ നിറസാന്നിധ്യമാണ്. ആറ് വർഷത്തെ തീവ്രമായ പരിശീലനങ്ങളെ തുടർന്ന് 47 കാരനായ ബ്രയാന്റെ ഹൃദയാരോഗ്യം, കരുത്ത്, പ്രത്യുത്പാദനക്ഷമത, ഹോർമോണുകൾ തുടങ്ങിയവ 18കാരന്റെതു പോലെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ, 2039 ആകുന്നതോടെ അമരത്വം കൈവരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രയാൻ.

ആന്റി-ഏജിങ് ചികിത്സയുടെ ഫലമായി തന്റെ ജൈവശാസ്ത്രപരമായ പ്രായം കൂടിയിട്ടില്ലെന്നും എഐക്കും തെറാപ്പികൾക്കും നന്ദി പറയുന്നുവെന്നും ബ്രയാൻ അറിയിച്ചു. 2019 മുതൽ 2025 വരെയുള്ള ചിത്രങ്ങൾ എക്സിൽ പങ്കുവെച്ച് തനിക്കുണ്ടായ മാറ്റങ്ങളേക്കുറിച്ചും ബ്രയാൻ കുറിച്ചു.

ഒരുവർഷം കൂടി കടന്നുപോകുമ്പോൾ, താൻ അതേ ബയോളജിക്കൽ പ്രായത്തിൽ തന്നെ തുടരുന്നു എന്നാണ് ബ്രയാൻ കുറിച്ചത്. മനുഷ്യ ചരിത്രത്തിലെ തീർത്തും ഭ്രാന്തമായ നിമിഷം എന്നാണ് ഇതിനെ ബ്രയാൻ വിശേഷിപ്പിക്കുന്നത്. എന്നാൽ അമരത്വം കൈവരിക്കുന്നതെങ്ങനെയെന്നതിൽ തനിക്കിപ്പോൾ ധാരണയില്ലെന്നും പക്ഷെ അമരത്വം കൈവരിക്കുക സാധ്യമാണെന്നും പ്രകൃതി ഇതിനകം അത് കൈവരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Bryan Johnson
രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

ആന്റി-ഏയ്ജിങ് ചികിത്സയുടെ ഭാ​ഗമായി കഠിനമായ ശീലങ്ങളും ഡയറ്റും സപ്ലിമെന്റുകളും വ്യായാമങ്ങളുമാണ് ബ്രയാൻ പരിശീലിച്ചത്. ബയോളജിക്കൽ പ്രായം കുറയ്ക്കാൻ സാധിച്ചുവെങ്കിലും ഒരു ചെവിയിൽ മിതമായ രീതിയിലുള്ള കേൾവിക്കുറവ്, ഘടനാപരമായി 42 കാരന്റേതു പോലത്തെ മസ്തിഷ്കവും പരിമിതികളാണന്ന് ബ്രയാൻ പറയുന്നു. മനുഷ്യർക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ പ്രാപ്തമായ രീതിയിലുള്ള തെറാപ്പികളും മരുന്നുകളും തന്റെ ജൈവശാസ്ത്രത്തെ ആധാരമാക്കി പരീക്ഷിച്ച് വികസിപ്പിച്ച് വരികയാണെന്നും ബ്രയാൻ വ്യക്തമാക്കി.

Bryan Johnson
ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

സാങ്കേതിക പുരോഗതിയിലുള്ള വിശ്വാസവും ശാസ്ത്രമേഖലയിലെ എഐയുടെ വളർച്ചയുമാണ് തന്റെ ശ്രമങ്ങളെ മുന്നോട്ടു നയിക്കുന്നതെന്നും ബ്രയാൻ പറയുന്നു. 2039-ലേക്കുള്ള ലക്ഷ്യം ശരിയായ ദിശയിലേക്കാണ് നയിക്കുന്നതെന്നും അത് ജീവിതത്തോട് യെസ് എന്നു പറയാനും മരണത്തോട് നോ എന്നു പറയാനുമുള്ളതാണെന്നും ബ്രയാൻ കൂട്ടിച്ചേർക്കുന്നു. പ്രായം കുറയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത ഡയറ്റുകൾ, വ്യായാമം, ഉറക്കത്തിന്റെ രീതി, പരീക്ഷണ ചികിത്സകൾ എന്നിവയ്ക്കായി ബ്രയാൻ ജോൺസൺ ഇതിനകം പതിനെട്ടുകോടിയോളം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

Summary

Bryan Johnson targets 'immortality by 2039', says his biological age hasn't changed in a year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com