കിച്ചൺ സിങ്കിന് താഴെ എന്തൊക്കെ വയ്ക്കാം, ഒഴിവാക്കേണ്ടവ

നനഞ്ഞ പേപ്പർ ദുർഗന്ധത്തിനും പൂപ്പലിനും കാരണമാകാനും സാധ്യതയുണ്ട്.
Sink Storage area
Sink Storage areaPinterest
Updated on: 
1 min read

അടുക്കളയിൽ സ്ഥലം പരിമിതമാണെങ്കിൽ പല സാധനങ്ങളും കിച്ചൻ സിങ്കിന് താഴെയുള്ള സ്പേയ്സിൽ സൂക്ഷിക്കുന്ന പതിവ് പലർക്കുമുണ്ട്. എന്നാൽ സിങ്കിന് താഴെയുള്ള ഭാഗം എല്ലാത്തരം വസ്തുക്കളും സൂക്ഷിക്കാൻ പറ്റിയ ഇടമല്ല. വെള്ളം ചോരാനുള്ള സാധ്യത, ഈർപ്പം, ചൂട്, കീടങ്ങളുടെ സാന്നിധ്യം എന്നിവ കാരണം ചില വസ്തുക്കൾ ഇവിടെ സൂക്ഷിക്കുന്നത് അപകടമായിരിക്കും.

Sink Storage area
ബ്രെഡ് എങ്ങനെ സൂക്ഷിക്കണം? പൂപ്പലും ഭക്ഷ്യവിഷബാധയും ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

പേപ്പർ ടവലുകളും ടിഷ്യൂവും

പേപ്പർ ടവൽ, ടിഷ്യൂ, പേപ്പർ നാപ്കിൻ തുടങ്ങിയവ ഈർപ്പം വളരെ എളുപ്പത്തിൽ ആഗിരണം ചെയ്യും. സിങ്കിന് താഴെ വെള്ളം ചോർന്നാൽ ഇവ നനയാൻ ഇടയാകും. നനഞ്ഞ പേപ്പർ ദുർഗന്ധത്തിനും പൂപ്പലിനും കാരണമാകാനും സാധ്യതയുണ്ട്.

കട്ടിങ് ബോർഡ്

മരത്തിന്റെ സ്പൂൺ, കട്ടിങ് ബോർഡ്, മരംകൊണ്ടുള്ള മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ സിങ്കിന് താഴെ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഈർപ്പം കൂടുതലുള്ള സ്ഥലത്ത് ഇവ സൂക്ഷിച്ചാൽ പൂപ്പൽ വളരാനുള്ള സാധ്യത കൂടും.

Sink Storage area
ചോറ് എത്ര മണിക്കൂർ പുറത്തുവെക്കാം? അറിയേണ്ട പ്രധാന കാര്യങ്ങൾ

ഇലക്ട്രിക്കൽ ഉപകരണങ്ങൾ

മിക്സർ, ഹാൻഡ് ബ്ലെൻഡർ, ടോസ്റ്റർ തുടങ്ങിയ ചെറിയ ഇലക്ട്രിക്കൽ ഉപകരണങ്ങൾ സിങ്കിന് താഴെ വയ്ക്കരുത്. വെള്ളം ചോർന്നാൽ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.

ക്ലീനിങ് കെമിക്കലുകൾ

ഡിഷ് വാഷ് ലിക്വിഡ്, ബ്ലീച്ച്, ഡ്രെയിൻ ക്ലീനർ, മറ്റ് ശക്തമായ ക്ലീനിങ് ഉൽപ്പന്നങ്ങൾ എന്നിവ പലരും സിങ്കിന് താഴെ സൂക്ഷിക്കാറുണ്ട്. ഇവ സൂക്ഷിക്കേണ്ടി വന്നാൽ ഭക്ഷണസാധനങ്ങളിൽ നിന്നും കുട്ടികളിൽ നിന്നും അകലെ, അടച്ച നിലയിൽ സൂക്ഷിക്കുക. പ്രത്യേകിച്ച് വ്യത്യസ്ത ക്ലീനിങ് കെമിക്കലുകൾ ഒരുമിച്ച് ചേർത്ത് സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.

തുണികളും അടുക്കളയിലെ സ്പോഞ്ചുകളും

പാത്രം കഴുകാനുള്ള തുണി, സ്പോഞ്ച് തുടങ്ങിയവ ഉപയോഗിച്ച ശേഷം സിങ്കിന് താഴെ അടച്ചുവയ്ക്കുന്നത് നല്ല ശീലമല്ല. നനഞ്ഞ നിലയിൽ ഇവ സൂക്ഷിച്ചാൽ ബാക്ടീരിയയും ദുർഗന്ധവും വളരാൻ സാധ്യതയുണ്ട്. ഉപയോഗിച്ച സ്പോഞ്ചും തുണിയും നന്നായി ഉണക്കി വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുക.

സിങ്കിന് താഴെ എന്തൊക്കെ സൂക്ഷിക്കാം?

സിങ്കിന് താഴെയുള്ള സ്ഥലം പൂർണമായും ഒഴിവാക്കേണ്ടതില്ല. ശരിയായി പാക്ക് ചെയ്ത മാലിന്യബാഗുകൾ, അധിക ക്ലീനിങ് ഉപകരണങ്ങൾ, വൃത്തിയാക്കൽ ബ്രഷുകൾ തുടങ്ങിയവ ആവശ്യമായ മുൻകരുതലുകളോടെ ഇവിടെ സൂക്ഷിക്കാം.

എന്നാൽ ആദ്യം സിങ്കിന് താഴെയുള്ള പൈപ്പുകളിൽ ചോർച്ചയുണ്ടോ എന്ന് പരിശോധിക്കുക. ഈർപ്പം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ അത് പരിഹരിച്ച ശേഷം മാത്രമേ സാധനങ്ങൾ സൂക്ഷിക്കാവൂ.

Sink Storage area
ബ്രിസ്ക് വാക്കിങ് പ്രതിരോധശേഷി കൂട്ടുമോ? ദിവസവും എത്രനേരെ നടക്കണം?
Sink Storage area
ദിവസവും റാഗി കഴിക്കാമോ? ശരീരത്തിന് ലഭിക്കുന്ന 6 ഗുണങ്ങൾ
Sink Storage area
രാത്രി കുളി ഏറ്റവും അപകടം, വിട്ടുമാറാത്ത കഴുത്തുവേദനയ്ക്ക് പിന്നിലെ കാരണം
Summary

Things You Should Never Store Under the Kitchen Sink

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com