ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റുകളും വില്ലന്മാരോ?

പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിങ്ങനെ അഞ്ച് അവശ്യ പോഷകങ്ങൾ ശരീരത്തിന് ആവശ്യമാണ്.
Kerala sadhya
Fat or CarbsPexels
Updated on
1 min read

രീരഭാരം കുറയ്ക്കാൻ വ്യായാമത്തിനൊപ്പം ഡയറ്റിനും വളരെ പ്രാധാന്യമുണ്ട്. കൊഴുപ്പും കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കിയുള്ള ഫാൻസി ഡയറ്റുകളാണ് പലരും ഇക്കാര്യത്തിൽ പിന്തുടരുന്നത്. ശരീരഭാരം വർധിക്കുന്നതിൽ ഇവ രണ്ടിനെയും വില്ലൻ റോളിലാണ് മിക്കവാറും പ്രതിഷ്ഠിക്കുക.

കൊഴുപ്പും കാർബോഹൈഡ്രേറ്റും

പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിങ്ങനെ അഞ്ച് അവശ്യ പോഷകങ്ങൾ ശരീരത്തിന് ആവശ്യമാണ്. ഇവയെല്ലാം ഒരു പ്ലേറ്റിൽ വരുമ്പോഴാണ് അത് സമീകൃതാഹാരമാകുന്നതെന്ന് പോഷകാഹാര വിദഗ്ധയായ ഹീന ബേദി പറയുന്നു. അതുകൊണ്ട് തന്നെ ഇവയിൽ ഏതെങ്കിലും ഒന്ന് അല്ലെങ്കിൽ രണ്ടെണ്ണം വില്ലന്മാരാണെന്ന് പറയാൻ സാധിക്കില്ലെന്ന് വിദ​ഗ്ധർ പറയുന്നു.

Kerala sadhya
എന്താണെന്ന് അറിയില്ല നെഞ്ചിനകത്തൊരു വേദന, വയറും സുഖമാകുന്നില്ല; അറിയാതെ പോകുന്ന ഉത്കണ്ഠയുടെ ചില ലക്ഷണങ്ങൾ

എന്നാൽ ചില പോഷകങ്ങളുടെ അളവു നാം തന്നെ ചൂഷണം ചെയ്തു തുടങ്ങുമ്പോഴാണ് അവ വില്ലന്മാരാകുന്നത്. കൊഴുപ്പുകൾ രണ്ട് തരമുണ്ട്. ആരോ​ഗ്യകരമായ കൊഴുപ്പും അനാരോ​ഗ്യകരമായ കൊഴുപ്പും. ആരോഗ്യകരമായ കൊഴുപ്പ് ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ പ്രധാനമാണ്. എന്നാല്‍ അനാരോഗ്യകരമായ കൊഴുപ്പ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. നിങ്ങൾ ദിവസവും ബ്രെഡും ബട്ടറുമാണ് കഴിക്കുന്നതെങ്കിൽ ശരീരഭാരം കൂടുമെന്ന കാര്യം ഉറപ്പാണെന്നും അവര്‍ പറയുന്നു.

Kerala sadhya
ഹെല്‍മെറ്റ് ഒഴിവാക്കാനാവില്ല, പക്ഷേ മുടികൊഴിച്ചില്‍ ഒഴിവാക്കാവുന്നതാണ്, ചില ടിപ്സ്

ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമം

മിതത്വം പാലിക്കുക എന്നതാണ് എല്ലാത്തിന്റെയും അതിർവരമ്പ്. കാർബോഹൈഡ്രേറ്റുകളും കൊഴുപ്പും മിതമായ അളവിൽ ഡയറ്റിൽ ചേർക്കാം. ഇത് ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും.

Summary

Health Tips: Fat or Carbs: To lose weight, focus on moderation rather than eliminating carbs or fats entirely. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com