

വ്യായാമം ശീലമാക്കിയിട്ടുള്ളവരിൽ ഭൂരിഭാഗവും രാവിലെ തന്നെ ഈ കടമ്പ പൂർത്തിയാക്കാൻ ശ്രമിക്കുന്നവരാണ്. ഉറക്കമുണർന്നാൽ ഉടൻ നടക്കാനിറങ്ങുന്നതും വ്യായാമം ചെയ്യുന്നതുമെല്ലാം പലരുടെയും ദിനചര്യയുടെ ഭാഗം തന്നെയാണ്. എന്നാൽ ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്.
ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നത് ഇൻസുലിൻ പ്രതിരോധം ഗണ്യമായി കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. എന്നാൽ ഇതിനർഥം വൈകുന്നേരം മാത്രമേ വ്യായാമം ചെയ്യാവൂ എന്നല്ലെന്നും ദിവസത്തിൽ ഏത് സമയത്ത് ചെയ്താലും വ്യായാമം ശരീരത്തിന് ഗുണം ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്.
നെതർലൻഡ്‌സിലെ ലൈഡൻ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. നെതർലൻഡ്‌സ് എപ്പിഡെമോളജി ഓഫ് ഒബ്‌സിറ്റി പഠനത്തിലെ ഡേറ്റയാണ് ഇതിന് ഉപയോഗിച്ചത്. ബോഡി മാസ് ഇൻഡെക്‌സ് 27ൽ കൂടുതലുള്ള 45നും 65നും ഇടയിൽ പ്രായമുള്ള സ്ത്രീ പുരുഷന്മാരെ ഉൾപ്പെടുത്തിയായിരുന്നു പഠനം. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചയ്ക്ക് 12 മുതൽ ആറ് മണി വരെയും വൈകുന്നരം ആറ് മുതൽ അർധരാത്രി വരെയും മൂന്ന് ബ്ലോക്കുകളിലാക്കി ഇവരുടെ പ്രവർത്തനങ്ങളും ചലനങ്ങളും നിരീക്ഷിച്ചു. ഉച്ചയ്ക്ക് ശേഷം ശാരീരികമായി സജീവമായിരുന്നവരിൽ ഇൻസുലിൻ പ്രതിരോധം 18 ശതമാനം കുറഞ്ഞതായാണ് പഠനത്തിലെ കണ്ടെത്തൽ. വൈകുന്നേരം വ്യായാമം ചെയ്യുന്നവരിൽ ഇൻസുലിൻ പ്രതിരോധം 25 ശതമാനം വരെ കുറഞ്ഞതായും കണ്ടെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates