ശൈത്യകാല നിർജ്ജലീകരണം; വെള്ളം തന്നെ കുടിക്കണമെന്നില്ല, ജലാംശം അടങ്ങിയ ഭക്ഷണവും കഴിക്കാം

ദഹനക്കുറവു മുതൽ മരണത്തിന് വരെ നിർജ്ജലീകരണം കാരണമായേക്കാം
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം
Updated on
1 min read

രീരത്തിന്റെ ആരോ​ഗ്യകരമായ പ്രവർത്തനത്തിന് വെള്ളം എത്ര പ്രധാനമാണെന്ന് നമ്മൾക്ക് അറിയാം. എന്നാലും ശൈത്യകാലത്ത്  വെള്ളം കുടിക്കുന്നത് പലർക്കും മടിയുള്ള കാര്യമാണ്. ഇത്  നിർജ്ജലീകരണത്തിന് കാരണമാകും. ദഹനക്കുറവു മുതൽ മരണത്തിന് വരെ നിർജ്ജലീകരണം കാരണമായേക്കാം. 

ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.  ശൈത്യകാലത്ത് പലർക്കും തലവേദന, മലബന്ധം, പേശികൾക്ക് വേദന തുടങ്ങിയ അവസ്ഥകൾ അനുഭവപ്പെടാറുണ്ട്. ഇത് വെള്ളം കുടിക്കുന്നത് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും അണുബാധ ഒഴിവാക്കുന്നതിനും എല്ലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിൽ ജലാംശം ആവശ്യമാണ്. 

വെള്ളം കുടിക്കുന്നതാണ് മടിയെങ്കിൽ ജലാംശം അടങ്ങിയ ഭക്ഷണം ശൈത്യകാലത്ത് ശീലമാക്കാം. ഭക്ഷണത്തോടൊപ്പവും വെള്ളം കുടിക്കാമെന്നും പോഷകാഹാര വിദഗ്ധൻ ചൂണ്ടികാണിക്കുന്നു. 

ശൈത്യകാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ 

1-ഭക്ഷണത്തോടൊപ്പം വെള്ളം ഉൾപ്പെടുത്തുക: ഭക്ഷണം കഴിക്കുമ്പോൾ ഒരു ​ഗ്ലാസ് വെള്ളം സൈഡിൽ വെക്കുക. ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളവും കുടിക്കാം. സാധാരണ വെള്ളം കുടിക്കാൻ മടിയാണെങ്കിൽ നാരങ്ങ, ഓറഞ്ച്, കുക്കുമ്പർ തുടങ്ങിയവ ചേർത്തും വെള്ളം കുടിക്കാം.

2- ജലാംശമടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം: സൂപ്പ്, പായസം, ചാറു കറികൾ തുടങ്ങിയ വിഭവങ്ങൾ തെരഞ്ഞെടുക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. അവോക്കാഡോ, തക്കാളി, തണ്ണിമത്തൻ തുടങ്ങിയ ഫലങ്ങളിലും ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്.

3- ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക: ഇലക്‌ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങൾ നിർജ്ജലീകരണം മൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥയെ ചെറുക്കും. കരിക്ക് കുടിക്കുന്നതും വെള്ളത്തിൽ ഉപ്പിട്ടു കുടിക്കുന്നതും ശൈത്യകാലത്ത് നല്ലതാണ്.

4-  സ്ക്വാഷും മധുരക്കിഴങ്ങും കഴിക്കാം: ജലാംശം നൽകുന്നതും നാരുകൾ ധാരാളമുള്ളതുമാണ് സ്ക്വാഷ്, മധുരക്കിഴങ്ങ് എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ആവശ്യമായ പൊട്ടാസ്യവും വിറ്റാമിനുകളും നൽകും, ഇത് ഒപ്റ്റിമൽ ജലാംശം നിലനിർത്തുന്നു.

5- വെള്ളം കുടിക്കുന്നത് ദിനചര്യയാക്കുക: ദാ​ഹിക്കുമ്പോൾ മാത്രമല്ല ഇടവേളയെടുത്ത് ദിവസം മുഴുവൻ വെള്ളം കുടിക്കാൻ ബോധപൂർവം ശ്രമിക്കുക.

6- ചൂടുള്ള പാനീയങ്ങൾ കുടിക്കാം: ​ദ്രാവക ഉപഭോ​ഗത്തിൽ ഹെർബൽ ടീ, കഫീൻ അടങ്ങാത്ത ഊഷ്മളമായ പാനീയങ്ങൾ ഉൾപ്പെടുത്താം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് പുറമേ തണുത്ത കാലാവസ്ഥയിൽ ഈ ഓപ്ഷനുകൾ ശരീരത്തിന് സുഖം പ്രദാനം ചെയ്യും.

7- സ്കിൻ മോയ്സ്ചറൈസേഷൻ: ചർമ്മത്തിലൂടെ അമിതമായ ജലനഷ്ടം തടയുന്നതിന് മോയ്സ്ചറൈസർ പ്രയോഗിച്ച് നിർജ്ജലീകരണം തടയാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com