എന്നും വ്യായാമം ചെയ്യാൻ സമയമില്ലേ? ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ചെയ്താലും ഗുണമുണ്ട്
ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉറപ്പായും വ്യായാമത്തിനായി സമയം കണ്ടെത്തണം. പക്ഷെ, തിരക്കുകൾക്കിടയിൽ പലർക്കും വ്യായാമത്തിനായി സമയം കണ്ടെത്താൻ കഴിയാറില്ല. എന്നാൽ ദിവസവും വ്യായാമം ചെയ്തില്ലെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വ്യായാമത്തിനായി സമയം കണ്ടെത്താൻ കഴിഞ്ഞാൽ ഗുണമുണ്ടാകുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിന് സമാനമായ ഗുണം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്യുന്നതിലൂടെയും ലഭിക്കുമെന്നാണ് ഗവേഷകരുടെ വാദം.
മിതമായ വ്യായാമം ആണെങ്കിൽപ്പോലും ഫലപ്രദമാണെന്നാണ് പഠനം പറയുന്നത്. ആഴ്ചയിൽ 150 മിനിറ്റ് (രണ്ടര മണിക്കൂർ) വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് കണ്ടെത്തൽ. ഇത് ഹൃദ്രോഗ-പക്ഷാഘാത സാധ്യത കുറയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്. തിരക്കിട്ട ദിവസങ്ങളിൽ വ്യായാമത്തിനായി നീക്കിവയ്ക്കാൻ സമയമില്ലെന്ന് പറയുന്നവർക്ക് ഈ രീതി ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
89,573 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ആഴ്ചയിലുടനീളമുള്ള ഇവരുടെ ശാരീരിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയത്. വ്യായാമത്തിൽ നിന്ന് വിട്ടുനിന്നവർ 33.7 ശതമാനവും ( ആഴ്ചയിൽ 150 മിനിറ്റിൽ കുറവ് വ്യായാമം ചെയ്തവർ), ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രം വ്യായാമം ചെയ്തവർ 42.2 ശതമാനവും (150 മിനിറ്റ് വ്യായാമം ചെയ്തവർ), ദിവസവും വ്യായാമത്തിൽ ഏർപ്പെട്ടവർ 24 ശതമാനവുമായിരുന്നു. ആഴ്ചയിൽ വ്യായാമം ചെയ്യുന്നവരിൽ ഹൃദയാഘാത സാധ്യത 27 ശതമാനവും ദിവസവും ചെയ്യുന്നവരിൽ 35 ശതമാനവും കുറവാണെന്ന് കണ്ടെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

