എത്ര നേരം ഒറ്റക്കാലിൽ നിൽക്കാൻ സാധിക്കും, നിങ്ങളുടെ ഹൃദയാരോ​ഗ്യം 10 സെക്കൻ്റിൽ വിലയിരുത്താം

കണ്ണുകൾ തുറന്ന് എത്ര നേരം വരെ ഒറ്റക്കാലിൽ നിൽക്കാൻ സാധിക്കുമെന്നതിനെ കണക്കാക്കിയാണ് ആയുർദൈർഘ്യം പ്രവചിക്കുക.
standing on one leg
standing on one legpinterest
Updated on
1 min read

റ്റക്കാലിൽ ബാലൻസ് ചെയ്തു നിൽക്കാമോ? അങ്ങനെ നിൽക്കാണ സാധിച്ചാൽ നിങ്ങൾ ആരോ​ഗ്യവാനാണെന്ന് വിലയിരുത്താമെന്ന് ഹാർവാർഡ് യൂനിവേഴ്സിറ്റിയിലെ കാർഡിയോളജിസ്റ്റ് ആയ ഡോ. ഹഫീസാ ഖാൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

standing on one leg
ദോശമാവ് സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ, ഫ്രിഡ്ജ് ഇല്ലെങ്കിൽ എന്തുചെയ്യണം?

2022ൽ ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ ഇക്കാര്യം പറയുന്നത്. 50നും 75നും ഇടയിൽ പ്രായമായ 1702 പേരിൽ 10 വർഷം നടത്തിയ പഠനത്തിൽ കണ്ണുകൾ തുറന്ന് പത്ത് സെക്കന്റ് വരെ ഒറ്റക്കാലിൽ നിന്നവരിൽ ഹൃദയ സംബന്ധമായ അസുഖമോ വൈകല്യങ്ങളോ ഇല്ലാതെ ഏഴ് വർഷം വരെ ആയുസ് വർധിക്കാനുള്ള സാധ്യത 90 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.

standing on one leg
കൊളസ്ട്രോൾ റിപ്പോർട്ട് കിട്ടിയാൽ ആദ്യം നോക്കേണ്ടത് എന്ത്? എച്ച്ഡിഎല്ലും എൽഡിഎല്ലും ഒരുപോലെ കൂടിയാൽ എന്താണ് അർഥം?

കണ്ണുകൾ തുറന്ന് എത്ര നേരം വരെ ഒറ്റക്കാലിൽ നിൽക്കാൻ സാധിക്കുമെന്നതിനെ കണക്കാക്കിയാണ് ആയുർദൈർഘ്യം പ്രവചിക്കുക. ഓരോരുത്തരും എത്ര നേരം ഒറ്റക്കാലിൽ നിൽക്കണമെന്നത് നിശ്ചയിക്കേണ്ടത് അവരുടെ പ്രായം കണക്കാക്കിയാണ്.

  • 50-60 വയസുള്ളവർ 40 സെക്കന്റ് വരെ

  • 60-70 വയസുള്ളവർ 20 സെക്കന്റ് വരെ

  • 70 മുകളിൽ പ്രായമായവർ 10 സെക്കന്റ് വരെ

ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവ് നാഡീ സംബന്ധമായ പ്രശ്നങ്ങൾ, സന്ധി രോഗങ്ങൾ, കാഴ്ച, ഉദാസീനമായ ജീവിത ശൈലി ഇവയെയെല്ലാം ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഒറ്റക്കാലിൽ നിൽക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ ആരോഗ്യ നില ഉറപ്പായും പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

standing on one leg
ഈ 5 വിഭവങ്ങൾ എയർഫ്രയറിൽ ഉണ്ടാക്കരുത്
standing on one leg
ചപ്പാത്തിമാവ് 24 മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്, കേടായോ എന്ന് എങ്ങനെ മനസ്സിലാക്കാം?
standing on one leg
കൂടിയാൽ 'പണി' കിട്ടും, മല്ലിയില കറിയിൽ ചേർക്കുന്നതിന് കണക്കുണ്ട്
Summary

Duration of Standing on one leg may indicate your Heart health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com