അത്താഴം മുടക്കിയാൽ വണ്ണം കുറയുമെന്ന മിഥ്യാധാരണ ചിലരിൽ എങ്കിലും വേരുറച്ചു നിൽക്കുന്നാണ്. ശരീരഭാരം കുറയ്‌ക്കാൻ എല്ലാവരും ഏറ്റവും എളുപ്പം ചെയ്യുന്നത് രാത്രി ഭക്ഷണം ഒഴിവാക്കുക എന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നേരെ വിപരീതഫലമാകും ഉണ്ടാക്കുക. ശരീരഭാരം കുറയ്‌ക്കുന്നതിന് ആരോഗ്യ വിദഗ്ധർ മുന്നോട്ടു വെക്കുന്ന ഡയറ്റിൽ ഒരിക്കലും ഭക്ഷണം ഒഴിവാക്കാൻ പറയില്ല.
ആരോഗ്യകരമായ പ്രഭാത ഭക്ഷണവും ലഘുവായ അത്താഴവും കഴിക്കുന്നതാണ് നല്ലത്. പ്രഭാതഭക്ഷണം പോലെ തന്നെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് അത്താഴവും. കാരണം ഇത് ശരീരത്തിന് ആവശ്യമായ പോഷണവും പ്രവർത്തനങ്ങളും ശരിയായി നടത്താനുമുള്ള ഊർജ്ജം നൽകുന്നു. എന്നാൽ അത്താഴം മുടക്കുന്നതോടെ നിങ്ങൾക്ക് ക്ഷീണവും ബലക്കുറവും അനുഭവപ്പെടുന്നു. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാം.ഇതോടൊപ്പം ഉറക്കത്തെയും ബാധിക്കും.
അത്താഴം മുടക്കിയാൽ, ശരീരത്തിന് പ്രധാനപ്പെട്ട പോഷകങ്ങളുടെ അഭാവം ഉണ്ടാകാം. രാത്രിയിൽ ഒന്നും കഴിക്കാതെ ഉറങ്ങുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകും. ഭക്ഷണം ഒഴിവാക്കുന്നത് ഉപാപചയ നിരക്ക് കുറയ്ക്കും. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു. കൂടാതെ അത്താഴം ഒഴിവാക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കും.
ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരം സ്റ്റിറോയിഡ് ഹോർമോണുകൾ പുറപ്പെടുവിക്കാൻ തുടങ്ങും. ഇതിന്റെ ഒരു പാർശ്വഫലമാണ് ശരീരഭാരം വർധിക്കുന്നത്. കൂടാതെ നിങ്ങൾ രാത്രിയിലെയോ അല്ലെങ്കിൽ മറ്റേതെങ്കിലും സമയത്തെയോ ഭക്ഷണം ഒഴിവാക്കുന്നത് കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു. ഇതും ശരീരഭാരം കൂടാൻ ഇടയാകും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates