പച്ച, മഞ്ഞ, നീല... ഡയറ്റ് കളർഫുൾ ആക്കാം, കുടലും ഹാപ്പി ആരോ​ഗ്യം ഡബിൾ സ്ട്രോങ്

കുടലിന് മാത്രമല്ല, ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Colourful diet
Colourful dietMeta AI Image
Updated on
1 min read

നിറങ്ങള്‍ക്ക് നമ്മുടെ ആരോഗ്യത്തിൽ വളരെ പ്രാധാന്യമുണ്ട്. 'കളര്‍ഫുള്‍' ആയ ഒരു ഭക്ഷണക്രമം നമ്മുടെ കുടലിനെ സന്തോഷിപ്പിക്കും. സന്തോഷകരമായ കുടൽ ആരോഗ്യത്തിന്റെ ഏറ്റവും മികച്ച കാവല്‍ക്കാരനാണ്.

പച്ച, ചുവപ്പ്, മഞ്ഞ, നീല അങ്ങനെ വർണാഭമായ പഴങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണക്രമത്തിൻ്റെ ഭാഗമാകുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇവയിൽ സസ്യ പിഗ്മെൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ ആരോഗ്യകരമായ സൂഷ്മാണുക്കളെ പ്രോത്സാഹിപ്പിക്കുന്നു. കുടലിന് മാത്രമല്ല, ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ബ്ലൂബെറി: ആന്തോസയാനിനുകളാണ് ബ്ലൂബെറിക്ക് കടുത്ത നീലം നിറം നൽകുന്നത്. ഇത് തലച്ചോറിൻ്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

റാസ്ബെറി: റാസ്ബെറിയിൽ എല്ലഗിറ്റാനിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കുടൽ ബാക്ടീരിയകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്.

തക്കാളി: ലൈക്കോപീൻ ആണ് തക്കാളിയുടെ ചുവപ്പ് നിറത്തിന് പിന്നിൽ. ഇത് ഹൃദയാരോഗ്യത്തിനും ആരോഗ്യകരമായ കുടൽ പാളിക്കും ഗുണകരമാണ്.

ചീരയും കാലെയും: ഇതിലെ പച്ച നിറങ്ങൾ കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Colourful diet
ഭം​ഗിയും രുചിയും അല്ല, മികച്ച ഭക്ഷണ കോമ്പിനേഷൻ തിരഞ്ഞെടുക്കേണ്ടത് ഇങ്ങനെ

സസ്യ പിഗ്മെൻ്റുകൾക്ക് പുറമെ, വൈവിധ്യമാർന്ന നാരുകളുടെ മിശ്രിതവും വർണാഭമായ ഭക്ഷണക്രമം നൽകുന്നു. ഇത് കുടലിൻറെ ആരോഗ്യത്തിനും ദഹനത്തിനും സഹായിക്കുന്നു. വ്യത്യസ്ത തരം പ്രീബയോട്ടിക് നാരുകൾ വ്യത്യസ്ത കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും വൻകുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Colourful diet
വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കാൻ 10 ഭക്ഷണങ്ങൾ

നിറങ്ങളുള്ള പഴങ്ങളും പച്ചക്കറികളും പോളിഫെനോളുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ വൈവിധ്യം എന്നിവ ഒരേസമയം നൽകുന്നു. ഇത് നിങ്ങളുടെ കുടൽ ബാക്ടീരിയയെ ആരോഗ്യകരവും സന്തോഷകരവുമായി നിലനിർത്തുന്നു.

Summary

Eating colourful fruits and veggies offers various health benefits while keeping your gut happy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com