സ്ത്രീകൾക്ക് പ്രോട്ടീൻ പൗഡർ കഴിക്കാമോ?

ദിവസത്തില്‍ ആവശ്യമുള്ള പ്രോട്ടീന്‍ ഒറ്റ തവണ കഴിക്കുന്നതിനെക്കാൾ നല്ലത് പല നേരത്തെ ഭക്ഷണത്തിലൂടെയും ചെറിയ തോതില്‍ കഴിക്കുന്നതാണ്.
woman doing workouts
Protien powderPexels
Updated on
1 min read

പ്രോട്ടീൻ പൗഡർ സ്ത്രീകൾ കഴിക്കുന്നത് ആർത്തവചക്രത്തെ ബാധിക്കുമോ എന്നതാണ് പലരുടെയും സംശയം. അസുഖങ്ങളൊന്നുമില്ലാത്ത പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസത്തില്‍ ശരീരഭാരത്തിന് അനുസരിച്ച് ഒരു ഗ്രാം/കിലോഗ്രാം അല്ലെങ്കില്‍ 0.8 ഗ്രാം/കിലോഗ്രാം ബോഡി വെയിറ്റ് പ്രോട്ടീന്‍ ആവശ്യമാണ്, പ്രത്യേകിച്ച് സ്ത്രീകളില്‍ ആവര്‍ത്തവ സമയത്ത്. ആര്‍ത്തവ സമയം ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും വയറു വേദന, അസ്വസ്ഥത, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ക്ഷീണം എന്നിവ ലഘൂകരിക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. കൂടാതെ ഈ സമയം ഊര്‍ജ്ജം നിലനിര്‍ത്താനും പ്രോട്ടീന്‍ സഹായിക്കും.

എന്നാൽ ദിവസത്തില്‍ ആവശ്യമുള്ള പ്രോട്ടീന്‍ ഒറ്റ തവണ കഴിക്കുന്നതിനെക്കാൾ നല്ലത് പല നേരത്തെ ഭക്ഷണത്തിലൂടെയും ചെറിയ തോതില്‍ കഴിക്കുന്നതാണ്. ഓരേ സമയം കൂടിയ അളവില്‍ പ്രോട്ടീന്‍ ഉപയോഗിക്കുന്നത് മൂലം അവയുടെ ആഗിരണം ശരിയായ രീതിയിൽ നടക്കാതെ വരും. അത് വൃക്കകൾ അമിതഭാരമാകും. ​പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നതിനെക്കാൾ സുരക്ഷിതം.

ഗുണമേന്മയുള്ള പ്രോട്ടീൻ പൗഡറുകൾ സ്ത്രീകൾ ഉപയോ​ഗിക്കുന്നതിൽ തെറ്റില്ലെങ്കിലും കൃത്രിമ പ്രോട്ടീൻ സ്രോതസ്സുകളെ വളരെയധികം ആശ്രയിക്കുന്നത് ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. പേശി വര്‍ധനവിന് പ്രോട്ടീന്‍ പൗഡര്‍ സഹായിക്കുമെങ്കിലും ശരീരത്തിന്റെ സ്വാഭാവിക ഉപാപചയ പ്രക്രിയകളെ ഇത് തടസ്സപ്പെടുത്താം.

ഇക്കൂട്ടർ പ്രോട്ടീൻ പൗഡർ ഉപയോ​ഗം ഒഴിവാക്കണം

ഗര്‍ഭിണികള്‍: ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും അമ്മയുടെ ക്ഷേമത്തിനും കുഞ്ഞിന്‍റെ ആരോഗ്യത്തിനും പോഷകാഹാരം ആവശ്യമാണ്. നട്‌സ്, വിത്തുകൾ, ധാന്യങ്ങൾ തുടങ്ങിയ പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്ന് പ്രോട്ടീന്‍ ലഭ്യമാക്കുന്നതാണ് ആരോഗ്യകരം. ഈ സമയത്ത് പ്രോട്ടീന്‍ പൗഡറുകളെ ആശ്രയിക്കുന്നത് ആരോ​ഗ്യകരമല്ല.

woman doing workouts
ജെന്‍ സിയുടെ ഹെയര്‍ സ്പെഷ്യലിസ്റ്റ്, റോസ്മേരി അല്‍ഷിമേഴ്സ് വരെ ചെറുക്കും

വൃക്ക രോഗികള്‍: വൃക്ക രോഗമുള്ള സ്ത്രീകൾ പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നത് ശ്രദ്ധിക്കണം. കൃത്രിമ പ്രോട്ടീൻ സ്രോതസ്സുകൾ കൂടുതലുള്ള ഭക്ഷണക്രമം മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് കാലക്രമേണ വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കും.

അലർജി: പല പ്രോട്ടീൻ പൗഡറുകളും പാല്‍, സോയ, ഗ്ലൂറ്റൻ തുടങ്ങിയ ചേരുവകൾ അടങ്ങിയതാണ്. ഇത് ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. കൂടാതെ ചിലരില്‍ വയറു വീർക്കൽ, ദഹന പ്രശ്നങ്ങൾ, വീക്കം എന്നിവയ്ക്ക് കാരണമാകാം. ക്വിനോവ, കടല, നട്സ് തുടങ്ങിയ സമ്പൂർണ്ണ പ്രോട്ടീൻ സ്രോതസ്സുകൾ കൂടുതൽ എളുപ്പത്തിൽ ദഹിക്കുന്നതും അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകാനുള്ള സാധ്യത കുറവുമാണ്.

woman doing workouts
വൃത്തിയാണെന്ന് നമ്മള്‍ കരുതും, അടുക്കളയില്‍ ദീര്‍ഘകാലം ഉപയോഗിക്കാന്‍ പാടില്ലാത്ത 4 സാധനങ്ങള്‍

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍: പ്രോട്ടീൻ പൗഡര്‍ പേശികളുടെ ആരോഗ്യത്തിനും വയറിന് സംതൃപ്തിയും നല്‍കുമെങ്കിലും അവയില്‍ അധിക പഞ്ചസാര, കൊഴുപ്പ്, അധിക കലോറി എന്നിവ അടങ്ങിയിട്ടുണ്ടാവാം. ഇത് ശരീരഭാരം കൂടാന്‍ കാരണമാകും.

Summary

can woman use protein powder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com