മൂഡ് ശരിയാകാൻ, ഡയറ്റ് കുറച്ച് ഫൈബർ റിച്ച് ആക്കിയാലോ?
മാനസികാരോഗ്യത്തിൽ ഭക്ഷണക്രമം ഒരു നിർണായക പങ്ക് വഹിക്കുന്നുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് വിഷാദലക്ഷണങ്ങൾ ലഘൂകരിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ന്യൂട്രീഷണൽ ന്യൂറോ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഇതേ കുറിച്ച് വിശദീകരിക്കുന്നുണ്ട്. വിഷാദം തടയാൻ സഹായിക്കുന്ന സെറോടോണിൻ എന്ന ഹോർമോൺ ഭൂരിഭാഗവും കുടലിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.
നാരുകൾ കുടൽ സൂക്ഷ്മാണുക്കളെ മെച്ചപ്പെടുത്തുകയും കുടലിലെ സെറോടോണിൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണക്രമം സെറോടോണിൻ ഉൽപാദനം മെച്ചപ്പെടുത്തുകയും വൈകാരികവും മാനസികവുമായ ആരോഗ്യം കൂടുതൽ ഉയർത്തുകയും ചെയ്യുന്നു.
ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ
ഓട്സ്, ആപ്പിൾ, വാഴപ്പഴം, കാരറ്റ്, ബീറ്റ്റൂട്ട്, ബ്രോക്കോളി, ചീര തുടങ്ങിയവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പയർ, ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവയും നാരുകളുടെ മികച്ച ഉറവിടങ്ങളാണ്. ക്വിനോവ, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, ചില നട്സ് എന്നിവയും ഭക്ഷണക്രമത്തിൽ ചേർക്കുന്നത് നാരുകളുടെ ലഭ്യത വർധിപ്പിക്കും.
വിഷാദരോഗത്തിന് ഭക്ഷണക്രമം ഒരു പരിഹാരമല്ലെങ്കിലും. ചില പോഷകങ്ങൾ വിഷാദരോഗമുള്ളവർക്ക് മെച്ചപ്പെട്ട തോന്നാൻ ഉണ്ടാക്കും. വിഷാദരോഗം ചികിത്സിക്കുന്നതിനും ഇത് സഹായിക്കുന്നു. വിറ്റാമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, ബി വിറ്റാമിനുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ വിഷാദരോഗം നിയന്ത്രിക്കുന്നതിൽ പങ്കു വഹിക്കുന്ന മറ്റ് ചില പോഷകങ്ങളാണ്.
Fiber Rich Foods may help to decrease depression symptoms
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

