ഓരോ ​21 ദിവസത്തെ ഇടവേളയിലും ആശുപത്രിവാസം; കാൻസറിനെതിരായ പോരാട്ടം അവസാനിക്കുന്നില്ല, വിശേഷം പങ്കുവെച്ച് ദീപിക കക്കർ

രണ്ടാമത്തെ ഇമ്മ്യൂണോതെറാപ്പി സെഷൻ പൂർത്തിയായെന്ന വിവരം പങ്കുവയ്ക്കുകയാണ് നടി. ആദ്യ തവണ ഒരു രാത്രി മുഴുവൻ ആശുപത്രിയിൽ കഴിയേണ്ടി വന്നു.
Dipika Kakar Cancer Treatment
Dipika Kakar Cancer TreatmentScreen short
Updated on
2 min read

ർബുദത്തിനെതിരെയുള്ള പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ നിരന്തരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. അതിജീവനത്തിന് ശേഷം വീണ്ടും കരളിന് സമീപം മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും സർജറി ചെയ്ത് അവ നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷം താരം ഇമ്മ്യൂണോതെറാപ്പി സെഷൻ ആരംഭിച്ചു.

രണ്ടാമത്തെ ഇമ്മ്യൂണോതെറാപ്പി സെഷൻ പൂർത്തിയായെന്ന വിവരം പങ്കുവയ്ക്കുകയാണ് നടി. ആദ്യ തവണ ഒരു രാത്രി മുഴുവൻ ആശുപത്രിയിൽ കഴിയേണ്ടി വന്നു. എന്നാൽ ഇത്തവണ ക്ഷീണം ഉണ്ടെങ്കിലും അധികം വൈകാതെ വീട്ടിൽ പോകാമെന്നാണ് കരുതുന്നതെന്നും ദീപിക പങ്കുവെച്ച വീ‍ഡിയോയിൽ പറയുന്നു. ഇതിപ്പോൾ ഓരോ 20-21 ദിവസം ഇവേളയിലെ ഒരു റൂട്ടീൻ ആയി മാറിയിരിക്കുകയാണെന്നും ദീപിക കൂട്ടിച്ചേർത്തു.

Dipika Kakar Cancer Treatment
ഉറങ്ങുമ്പോൾ മൗത്ത് ടേപ്പ് വച്ച് വാ മൂടും, പശുവിന്റെ കരളും തേനും പ്രധാന ഭക്ഷണം, ഒരു ദിവസം 6000 കലോറി; മൈതാനം വിറപ്പിക്കുന്ന വേട്ടക്കാരന്റെ ഫിറ്റ്നസ് സീക്രട്ട്

ശരീരത്തിൽ ഇരുമ്പിന്റെ അംശം വളരെ കുറഞ്ഞു പോയതിനാൽ ഐവിയിലൂടെ അയൺ കയറ്റേണ്ടി വന്നു. തനിക്ക് തലകറക്കമുണ്ടെന്നും ദീപിക പറഞ്ഞു. മറ്റ് പാർശ്വഫലങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് ദീപിക പറഞ്ഞു. ശക്തയേറിയ മരുന്ന് ശരീരത്തിലൂടെ കടത്തി വിടുമ്പോൾ ചില അസ്വസ്ഥതകൾ അനുഭവപ്പെടുക സ്വാഭാവികമാണ്. ഒന്നോ രണ്ടോ ദിവസത്തേക്ക് മന്ദതയും ചൂടും അനുഭവപ്പെടാമെന്നും ദീപിക പറഞ്ഞു. റിപ്പോർട്ടുകളെല്ലാം നോർമലായിരുന്നു. ഇമ്മ്യൂണോതെറാപ്പിയും മറ്റ് ടെസ്റ്റുകളും തുടരുമെന്നും താരം വ്യക്തമാക്കി.

Dipika Kakar Cancer Treatment
ഭക്ഷണം കഴിച്ച ശേഷം കിടക്കരുത്, ഷു​ഗ‍ർ സ്പൈക്ക് നിയന്ത്രിക്കാൻ, 15 മിനിറ്റ് റൂട്ടീൻ

എന്താണ് ഇമ്മ്യൂണോതെറാപ്പി?

വേഗത്തിൽ വളരുന്ന എല്ലാ കോശങ്ങളെയും ആക്രമിക്കുകയാണ് കീമോതെറാപ്പിയിലൂടെ ചെയ്യുന്നത്. എന്നാൽ ഇമ്മ്യൂണോതെറാപ്പിയിൽ രോഗിയുടെ പ്രതിരോധ സംവിധാനത്തെ ശരീരത്തിലെ കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ പരിശീലിപ്പിക്കുകയാണ് ചെയ്യുക.

2025 മേയിലാണ് താൻ സ്റ്റേജ് 2 കരൾ അർബുദത്തിനെതിരെ പോരാടുകയാണെന്ന് ദീപിക വെളിപ്പെടുത്തിയത്. അതേവർഷം ജൂണിൽ നടന്ന ശസ്ത്രക്രിയയിലൂടെ അവരുടെ കരളിന്റെ 22 ശതമാനം ഭാഗം നീക്കം ചെയ്തിരുന്നു. കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കരളിൽ ട്യൂമറുണ്ടെന്ന് കണ്ടെത്തിയതും പിന്നീട് അർബുദമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തന്റെ കാൻസർ ചികിത്സായാത്രയും കീമോതെറാപ്പി അനുഭവങ്ങളും മാനസികമായ ഉയർച്ച താഴ്ചകളും ദീപിക യൂട്യൂബ് വീഡിയോകളിലൂടെ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ലിവർ കാൻസർ

കരളിൽ കാണപ്പെടുന്ന സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ അഥവാ ലിവർ കാൻസർ-എച്ച്സിസി. ലോകത്ത് സംഭവിക്കുന്ന കാൻസർ മരണങ്ങളിൽ മൂന്നാമതാണ് കരളിലെ കാൻസർ. ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി വൈറസ്, ഹെപ്പറ്റൈറ്റിസ് സി വൈറസ്, അണുബാധകൾ, മദ്യപാനത്താലോ മറ്റേതെങ്കിലും കാരണത്താലോ ഉണ്ടാകുന്ന ലിവർ സിറോസിസ്, സ്റ്റിയോട്ടിക് കരൾ രോഗവുമായി ബന്ധപ്പെട്ട് മെറ്റബോളിസത്തിലുണ്ടാകുന്ന തകരാർ തുടങ്ങിയവ പ്രധാന കാരണങ്ങളാണ്.

ലക്ഷണങ്ങൾ

വയറിന്റെ മുകൾ ഭാഗത്ത് വേദന, വയറിൽ വീക്കം, ഛർദിയും ഓക്കാനവും, മഞ്ഞപ്പിത്തം, വെള്ളനിറത്തിലുള്ള മലം, ഭാരം കുറയൽ തുടങ്ങിയവ പ്രധാനലക്ഷണങ്ങളാണ്. ‌ഹെപ്പറ്റൈറ്റിസ് ബി നിരന്തരം പരിശോധിക്കുക, ലിവർ കാൻസറിലേക്ക് നയിക്കുന്ന രോഗങ്ങളെ കൃത്യസമയത്ത് ചികിത്സിക്കുക, മദ്യപാനം, പുകവലി തുടങ്ങിയവ പരിമിതപ്പെടുത്തുക, കാൻസറിലേക്ക് നയിക്കുന്ന കെമിക്കലുകളുമായുള്ള സമ്പർക്കം കുറയ്ക്കുക, ശരീരഭാരം ആരാേഗ്യകരമായി നിലനിർത്തുക, കൊളസ്ട്രോൾ നിലയും പ്രമേഹവും നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ കരളിലെ കാൻസറിനെ പ്രതിരോധിക്കാനാവും.

Dipika Kakar Cancer Treatment
വീട്ടിൽ ബ്ലഡ് ഷു​ഗർ പരിശോധിക്കുന്നവരാണോ? ഇക്കാര്യം അറിയാതെ പോകരുത്
Dipika Kakar Cancer Treatment
ഫാറ്റി ലിവർ പൂർണമായും മാറുമോ? ജീവിതശൈലിയിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ
Dipika Kakar Cancer Treatment
മത്തങ്ങ ഇഷ്ടമല്ലേ? ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞാൽ ഒഴിവാക്കില്ല
Summary

Cancer Survivor Dipika Kakar Receives IV Infusion: 'It's A Routine Every 20 Days'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com