മൺചട്ടി ഉപയോ​ഗിക്കുമ്പോൾ പൂപ്പൽ ഉണ്ടാകാറുണ്ടോ?

കഴുകിയ ഉടൻ അടുക്കള അലമാരയിലോ അടച്ചിടങ്ങളിലോ വയ്ക്കുന്നതിന് പകരം വായുസഞ്ചാരമുള്ള സ്ഥലത്ത് കുറച്ച് മണിക്കൂർ വയ്ക്കുന്നതാണ് നല്ലത്.
clay pot
clay potPinterest
Updated on
2 min read

ത്ര നോൺസ്റ്റിക് പാത്രങ്ങൾ ഉണ്ടെങ്കിൽ മീൻ കറി വയ്ക്കണമെങ്കിൽ മൺചട്ടി തന്നെ വേണം. മൺചട്ടിയിൽ ഉണ്ടാക്കുന്ന വിഭവങ്ങളുടെ രുചി അത് ഒന്ന് വേറെ തന്നെയാണ്. മീൻകറി ചട്ടികൾക്കൊപ്പം ചോറ് വേവിക്കാനും ബിരിയാണി തയാറാക്കാനും കറികൾ പാകം ചെയ്യാനുമുള്ള വിവിധ രൂപത്തിലും ഡിസൈനിലുമുള്ള മൺപാത്രങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

clay pot
ഭക്ഷണത്തിന്റെ ഇഷ്ട ഭാ​ഗം എപ്പോഴും അവസാനം കഴിക്കാനായി മാറ്റിവയ്ക്കാറുണ്ടോ? മനഃശാസ്ത്രപരമായി നിങ്ങൾക്ക് ചില സവിശേഷതയുണ്ട്

ചൂട് സാവധാനത്തിൽ എല്ലായിടത്തും ഒരുപോലെ വ്യാപിക്കുന്നതിനാൽ ഭക്ഷണം നന്നായി വെന്ത് രുചി വർധിക്കുമെന്നാണ് മൺചട്ടിയുടെ പ്രത്യേകത. മീൻകറി ഒരു ദിവസം കഴിഞ്ഞ് മൺചട്ടിയിൽ കൂടുതൽ രുചിയാകുന്നതിന്റെ കാരണം ഈ സ്വഭാവമാണ്. അതോടൊപ്പം അമിതമായ ചൂട് ഒരേസമയം ലഭിക്കാത്തതിനാൽ ഭക്ഷണം പെട്ടെന്ന് കരിയാനുള്ള സാധ്യതയും കുറവാണ്.

clay pot
കെമിക്കൽ ഇല്ലാതെ, ഇൻസ്റ്റന്റ് ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം

മൺചട്ടികൾ ഉപയോഗിക്കുമ്പോൾ ശരിയായ പരിപാലനം വളരെ പ്രധാനമാണ്. പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാതെ വച്ചാൽ ചട്ടിയിൽ പൂപ്പൽ പിടിക്കുമെന്നതാണ്. മൺപാത്രങ്ങളുടെ സ്വാഭാവിക സുഷിരങ്ങൾ ഈർപ്പം വലിച്ചെടുക്കുന്നതിനാൽ അവ പൂർണമായി ഉണങ്ങാതെ സൂക്ഷിച്ചാൽ പൂപ്പൽ രൂപപ്പെടാൻ സാധ്യത കൂടുതലാണ്. പൂപ്പൽ ഒഴിവാക്കാൻ ഓരോ ഉപയോഗത്തിനുശേഷവും മൺചട്ടി നന്നായി കഴുകി പൂർണമായി ഉണങ്ങിയെന്ന് ഉറപ്പാക്കണം.

