മഴക്കാലത്ത് കിണർവെള്ളം എങ്ങനെ സുരക്ഷിതമാക്കാം? ഈ അബദ്ധങ്ങൾ ഒഴിവാക്കാം

പുറമെ നോക്കുമ്പോൾ വെള്ളം നല്ലതാണെന്ന് തോന്നാമെങ്കിലും ബാക്ടീരിയ, വൈറസ്, പാരസൈറ്റുകൾ തുടങ്ങിയ രോ​ഗാണുക്കൾ ഉണ്ടാകാം
cleaning Well water monsoon
cleaning Well water monsoonPinterest
Updated on
2 min read

ഴക്കാലത്ത് കുടിവെള്ളത്തിന്റെ സുരക്ഷ വളരെ പ്രധാനമാണ്. ഇപ്പോഴും കുടിവെള്ളത്തിനായി കിണറുകളെ ആശ്രയിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ കനത്ത മഴ, വെള്ളക്കെട്ട്, മലിനജലത്തിന്റെ ഒഴുക്ക്, സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള ചോ‍ർച്ച എന്നിവ കാരണം കിണർവെള്ളം എളുപ്പത്തിൽ മലിനമാകാൻ സാധ്യതയുണ്ട്.

പുറമെ നോക്കുമ്പോൾ വെള്ളം നല്ലതാണെന്ന് തോന്നാമെങ്കിലും ബാക്ടീരിയ, വൈറസ്, പാരസൈറ്റുകൾ തുടങ്ങിയ രോ​ഗാണുക്കൾ ഉണ്ടാകാം. അതുകൊണ്ട് മഴക്കാലത്ത് കിണർവെള്ളം സുരക്ഷിതമായി ഉപയോഗിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

cleaning Well water monsoon
''എ​ഗ് ഫ്രീസിങ്' തമാശയല്ല, ​ഗർഭിണിയാണെന്ന് തന്നെ തോന്നി, മാനസികാവസ്ഥയിലും മാറ്റം വന്നു'

കിണറിന്റെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക

കിണറിന് ചുറ്റും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഉണങ്ങിയ ഇലകൾ, മാലിന്യങ്ങൾ, പ്ലാസ്റ്റിക്, മൃഗങ്ങളുടെ വിസർജ്യം എന്നിവ നീക്കം ചെയ്യണം. കിണറിനോട് ചേർന്ന് മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കുക.

cleaning Well water monsoon
ഭക്ഷണം കഴിച്ച ശേഷം കിടക്കരുത്, ഷു​ഗ‍ർ സ്പൈക്ക് നിയന്ത്രിക്കാൻ, 15 മിനിറ്റ് റൂട്ടീൻ

കിണർ മൂടി സൂക്ഷിക്കാം

കിണറിന് ഉറപ്പുള്ള അല്ലെങ്കിൽ അനുയോജ്യമായ മൂടി ഉണ്ടായിരിക്കണം. തുറന്ന അവസ്ഥയിലുള്ള കിണറിലേക്ക് മഴവെള്ളം, പൊടി, ഇലകൾ, കീടങ്ങൾ, ചെറിയ ജീവികൾ എന്നിവ വീഴാൻ സാധ്യത കൂടുതലാണ്.

മഴയ്ക്ക് ശേഷം കിണർ അണുവിമുക്തമാക്കുക

വെള്ളപ്പൊക്കം അല്ലെങ്കിൽ കനത്ത മഴ കിണറിനെ ബാധിച്ചിട്ടുണ്ടെങ്കിൽ വെള്ളം നേരിട്ട് കുടിക്കരുത്. ആദ്യം കിണർ വൃത്തിയാക്കി ആരോഗ്യവകുപ്പ് നിർദേശിക്കുന്ന രീതിയിൽ ക്ലോറിനേഷൻ നടത്തി അണുവിമുക്തമാക്കണം.

വെള്ളം തിളപ്പിച്ചു ഉപയോഗിക്കുക

മഴക്കാലത്ത് കിണർവെള്ളം നേരിട്ട് കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളം നന്നായി തിളപ്പിച്ച് തണുപ്പിച്ചശേഷം മാത്രം കുടിക്കുക. തിളപ്പിക്കുന്നത് പല രോഗാണുക്കളെയും നശിപ്പിക്കാൻ സഹായിക്കും.

