ചെവിക്കുള്ളിലെ അണുബാധ, കുളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുളിക്കുമ്പോഴോ നീന്തുമ്പോഴോ ചെവിയിൽ കിടക്കുന്ന വെള്ളം മൃദുവായി തുടച്ചുനീക്കണം.
ear infection
ear infection.meta ai image
Updated on
1 min read

കുളിക്കുമ്പോൾ ചെവിക്കുള്ളിൽ വെള്ളം പോകുന്നത് സ്വാഭാവികമാണ്. ഇത് ചിലപ്പോൾ ബാഹ്യകർണ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതിനെ സ്വിമ്മേഴ്സ് ഇയർ എന്നും എക്സ്റ്റേണൽ ഒട്ടൈറ്റിസ് എന്നു വിളിക്കാറുണ്ട്. നീന്തുന്നതിനിടയ്ക്കും കുളിക്കുമ്പോഴും ചെവിയില്‍ കടക്കുന്ന വെള്ളത്തില്‍ നിന്നാണ് അണുബാധയുണ്ടാകുന്നത്. ഈര്‍പ്പമുള്ള ഭാഗത്ത് ബാക്ടീരിയയും ഫംഗസും പെരുകാനിടയുണ്ട്.

തലയിലെ താരനോ മറ്റോ ചെവിക്കുള്ളില്‍ കടന്നു നനവും കൂടി ചേര്‍ന്ന് വല്ലാതെ ചൊറിച്ചില്‍ ഉണ്ടാക്കും. വിരല്‍കൊണ്ടോ മറ്റെന്തെങ്കിലും വസ്തുക്കൾ കൊണ്ടോ ചെവി ചൊറിയുന്നതും‌‌‌ ബാക്ടീരിയൽ അണുബാധയിലേക്ക് നയിക്കാം. ഇയര്‍ഫോണ്‍ കൂടുതലായി ഉപയോഗിച്ചാലും കൂടുതല്‍ നേരം പഞ്ഞിയോ ഇയര്‍പ്ലഗ്സ് കൊണ്ടോ ചെവി അടഞ്ഞിരുന്നാലും ചെവിയുടെ ബാഹ്യകര്‍ണനാളിയിലെ ചര്‍മത്തില്‍ നിരന്തരം ഉരച്ചിലുണ്ടാക്കാനും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യാം.

കുളിക്കുമ്പോഴോ നീന്തുമ്പോഴോ ചെവിയിൽ കിടക്കുന്ന വെള്ളം മൃദുവായി തുടച്ചുനീക്കണം. എന്നാൽ തുടരെതുടരെ ഇയർബഡ് കൊണ്ട് ചെവി വൃത്തിയാക്കുന്നതും അപകടമാണ്. ചെവിക്കുള്ളിലെ അണുബാധയെ തടയുന്ന പ്രകൃതിദത്ത കവചമാണ് ചെവിക്കായം. എന്നാൽ ഈ‍ർപ്പം ചെവിയിൽ നിലനിർക്കുന്നതും ചൊറിയുന്നതു കൊണ്ട് ചർമത്തിൽ മുറിവ് ഉണ്ടാകുന്നതും ചെവിക്കായം ഉണ്ടാകാൻ അനുവദിക്കില്ല.

കര്‍ണനാളിയില്‍ തടിപ്പ്, ചുവപ്പുനിറം, ചൂട്, ചെവിക്കുള്ളില്‍ വേദനയോ, അസ്വസ്ഥതയോ, പഴുപ്പ് ഒലിച്ചുവരുന്നത്, ചൊറിച്ചില്‍, തെളിനീര് ഒലിച്ചുവരുന്നത്, കേൾവിക്ക് തകരാറ്, മുഖത്തും തലയിലും ആ വശം കഴുത്തിനും കഠിനമായ വേദന, ചവയ്ക്കുമ്പോള്‍ വേദന, പനി, കഴലവീക്കം എന്നിവയൊക്കെ ലക്ഷണങ്ങളാണ്. അനിയന്ത്രിതമായ പ്രമേഹം ഈ രോഗം വഷളാക്കാനും അസ്ഥികളെ ബാധിക്കുന്നതിനും കാരണമാകാം.

ear infection
പ്രമേഹരോ​ഗികൾക്ക് കേൾവി നഷ്ടപ്പെടാനുള്ള സാധ്യത ഇരട്ടി, ശ്രദ്ധിക്കാതെ പോകുന്ന ആദ്യ ലക്ഷണം

അണുബാധ ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ചികിത്സയ്ക്കിടയില്‍ ചെവിക്കുള്ളില്‍ ഒട്ടും നനവുണ്ടാകാതെ നോക്കണം. സോഫ്റ്റ് ഇയർ പ്ലഗ്സ് അല്ലെങ്കില്‍ എണ്ണപുരണ്ട പഞ്ഞി എന്നിവകൊണ്ടു ചെവിയില്‍ നനവു കടക്കാതെ നോക്കാം. ഈ സാഹചര്യത്തിൽ ഡോക്ടർമാർ വേദന സംഹാരികൾ നിർദേശിക്കാറുണ്ട്.

  • എക്സ്റ്റേണൽ ഒട്ടൈറ്റിസിന്റെ സങ്കീര്‍ണാവസ്ഥയില്‍ പഴുപ്പു നിറഞ്ഞ കുരു ഉണ്ടാകാം. അതില്‍ നിന്നു കീറി പഴുപ്പ് കളഞ്ഞ് ചികിത്സ തുടരണം.

ear infection
കുട്ടികളിലെ കൂർക്കംവലി നിസ്സാരമായി കാണരുത്, വളർച്ചയെയും പഠനത്തെയും ബാധിക്കാം
  • ബാഹ്യകര്‍ണനാളിക്കുള്ളില്‍ ഓയിന്‍മെന്റ് പുരണ്ട ഗോസ് കഷണം തിരിപോലെ ഉള്ളില്‍ പാക്ക് ചെയ്തുവയ്ക്കേണ്ടിവരാം.

  • മധ്യകര്‍ണത്തിലെ അണുബാധയ്ക്ക് ആന്റിബയോട്ടിക് വേണ്ടിവരും. ഇന്‍ഫെക്‌ഷന്‍ ആയോ ഗുളിക രൂപത്തിലോ ആകാം.

  • ചെവിപ്പാട പൊട്ടി ഒലിക്കുന്നുണ്ടെങ്കില്‍ തുള്ളിമരുന്നും വേണം. വേദനസംഹാരിയും നീര്‍ക്കെട്ട് കുറയാനുള്ള മരുന്നും വേണ്ടിവരും. അലര്‍ജി, ജലദോഷം എന്നിവ കൊണ്ടുള്ള കര്‍ണരോഗമാണെങ്കില്‍ അവയ്ക്കുള്ള പ്രത്യേക ചികിത്സയും.

Summary

Ear Infection due to water

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com