ദിവസവും ഉപയോഗിക്കുന്ന ബാഗ് വൃത്തിയാക്കാറുണ്ടോ? ഈ കാര്യങ്ങൾ മറക്കരുത്

സ്ഥിരമായി കൈകാര്യം ചെയ്യുന്ന ചില വസ്തുക്കളിലും അഴുക്കും ബാക്ടീരിയയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
daily office bags cleaning tips
daily office bags cleaning tipsPinterest
Updated on: 
2 min read

പുറത്തുപോകുമ്പോൾ ദിവസവും കൈയിൽ കരുതുന്ന ഒന്നാണ് ബാഗ്. ഓഫീസ് ബാഗായാലും കോളജ് ബാഗായാലും ഹാൻഡ്‌ ബാഗായാലും യാത്രാ ബാഗായാലും ദിവസവും നിരവധി സാധനങ്ങൾ അതിനുള്ളിൽ കയറിയിറങ്ങും. ബാഗിന്റെ പുറംഭാഗം ഇടയ്ക്കിടെ തുടച്ചാലും അതിനുള്ളിലെ ചെറിയ സാധനങ്ങൾ വൃത്തിയാക്കാൻ പലരും മറന്നുപോകാറുണ്ട്.

daily office bags cleaning tips
ബ്രെഡ് എങ്ങനെ സൂക്ഷിക്കണം? പൂപ്പലും ഭക്ഷ്യവിഷബാധയും ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

പഴയ ടിഷ്യു, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ, പൊടി, മേക്കപ്പ് പൊടി, നാണയങ്ങൾ തുടങ്ങി പലതും ബാഗിനുള്ളിൽ ഒളിഞ്ഞിരിപ്പുണ്ടാകും. സ്ഥിരമായി കൈകാര്യം ചെയ്യുന്ന ചില വസ്തുക്കളിലും അഴുക്കും ബാക്ടീരിയയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

daily office bags cleaning tips
ചോറ് എത്ര മണിക്കൂർ പുറത്തുവെക്കാം? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബാഗ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാഗിൻ്റെ അടിഭാഗം

ബാഗ് മേശയിലും കസേരയിലും വാഹനത്തിലും ചിലപ്പോൾ നിലത്തും വയ്ക്കാറുണ്ട്. അതു കൊണ്ട് ഏറ്റവും കൂടുതൽ അഴുക്ക് അടിഞ്ഞുകൂടാൻ സാധ്യതയുള്ള ഭാഗം ബാഗിൻ്റെ അടിഭാഗമായിരിക്കും. ബാഗ് വൃത്തിയാക്കുമ്പോൾ അടിഭാഗം മാത്രം ഒഴിവാക്കരുത്. മെറ്റീരിയലിന് അനുയോജ്യമായ രീതിയിൽ തുടച്ച് വൃത്തിയാക്കാം.

ബാഗിൻ്റെ ഉള്ളിലെ ചെറിയ പോക്കറ്റുകൾ

പലരും ബാഗിൻ്റെ പ്രധാന ഭാഗം മാത്രം വൃത്തിയാക്കും. സിപ്പുള്ള ചെറിയ പോക്കറ്റുകളിലാണ് നാണയങ്ങൾ, ചെറിയ പേപ്പറുകൾ, ടിഷ്യു, പേന തുടങ്ങിയവ കിടക്കുന്നത്. ഇവിടെയാണ് പൊടിയും അഴുക്കും ഏറ്റവും കൂടുതൽ അടിഞ്ഞുകൂടാൻ സാധ്യത. ആഴ്ചയിൽ ഒരിക്കലെങ്കിലും പോക്കറ്റുകൾ കാലിയാക്കി വൃത്തിയാക്കുന്നത് നല്ലതാണ്.

വാലറ്റും പേഴ്സും

വാലറ്റിനുള്ളിൽ പണം, കാർഡുകൾ തുടങ്ങിയവ ഉണ്ടാകും. പ്രത്യേകിച്ച് പണവും നാണയങ്ങളും പല കൈകളിലൂടെ സഞ്ചരിക്കുന്നതിനാൽ വാലറ്റും ഇടയ്ക്കിടെ വൃത്തിയാക്കുന്നത് നല്ല ശീലമാണ്. ആവശ്യമില്ലാത്ത പഴയ രസീതുകളും പേപ്പറുകളും ഒഴിവാക്കുകയും വാലറ്റിന്റെ ഉള്ളിലെ പൊടി നീക്കം ചെയ്യുകയും ചെയ്യാം.