വെള്ളത്തിൻ്റെ നിറമോ മണമോ മാറിയാൽ ഉപയോഗിക്കരുത്

കിണർവെള്ളത്തിന് അസാധാരണമായ നിറം, ദുർഗന്ധം, എണ്ണപ്പാളി, മങ്ങൽ എന്നിവ അനുഭവപ്പെട്ടാൽ കുടിക്കാനോ പാചകത്തിനോ ഉപയോഗിക്കരുത്. കാരണം കണ്ടെത്തി പ്രശ്നം പരിഹരിച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ.

കിണർ വർഷത്തിൽ ഒരിക്കലെങ്കിലും ശുചീകരിക്കുക

കിണറിന്റെ അടിയിൽ അടിഞ്ഞുകൂടുന്ന ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാൻ ഇടയ്ക്കിടെ ശുചീകരണം നടത്തണം. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് കിണർ വൃത്തിയാക്കുന്നത് കൂടുതൽ ഗുണകരമാണ്.

ക്ലോറിനേഷൻ ശരിയായ രീതിയിൽ നടത്തുക

ക്ലോറിൻ അമിതമായി ഉപയോഗിക്കുന്നതും കുറച്ച് ഉപയോഗിക്കുന്നതും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ ആരോഗ്യവകുപ്പ് അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിർദേശപ്രകാരമുള്ള അളവിൽ മാത്രം ക്ലോറിനേഷൻ നടത്തണം.

സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം പരിശോധിക്കുക

സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ മതിയായ അകലം ഉണ്ടായിരിക്കണം. പഴകിയതോ ചോർച്ചയുള്ളതോ ആയ സെപ്റ്റിക് ടാങ്കുകൾ മഴക്കാലത്ത് കിണർവെള്ളം മലിനമാക്കാൻ ഇടയാക്കും.

വെള്ളം പരിശോധനയ്ക്ക് നൽകുക

കുടുംബത്തിൽ ഇടയ്ക്കിടെ വയറിളക്കം, ഛർദ്ദി, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുകയോ വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംശയം തോന്നുകയോ ചെയ്താൽ കിണർവെള്ളം അംഗീകൃത ലബോറട്ടറിയിൽ പരിശോധിക്കുന്നത് നല്ലതാണ്.

മഴവെള്ളം നേരിട്ട് കിണറിലേക്ക് ഒഴുകാതിരിക്കാൻ സംവിധാനം ഒരുക്കുക

കിണറിന് ചുറ്റും ഉയർന്ന സംരക്ഷണഭിത്തിയും മഴവെള്ളം ഒഴുകിപ്പോകാൻ ഡ്രെയിനേജ് സംവിധാനവും ഒരുക്കുന്നത് മലിനജലം കിണറിലേക്ക് പ്രവേശിക്കുന്നത് കുറയ്ക്കും.

കിണർവെള്ളം ഉപയോഗിച്ചതിന് ശേഷം ഈ ലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സ തേടണം

  • തുടർച്ചയായ വയറിളക്കം

  • ഛർദ്ദി

  • പനി

  • കടുത്ത വയറുവേദന

  • നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ

  • കണ്ണിനും ചർമത്തിനും മഞ്ഞനിറം (ഹെപ്പറ്റൈറ്റിസിന്റെ സാധ്യത)

മഴക്കാലത്ത് സുരക്ഷിതമായ കുടിവെള്ളം; ചെറിയ ശീലങ്ങൾ

  • തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.

  • കുടിവെള്ള പാത്രങ്ങൾ മൂടിവയ്ക്കുക.

  • വെള്ളം എടുക്കാൻ വൃത്തിയുള്ള പത്രം ഉപയോഗിക്കുക.

  • കുട്ടികൾക്ക് തിളപ്പിച്ച് മാത്രം വെള്ളം കൊടുക്കുക.

  • കിണറിന് സമീപം രാസവസ്തുക്കളോ മാലിന്യങ്ങളോ സൂക്ഷിക്കരുത്.

  • കിണറിന്റെ മൂടി എല്ലായ്പ്പോഴും അടച്ചുവയ്ക്കുക.

cleaning Well water monsoon
ഫാറ്റി ലിവർ പൂർണമായും മാറുമോ? ജീവിതശൈലിയിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ
cleaning Well water monsoon
മത്തങ്ങ ഇഷ്ടമല്ലേ? ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞാൽ ഒഴിവാക്കില്ല
cleaning Well water monsoon
'പച്ചവെള്ളം ചവച്ചു കുടിക്കണം', പഴമക്കാർ പറയുന്നതിന് പിന്നിലെ രഹസ്യം ഇതാണ്
Summary

Cleaning tips: How clean well during Monsoon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com