രണ്ടും ഒരേ കുടുംബമാണെങ്കിലും വ്യത്യസ്ത സ്വഭാവം, ഉള്ളിയും സവാളയും തമ്മിലുള്ള പ്രധാന വ്യത്യാസം

ഇരുവരും അല്ലിയം എന്ന ഗണത്തില്‍ പെട്ടതാണെങ്കിലും സവാളയുടെയും ചെറിയുള്ളിയുടെയും ​ഗുണത്തിലും രുചിയിലും വ്യത്യാസങ്ങളുണ്ട്.
onion vs shallot
onion vs shallotPinterest
Updated on: 
1 min read

നമ്മുടെ നാടൻ കറി രുചിയുള്ളതാക്കണമെങ്കിൽ സവാളയോ ചെറിയുള്ളിയോ ആവശ്യമാണ്. സവാള വറുതെ വഴറ്റിയെടുത്താലും ചോറിന് കറിയായി. കട്ടി കുറച്ചു അരിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുന്ന സവാള ബിരിയാണിയുടെ മുകളിൽ വിതറുന്നത് ബിരിയാണിയുടെ മണവും രുചിയും വർധിപ്പിക്കും. അതേസമയം ചമ്മന്തിക്കും കറിക്ക് താളിക്കാനും ചെറിയുള്ളിയാണ് ബെസ്റ്റ്. ഇരുവരും അല്ലിയം എന്ന ഗണത്തില്‍ പെട്ടതാണെങ്കിലും സവാളയുടെയും ചെറിയുള്ളിയുടെയും ​ഗുണത്തിലും രുചിയിലും വ്യത്യാസങ്ങളുണ്ട്.

onion vs shallot
ബ്രെഡ് എങ്ങനെ സൂക്ഷിക്കണം? പൂപ്പലും ഭക്ഷ്യവിഷബാധയും ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

ഉരുണ്ടതും വലുപ്പം കൂടിയതുമായ സവാള പല നിറത്തിൽ ലഭ്യമാണ്. യെല്ലോ ഒനിയൻ, റെഡ് ഒനിയൻ, വൈറ്റ് ഒനിയൻ എന്നിങ്ങനെ പലതരത്തിലാണ് സവാളയുള്ളത്. ഷാലറ്റ് എന്നാണ് ചെറിയുള്ളിയെ വിളിക്കുന്നത്. സവാളയെ അപേക്ഷിച്ച് ചെറിയുള്ളി വലിപ്പത്തില്‍ ചെറുതും കട്ടി കുറവുമായിരിക്കും. കൂടാതെ ഇവയ്ക്ക് നേരിയ തോതില്‍ മധുരവുമുണ്ട്. കൂടാതെ ഒരു വിത്തില്‍ നിന്ന് മൂന്നും നാലും അല്ലി ചെറിയുള്ളി കിട്ടും.

onion vs shallot
ചോറ് എത്ര മണിക്കൂർ പുറത്തുവെക്കാം? അറിയേണ്ട പ്രധാന കാര്യങ്ങൾ

പോഷകമൂല്യം

ചെറിയുള്ളിയെ അപേക്ഷിച്ച് സവാളയ്ക്ക് കലോറി കുറവാണ്. 100 ഗ്രാം സവാളയിൽ ഏകദേശം 40 കലോറിയാണ് ഉള്ളത്. ചെറിയുള്ളില്‍ 72 കലോറിയുണ്ട്. എന്നാല്‍ സവാളയെക്കാള്‍ നാരുകള്‍ അടങ്ങിയിരിക്കുന്നത് ചെറിയുള്ളിയിലാണ്. ഇത് ദഹനത്തിന് സഹായിക്കും. ഇവ രണ്ടിലും ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയിട്ടുണ്ടെങ്കിലും കണക്കില്‍ ചെറിയുള്ളിയാണ് മുന്നില്‍.

ചെറിയുള്ളിയില്‍ 8.4 മില്ലി ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെങ്കില്‍ സവാളയില്‍ അതിന്‍റെ അളവു 7.4 മില്ലി ഗ്രാം ആണ്. ഇവ രണ്ടിലും ആന്‍റി-ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയുള്ളിയില്‍ വിറ്റാമിന്‍ ബി6, മാഗനീസ്, കോപ്പര്‍, ഫോലേറ്റ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

ഉള്ളി അരിയുമ്പോൾ കരയുന്നതിന് പിന്നിൽ

നശിപ്പിക്കാതിരിക്കാൻ ഉള്ളിയുടെ പ്രതിരോധ സംവിധാനമാണിത്. മണ്ണിനടിയില്‍ വളരുന്നതു കൊണ്ട് തന്നെ ധാരാളം കീടങ്ങളും ജീവികളും ഉള്ളിയെ നശിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഉള്ളി തൊലിയിൽ നിന്ന് 'സിന്‍- പ്രൊപ്പനേത്തിയന്‍ എസ് ഓക്‌സൈഡ്' എന്ന ഒരു സംയുക്തം പുറപ്പെടുന്നു. ഇത് കണ്ണിലെ ജലപാളിയുമായി സമ്പർക്കപ്പെടുമ്പോൾ നേരിയ സള്‍ഫ്യൂരിക് ആസിഡ് ഉണ്ടാകുന്നു. ഇങ്ങനെയാണ് കണ്ണ് എരിയാൻ കാരണമാകുന്നത്.

onion vs shallot
ചുംബിച്ചാൽ ഉത്കണ്ഠ പകരുമോ? സാധ്യത തള്ളിക്കളയരുതെന്ന് ​പഠനം
onion vs shallot
മുടി കൊഴിച്ചിൽ മാറാൻ എണ്ണ മാറ്റിയിട്ട് കാര്യമില്ല, മാറ്റേണ്ടത് ഭക്ഷണക്രമം
onion vs shallot
സോഷ്യൽമീഡിയ വൈറൽ ടിപ്പുകളെ വിശ്വസിക്കരുത്, മാനസികാരോ​ഗ്യമെന്ന ഹാഷ്ടാ​ഗിൽ വരുന്നത് പകുതിയും അശാസ്ത്രീയം
Summary

Difference between onion and shallots

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com