അന്നും ഇന്നും ഒരേ ഭക്ഷണരീതി, എന്നിട്ടും വയറു ചാടുന്നു! കാരണം വെളിപ്പെടുത്തി ഡോക്ടർ

ശരീരത്തിലെ 70-80 ശതമാനം ഗ്ലൂക്കോസ് നീക്കത്തിലും പേശികള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
Belly fat
Belly fatMeta AI Image
Updated on
2 min read

ഴയപോലെ എന്തും കഴിക്കാമെന്ന അവസ്ഥയല്ല, 30 വയസു കഴിഞ്ഞാല്‍ ശരീരത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടാം. പണ്ട് ആസ്വദിച്ചു കഴിച്ചിരുന്നത് ഇന്ന് വയറ്റില്‍ ഗ്യാസുണ്ടാക്കും. വയറു ചാടുന്നുവെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. അന്നും ഇന്നും ഓരേ പോലെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് പറഞ്ഞാലും ഈ മാറ്റങ്ങളെ അവഗണിക്കാനാവില്ല. ഇതിന്റെ പിന്നില്‍ നിസാരമല്ലാത്ത ഒരു കാരണമുണ്ടെന്ന് വിശദീകരിക്കുകയാണ് പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ആയ ഡോ. സൗരഭ് സേതി.

30 വയസു കഴിയുന്നതോടെ ശരീരത്തില്‍ നിന്ന് മസില്‍ മാസ് കുറഞ്ഞു തുടങ്ങും. 30ന് ശേഷം ഓരോ പത്തു വര്‍ഷത്തിലും മൂന്ന് മുതല്‍ എട്ട് ശതമാനം വരെ മസില്‍ മാസ് ശരീരത്തില്‍ നിന്ന് സ്വാഭാവികമായും നഷ്ടപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. പേശികള്‍ കലോറി എരിക്കുന്നതില്‍ ഒരു നിര്‍ണായക പങ്കുവഹിക്കുന്നവയാണ്. പേശി കുറവു സംഭവിക്കുന്നതിലൂടെ ദൈനംദിന ഊര്‍ജ്ജ ഉപഭോഗം കുറയുന്നു. ഇത് അധിക ഭക്ഷണം കഴിച്ചില്ലെങ്കിലും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു.

മാത്രമല്ല, ശരീരത്തിലെ 70-80 ശതമാനം ഗ്ലൂക്കോസ് നീക്കത്തിലും പേശികള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പേശി കുറയുമ്പോള്‍ രക്തപ്രവാഹത്തില്‍ കൂടുതല്‍ സമയം നീണ്ട നില്‍ക്കാനും ഇത് കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുകയും ചെയ്യുന്നു, പ്രത്യേകിച്ച് വയറില്‍. അതേസമയം, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയും നാല് മുതല്‍ അഞ്ച് ശതമാനം വരെ ഓരോ പത്ത് വര്‍ഷത്തിലും കുറയുന്നു. അതായത് മുന്‍പ് കഴിച്ച അതേ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് 30 വയസിന് ശേഷം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാനും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനും കാരണമാകും.

30 വയസിന് ശേഷം ഹോര്‍മോണ്‍ മാറ്റം

30 വയസു കഴിയുന്നതോടെ വളര്‍ച്ച ഹോര്‍മോണ്‍ കുറയുന്നു. കൂടാതെ ടെസ്‌റ്റോസ്റ്റിറോണ്‍ അല്ലെങ്കില്‍ ഈസ്‌ട്രോജന്‍ അളവും കുറയാനും സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോണ്‍ കൂടാനും കാരണമാകും. ഈ ഹോര്‍മോണ്‍ വ്യതിയാനം വയറ്റിലും അവയവങ്ങളിലും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും. വയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇന്‍സുലിന്‍ പ്രതിരോധം വഷളാക്കാനും വീക്കം വര്‍ധിപ്പിക്കാനും മെറ്റബോളിക് ആരോഗ്യം മോശമാക്കാനു കാരണമാകും.

Belly fat
ശബ്ദം പരുക്കനാകും, തൊണ്ടയിലെന്തോ കുടുങ്ങിയ തോന്നൽ; ഓറൽ കാൻസർ ലക്ഷണങ്ങൾ

ഫാറ്റി ലിവര്‍, പ്രീഡയബറ്റീസ്, പ്രമേഹം പോലുള്ള രോഗാവസ്ഥയുള്ളവരില്‍ വയറിലെ കൊഴുപ്പ് കൂടുതല്‍ അപകടമുണ്ടാക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍സുലിന്‍ പ്രതിരോധം മോശമാകുന്നതോടെ വയറിലും കരളിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് വര്‍ധിക്കാം. വയറുചാടുന്നത്, ഉച്ചകഴിഞ്ഞുള്ള ഊർജ്ജക്കുറവ്, ശക്തമായ പഞ്ചസാര ആസക്തി, കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ കഴിച്ചതിനു ശേഷം വയറു വീർക്കൽ എന്നിവയെല്ലാം മെറ്റബോളിസം മന്ദഗതിയിലാകുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.

Belly fat
ചോറ് ഇങ്ങനെയായിരുന്നോ വേവിക്കേണ്ടിരുന്നത്!

ആരോഗ്യകരമായ ജീവിതശൈലി

കഠിനമായ ഭക്ഷണക്രമത്തിന് പകരം, സ്ഥിരവും ശാസ്ത്രീയവുമായ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് നല്ലത്. പ്രതിദിനം ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 1.2 മുതൽ 1.6 ഗ്രാം വരെ ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുക, ആഴ്ചയിൽ മൂന്ന് തവണയെങ്കിലും സ്ട്രെങ്ത്ത് വ്യായാമങ്ങൾ ചെയ്യുക. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിന് ദിവസേന നടക്കുക. കൂടാതെ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ സ്ഥിരമായ ഉറക്കം മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Summary

Eating the same food but gaining belly fat? Age is a Factor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com