

പ്രോട്ടീന്റെ കലവറയാണ് മുട്ട. എന്നാൽ വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ മുട്ട കഴിക്കാമോ എന്ന ആശയക്കുഴപ്പം പലരിലും ഉണ്ട്. ആ ധാരണ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഫോളെയ്റ്റ്, കോളിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി, അയോഡിൻ തുടങ്ങിയ വിറ്റാമിനുകളും മുട്ടിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്കും മികച്ച പ്രവർത്തനങ്ങൾക്കുമൊക്കെ ഇവ ആവശ്യമാണ്.
ജലാംശത്തിൻ്റെയും ഇലക്ട്രോലൈറ്റുകളുടെയും അനുപാതം: സോഡിയം, പൊട്ടാഷ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള ഇലക്ട്രോലൈറ്റുകളുടെ ഏറ്റവും നല്ല ഉറവിടമാണ് മുട്ട. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ഇവ സഹായകരമാണ്.
ഊർജ്ജം: വേനൽക്കാലത്തെ കഠിനമായ ചൂടിൽ ശരീരത്തിന് തളർച്ച അനുഭവപ്പെടാറുണ്ട്. പോഷകങ്ങളുടെ സമ്പൂർണ്ണ കലവറയാണ് മുട്ട. അതിൽ ആവശ്യമായ എല്ല അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ഇത് ദിവസം മുഴുവനും ഊർജ്ജം പ്രദാനം ചെയ്യുന്നു.
പ്രതിരോധശേഷി: വിറ്റാമിൻ എ, ഡി, ബി12, ഇരുമ്പ് എന്നിങ്ങനെ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് വേനൽക്കാലത്തെ പകർച്ചവ്യാധികൾ തടയുന്നു.
കണ്ണിൻ്റെ ആരോഗ്യം: സൂര്യനിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്ന ലൂട്ടെയിന്‍, സിയാക്സാന്തിൻ എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു. പ്രായാധിക്യം മൂലം കണ്ണിൻ്റെ റെറ്റിനയ്ക്കുണ്ടാകുന്ന തകരാറുകളെ തടുക്കുന്നതിനും ഇത് സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates