

ഏത് രോഗവുമായി എത്തിയാലും രക്തസമ്മർദം പരിശോധിക്കുക എന്നത് ഒരു സാധാരണ കാര്യമാണ്. രക്ത സമ്മർദം പരിശോധിക്കുമ്പോൾ കൈകൾ എങ്ങനെ വെച്ചിരിക്കുന്നു എന്ന് നമ്മൾ പലരും ശ്രദ്ധിക്കാറില്ല. എന്നാൽ അതിൽ വലിയ കാര്യമുണ്ടെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. പരിശോധിക്കുന്ന സമയം കൈകൾ പല സ്ഥാനങ്ങളിൽ വെക്കുന്നത് ഒരു പക്ഷേ നിങ്ങളുടെ രക്തസമ്മർദത്തിന്‍റെ അളവിൽ വ്യത്യാസം വരുത്താം.
കൈകൾ മൂന്ന് വ്യത്യസ്തമായ സ്ഥാനങ്ങളിൽ വെച്ച് നടത്തിയ പരിശോധനയിൽ മൂന്ന് വ്യത്യസ്ത റീഡിങ്ങുകൾ രേഖപ്പെടുത്തിയതായി ജെഎഎംഎ ഇന്റേണൽ മെഡിസിൻ ട്രസ്റ്റഡ് സോഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.നാല് മുതൽ ഏഴ് വരെ പോയിന്റുകളിൽ വ്യത്യാസം രേഖപ്പെടുത്തിയതായി പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
മേശ പോലുള്ള കട്ടിയുള്ള പ്രതലത്തില്‍ കൈകള്‍ വെച്ചുകൊണ്ട് പരിശോധിക്കുന്ന രക്തസമ്മര്‍ദം ഒരു വ്യക്തിയുടെ അയാളുടെ മടിയിലോ തൂക്കിയിടുമ്പോഴോ ഉള്ളതിനെക്കാള്‍ കുറവാണെന്ന് പഠനത്തില്‍ പറയുന്നു. യാഥാർഥത്തിൽ ഒരു വ്യക്തിക്ക് രക്തസമ്മർദത്തിന്‍റെ നിരക്ക് 126 ആണെങ്കിൽ ഇത്തരത്തിൽ തെറ്റായി കൈകൾ വെക്കുന്നത് 130 ആയോ അതിന് മുകളിലായോ രേഖപ്പെടുത്താൻ കാരണമാകുന്നു. ഇത് അയാളെ 1 ഹൈപ്പർടെൻഷന്റെ വിഭാഗത്തിൽ പെടുത്തും. രക്തസമ്മർദമുണ്ടെന്ന് തെറ്റിദ്ധരിക്കുക മാത്രമല്ല, അനാവശ്യ മരുന്നുകൾ കഴിക്കേണ്ടതായും വരും.
ഒരു വ്യക്തിയുടെ കൈകൾ മേശയോ കസേരയോ പോലുള്ള കഠിനമായ പ്രതലത്തിൽ വിശ്രമിക്കുമ്പോൾ എടുക്കുന്ന രക്തസമ്മർദ്ദം ഏറ്റവും കൃത്യമായതെന്ന് ഗവേഷകർ പറയുന്നു. 18നും 80നും ഇടയില്‍ പ്രായമായ 133 പേരാണ് പഠനത്തിന്റെ ഭാഗമായത്. കൈകൾ മേശമേൽ വെച്ച്, കൈകൾ തൂക്കിയിട്ട്, കൈകൾ മടിയിൽ വെച്ച് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സ്ഥാനങ്ങളിൽ കൈകൾ വെച്ചാണ് പരിശോധന നടത്തിയത്. ഇതിൽ കൈകൾ മേശമേൽ വെച്ച ശേഷം എടുത്ത റീഡിങ് ആണ് കൃത്യമെന്ന് ഗവേഷകർ കണ്ടെത്തി.
രക്തസമ്മർദ്ദം അളക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
രക്തസമ്മർദം പരിശോധിക്കുന്നതിന് 30 മിനിറ്റ് മുൻപ് കഫീൻ, പുകവലി, വ്യായാമം എന്നിവ ഒഴിവാക്കുക
ഹൃദയത്തിൻ്റെ മുകൾ ഭാഗത്തിന് സമാനമായി കൈകളുടെ മുകൾ ഭാഗത്ത് രക്തസമ്മർദം റീഡ് ചെയ്യുന്നതിനായി കഫ് സ്ഥാപിക്കുക
കസേരയിൽ ഇരുന്നുകൊണ്ട് പാദങ്ങൾ നിലത്ത് തൊട്ട് ഇരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates