പ്രമേഹ രോ​ഗികൾ ക്രിസ്മസ് ആഘോഷിക്കുമ്പോൾ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ശരീരത്തിലെ പേശികൾക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ ശാരീരിക അധ്വാനം ആവശ്യമാണ്.
CHRISTMAS CAKE, DIABETES
CHRISTMAS CAKE, DIABETESMeta AI Image
Updated on
1 min read

കേക്കില്ലാതെ ക്രിസ്മസ് ഇല്ല. മധുരവും കൊഴുപ്പും നിറഞ്ഞ കേക്കുകൾ പ്രമേഹ രോ​ഗികൾക്ക് പക്ഷെ സുരക്ഷിതമല്ല. കേക്ക് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ ഇടയാകും.

അമിതമായ കലോറി കത്തിക്കാൻ നടത്തമാണ് ബെസ്റ്റ്!

ഒരു കഷ്ണം കേക്കിൽ (ഏകദേശം 50 ഗ്രാം) നിന്ന് ലഭിക്കുന്ന കലോറി കത്തിക്കാൻ ഒരു മണിക്കൂർ തുടർച്ചയായ നടത്തം അല്ലെങ്കിൽ 20 മിനിറ്റ് ഓട്ടം ആവശ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിലെ പേശികൾക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ ശാരീരിക അധ്വാനം ആവശ്യമാണ്. ഒരു കഷ്ണം കേക്കിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റും കൊഴുപ്പും രക്തത്തിൽ കലരുമ്പോൾ, അത് സാധാരണ നിലയിലാക്കാൻ ലളിതമായ നടത്തത്തേക്കാൾ അൽപം കൂടി തീവ്രതയുള്ള വ്യായാമം ആവശ്യമായി വരുന്നു.

CHRISTMAS CAKE, DIABETES
അല്ല, ഈ ക്രിസ്മസ് എന്തിനാ നിരോധിച്ചത്? ജിംഗിള്‍ ബെല്‍സില്‍ ക്രിസ്മസ് ഉണ്ടോ?

എന്തുകൊണ്ട് നടത്തം?

പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ നടത്തം ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗമാണ്. ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം 15 മുതൽ 20 മിനിറ്റ് വരെ നടക്കുന്നത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കും.

സാധാരണ നടക്കുന്നതിനേക്കാൾ അൽപം വേഗതയിൽ നടക്കുന്നത് കൂടുതൽ കാലറി എരിച്ചുകളയാൻ സഹായിക്കും. ആഘോഷങ്ങളുടെ ഭാഗമായി മധുരം കഴിക്കേണ്ടി വന്നാൽ, അന്ന് വ്യായാമത്തിന് കൂടുതൽ സമയം കണ്ടെത്താൻ ശ്രദ്ധിക്കുക.

CHRISTMAS CAKE, DIABETES
ഡയറ്റിൽ കോംപ്രമൈസ് വേണ്ട, ഫിറ്റ്നസ് ഫ്രീക്കുകൾക്ക് പ്രത്യേക ക്രിസ്മസ് കേക്ക്, റെസിപ്പി

ആസ്വദിച്ചു കഴിക്കുന്ന ഒരു ചെറിയ മധുരം പോലും ആരോഗ്യത്തിന് വലിയ സമ്മർദം ഉണ്ടാക്കാം. അത് ഒഴിവാക്കാൻ ചിട്ടയായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക.

Summary

Christmas Cake calorie: Diabetes people

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com