ചിയ വിത്തുകള്‍ നാരങ്ങാനീരില്‍ കുതിര്‍ത്ത് കഴിക്കരുത്, പാര്‍ശ്വഫലങ്ങള്‍ ഏറെ

ഇവ രണ്ടും കൂടി ചേരുന്നത് ആരോഗ്യത്തിന് ഹാനികരമാണ്
Chia seeds
ചിയ വിത്തുകള്‍
Updated on
1 min read

നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയതാണ് ചിയ സീസുകള്‍. രാത്രി മുഴുവൻ ചിയ സീഡുകള്‍ വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം ഉപയോഗിക്കുന്നതാണ് മികച്ച രീതി. എന്നാല്‍ ചില ഇത് നാരങ്ങ നീരുമായി ചേര്‍ത്ത് കഴിക്കാറുണ്ട്.ഇത് ആരോഗ്യത്തിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കും.

സാൽവിയ ഹിസ്പാനിക്ക സസ്യത്തിൽ നിന്നെടുക്കുന്ന ചിയ വിത്തുകള്‍ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമൃദ്ധമാണ്. അതേസമയം നാരങ്ങാനീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ പുറന്തള്ളാന്‍ സഹായിക്കുന്നു. എന്നാല്‍ ഇവ രണ്ടും കൂടി ചേരുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

ചിയ സീഡുകള്‍ നാരങ്ങാനീരില്‍ കുതിര്‍ത്തു കഴിക്കുന്നതിന്‍റെ ചില പാര്‍ശ്വഫലങ്ങള്‍

  • ഈ മിശ്രിതം വയറു വീർക്കൽ, ഗ്യാസ്, വയറുവേദന പോലുള്ള ദഹനപ്രശ്നങ്ങളിലേക്ക് നയിക്കാം.

  • ചിയ വിത്തുകൾക്ക് വെള്ളത്തിൽ അവയുടെ ഭാരത്തിന്‍റെ പത്ത് മടങ്ങ് വരെ ആഗിരണം ചെയ്യാൻ കഴിയും. പൂർണമായും കുതിർത്തില്ലെങ്കിൽ, അവ തൊണ്ടയിൽ പറ്റിപിടിക്കാനും ശ്വാസംമുട്ടൽ അല്ലെങ്കിൽ വിഴുങ്ങൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും.

  • ദന്തസംരക്ഷണത്തിന് ചിയ വിത്തുകള്‍ നല്ലതാണെങ്കിലും നാരാങ്ങാ നീര് അത്ര നല്ലതല്ല. നാരാങ്ങ നീരിന് അസിഡിക് സ്വഭാവമുള്ളതിനാല്‍ ഇത് കാലക്രമേണ പല്ലുകളുടെ ഇനാമല്‍ നഷ്ടപ്പെടുത്താം. നാരങ്ങ നീരും ചിയ വിത്തുകളും ഒരുമിച്ച് ചേർക്കുമ്പോൾ, ഈ മിശ്രിതം പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുകയും പ്രശ്നം കൂടുതൽ വഷളാക്കുകയും ചെയ്യും.

  • ചില വ്യക്തികൾക്ക് ചിയ വിത്തുകൾ അല്ലെങ്കിൽ സിട്രസ് പഴങ്ങൾ എന്നിവയോട് അലർജി ഉണ്ടാകാം. ചർമ്മത്തിലെ തിണർപ്പ്, ചൊറിച്ചിൽ അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം.

  • കുറഞ്ഞ രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറവുമുള്ളവര്‍ ചിയ സീഡുകള്‍ കഴിക്കുന്നത് ഒഴിവാക്കണം. ഇവ രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാം.

  • ചിയ വിത്തുകളിലെ ഉയർന്ന നാരുകൾ ഇരുമ്പ് പോലുള്ള ധാതുക്കളുടെ ആഗിരണം കുറയ്ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com