ബാഗിനുള്ളിലെ ടിഷ്യു പാക്കറ്റുകൾ

ഉപയോഗിച്ച ടിഷ്യു, ഭക്ഷണപ്പൊതി, ചോക്ലേറ്റ് റാപ്പർ തുടങ്ങിയവ അബദ്ധത്തിൽ ബാഗിൽ കിടക്കുന്നത് സാധാരണമാണ്. ദിവസങ്ങളോളം ഇവ ബാഗിനുള്ളിൽ കിടക്കുന്നത് ദുർഗന്ധത്തിനും മാലിന്യം അടിഞ്ഞുകൂടുന്നതിനും കാരണമാകാം. ദിവസവും ബാഗ് പരിശോധിച്ച് ആവശ്യമില്ലാത്തവ കളയുന്നത് നല്ലതാണ്.

വെള്ളക്കുപ്പി

വെള്ളക്കുപ്പി ബാഗിനുള്ളിൽ സ്ഥിരമായി കൊണ്ടുനടക്കുന്നവർ കുപ്പിയുടെ പുറംഭാഗവും അടപ്പും വൃത്തിയാക്കാൻ മറക്കരുത്. പ്രത്യേകിച്ച് കുപ്പിയുടെ അടപ്പിനും സീലിനും ചുറ്റും ഈർപ്പം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. ഉപയോഗിക്കുന്ന കുപ്പിയുടെ നിർദേശങ്ങൾ അനുസരിച്ച് പതിവായി കഴുകി പൂർണമായി ഉണക്കി ഉപയോഗിക്കുക.

മേക്കപ്പ് പൗച്ച്

ഹാൻഡ്‌ബാഗിൽ മേക്കപ്പ് സാധനങ്ങൾ സൂക്ഷിക്കുന്നവർ മേക്കപ്പ് പൗച്ച് വൃത്തിയാക്കാൻ പലപ്പോഴും മറക്കും. ലിപ്സ്റ്റിക്, കോംപാക്ട്, ബ്രഷുകൾ, സ്പോഞ്ചുകൾ എന്നിവയിൽ നിന്ന് പൊടിയും അവശിഷ്ടങ്ങളും പൗച്ചിൽ അടിഞ്ഞുകൂടാം. കാലാവധി കഴിഞ്ഞതോ ഉപയോഗിക്കാത്തതോ ആയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും പൗച്ച് ഇടയ്ക്കിടെ വൃത്തിയാക്കുന്നതും നല്ലതാണ്.

പേനകളും മറ്റ് ചെറിയ സാധനങ്ങളും

പേന, ഇയർഫോൺ, ചാർജർ, കീചെയിൻ തുടങ്ങിയവ ദിവസവും കൈകാര്യം ചെയ്യുന്നവയാണ്. ഇവയിൽ പൊടി അടിഞ്ഞുകൂടാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകാതെ ഇത്തരം സാധനങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. ബാഗ് വൃത്തിയാക്കുന്ന സമയത്ത് ഇവയും ഒന്ന് തുടച്ച് വയ്ക്കാം.

ബാഗ് എത്ര ഇടവിട്ട് വൃത്തിയാക്കണം?

ബാഗ് എത്രത്തോളം ഉപയോഗിക്കുന്നു, എവിടെയൊക്കെ വയ്ക്കുന്നു, അതിനുള്ളിൽ ഭക്ഷണമോ മറ്റ് വസ്തുക്കളോ കൊണ്ടുപോകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് വൃത്തിയാക്കേണ്ട ഇടവേള. ദിവസവും ഉപയോഗിക്കുന്ന ബാഗാണെങ്കിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഉള്ളിലെ സാധനങ്ങൾ മുഴുവൻ പുറത്തെടുത്ത് പരിശോധിക്കുന്നത് നല്ല ശീലമാണ്.

ദിവസവും കൈകാര്യം ചെയ്യുന്നതുകൊണ്ട് തന്നെ പൊടിയും മറ്റ് കഴുക്കുകളും ബാഗിനുള്ളിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് ബാഗിനുള്ളിൽ ദുർഗന്ധം ഉണ്ടാക്കാം. അതുകൊണ്ട് അടുത്ത തവണ ബാഗ് വൃത്തിയാക്കുമ്പോൾ വലിയ പോക്കറ്റിനൊപ്പം ഈ ചെറിയ ഇടങ്ങളും സാധനങ്ങളും മറക്കരുത്.

daily office bags cleaning tips
കിച്ചൺ സിങ്കിന് താഴെ എന്തൊക്കെ വയ്ക്കാം, ഒഴിവാക്കേണ്ടവ
daily office bags cleaning tips
ബ്രിസ്ക് വാക്കിങ് പ്രതിരോധശേഷി കൂട്ടുമോ? ദിവസവും എത്രനേരെ നടക്കണം?
daily office bags cleaning tips
രാത്രി കുളി ഏറ്റവും അപകടം, വിട്ടുമാറാത്ത കഴുത്തുവേദനയ്ക്ക് പിന്നിലെ കാരണം
Summary

Everyday Bag Cleaning Tips Everyone Should Know

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com