കഴുകിയ ഉടൻ അടുക്കള അലമാരയിലോ അടച്ചിടങ്ങളിലോ വയ്ക്കുന്നതിന് പകരം വായുസഞ്ചാരമുള്ള സ്ഥലത്ത് കുറച്ച് മണിക്കൂർ വയ്ക്കുന്നതാണ് നല്ലത്. സൂര്യപ്രകാശം ലഭിക്കുന്നുണ്ടെങ്കിൽ ഇടയ്ക്കിടെ ചട്ടി വെയിലത്ത് വെക്കുന്നതും ഈർപ്പം നീക്കം ചെയ്യാൻ സഹായിക്കും.

മൺചട്ടി കഴുകുമ്പോൾ ശക്തമായ കെമിക്കൽ ക്ലീനറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ഇളം ചൂടുവെള്ളവും മൃദുവായ സ്ക്രബ്ബറും ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. മീൻകറിയുടെയോ മസാലകളുടെയോ മണം കൂടുതലാണെങ്കിൽ ഉപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകാം. ഇത് ദുർഗന്ധം കുറയ്ക്കാനും സഹായിക്കും.

ഉപയോഗിക്കാത്ത സമയങ്ങളിൽ മൺചട്ടിയുടെ മൂടി പൂർണമായി അടച്ചുവയ്ക്കുന്നതും ചിലപ്പോൾ പൂപ്പലിന് കാരണമാകാം. അതിനാൽ മൂടി അല്പം തുറന്നോ വേർതിരിച്ചോ സൂക്ഷിക്കുന്നതാണ് നല്ലത്. വായു സഞ്ചരിക്കുന്ന സാഹചര്യത്തിൽ സൂക്ഷിക്കുമ്പോൾ ചട്ടിക്കുള്ളിൽ ഈർപ്പം തങ്ങിനിൽക്കില്ല.

പുതിയ മൺചട്ടി വാങ്ങിയാൽ ഉടൻ ഉപയോഗിക്കുന്നതിന് മുമ്പ് അതിനെ ‘സീസൺ’ ചെയ്യുന്നതും പ്രധാനമാണ്. കഞ്ഞി വെള്ളം അല്ലെങ്കിൽ പരമ്പരാഗത രീതിയിൽ ഉപയോഗിക്കുന്ന പ്രത്യേക മിശ്രിതങ്ങൾ ചേർത്ത് കുറച്ച് സമയം തയാറാക്കി ഉപയോഗിക്കുന്നത് ചട്ടിയുടെ ആയുസ്സ് വർധിപ്പിക്കാനും പൊട്ടൽ സാധ്യത കുറയ്ക്കാനും സഹായിക്കും.

ആരോഗ്യകരമായ പാചകത്തിന്റെയും പഴമയുടെ രുചിയുടെയും പ്രതീകമായി മൺചട്ടികൾ വീണ്ടും അടുക്കളകളിൽ ഇടംപിടിക്കുമ്പോൾ അവയുടെ ശരിയായ പരിപാലനവും അത്രതന്നെ പ്രധാനമാണ്. ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ മൺപാത്രങ്ങൾ വർഷങ്ങളോളം സുരക്ഷിതമായും ഉപയോഗപ്രദമായും നിലനിർത്താൻ സാധിക്കും.

clay pot
'ഡയറ്റിലാണെങ്കിലും മധുരം നിർബന്ധം', ആര്യയുടെത് 'പ്രായോ​ഗിക' സമീപനമെന്ന് വിദഗ്ധർ
clay pot
ഫോൺ എവിടെ വെച്ചെന്ന് പോലും മറക്കാറുണ്ടോ? ഓർമ്മക്കുറവിന്റെ പിന്നിലെ യാഥാർഥ്യം
clay pot
ബ്രേക്ക്ഫാസ്റ്റിന് പ്രോട്ടീൻ ഷേക്ക് മാത്രം മതിയോ? ഈ അബദ്ധങ്ങൾ ഒഴിവാക്കിയാൽ ഗുണം ഇരട്ടിയാകും
Summary

cooking in Clay pot, how to maintain clay pots

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com