'രാവിലെ ബ്രേഡ് ഉച്ചയ്ക്ക് ചോറ്, രാത്രി ചപ്പാത്തി'; കുടവയറു കുറയാത്തതിന് പിന്നിൽ...

രാവിലെ ബ്രെഡ്, ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും കഴിക്കുന്ന ഭക്ഷണക്രമം നമ്മളറിയാതെ തന്നെ ശരീരത്തിൽ കാർബോഹൈഡ്രേറ്റ് വർധിക്കാൻ കാരണമാകുന്നുണ്ട്.
Reason behind Bellyfat
Reason behind BellyfatPinterest
Updated on
1 min read

കുടവയറു കുറയ്ക്കുക എന്ന കാര്യം അത്ര ഈസി ആയി ചെയ്തെടുക്കാവുന്ന കാര്യമല്ല. എന്നാൽ പലരും സാധാരണമെന്ന് കരുതുന്ന അഞ്ച് ശീലങ്ങളാണ് പ്രധാനമായും കുടവയറ് കുറയാത്തതിന് പിന്നിൽ.

Reason behind Bellyfat
സ്മാർട്ട് വാച്ച് പറയുന്നതെല്ലാം ശരിയാണോ? എത്രത്തോളം വിശ്വസിക്കാം?

ഭക്ഷണശീലങ്ങൾ

നമ്മുടെ ഭക്ഷണശീലം ഒരു ഘടകമാണ്. രാവിലെ ബ്രെഡ്, ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും കഴിക്കുന്ന ഭക്ഷണക്രമം നമ്മളറിയാതെ തന്നെ ശരീരത്തിൽ കാർബോഹൈഡ്രേറ്റ് വർധിക്കാൻ കാരണമാകുന്നുണ്ട്. അമിത കാർബോഹൈഡ്രേറ്റ് ശരീരത്തിൽ ഗ്ലൂക്കോസായി മാറുന്നു. ഇത് ഊർജമായി ഉപയോ​ഗിക്കപ്പെട്ടില്ലെങ്കിൽ ശരീരത്തിൽ കൊഴുപ്പായി സംഭരിക്കപ്പെടുകയും ഇത് തടിയും വയറും കൂടാൻ കാരണമാവുകയും ചെയ്യുന്നു.

Reason behind Bellyfat
ബാത്ത്റൂം വൃത്തിയാക്കുമ്പോൾ ആദ്യം ചെയ്യേണ്ടതും അവസാനം ചെയ്യേണ്ടതും; വൃത്തിയാക്കലിൽ ക്രമമുണ്ട്

മാനസിക സമ്മർദം

മാനസിക സമ്മർദം ‌ശരീരത്തിന്റെ രാസഘടനയിൽ മാറ്റങ്ങൾ വരുത്തും. ഉറക്കക്കുറവ്, സമ്മർദം നിറഞ്ഞ ജോലി ശൈലി, തെറ്റായ ഭക്ഷണരീതി എന്നിവ കോർട്ടിസോളിന്റെ അളവ് കൂട്ടും. ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അളവു വർധിപ്പിക്കും. ആരോ​ഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ഉറക്കം കുറഞ്ഞാലും സമ്മർദം കൂടിയാലും വയറ്റിലെ കൊഴുപ്പ് വർധിക്കാൻ കാരണമാകും.

വ്യായാമം

വേഗത്തിലുള്ള നടത്തം, ജോഗിങ്, സൈക്കിളിങ് പോലെ ഹൃദയമിടിപ്പ് കൂട്ടുന്ന കാർഡിയോ വ്യായാമങ്ങൾ ദിവസവും കുറഞ്ഞത് 40 മിനിറ്റെങ്കിലും ചെയ്യേണ്ടതുണ്ട്. വെറുതെ സാവധാനത്തിൽ നടക്കുന്നതുകൊണ്ട് മാത്രം ഈ കൊഴുപ്പ് കുറയുകയില്ല. അതിന്, ശരീരം വിയർക്കുന്ന തരത്തിലുള്ള ചലനങ്ങൾ ആവശ്യമാണ്.

സംസ്‌കരിച്ച ഭക്ഷണം

സംസ്കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്ന ശീലം ദഹനം മന്ദഗതിയിലാക്കുകയും, ഭക്ഷണത്തോടുള്ള ആസക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. കൂടാതെ, പാൽ, പനീർ, തൈര് തുടങ്ങിയ പാൽ ഉത്പ്പന്നങ്ങൾ ദിവസത്തിൽ പലതവണ കഴിക്കുന്ന ശീലം പരിമിതപ്പെടുത്തണമെന്നും ഡോക്ടർ പറയുന്നു. പകരം, പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകാം.

Reason behind Bellyfat
വയറിന് സുഖമില്ലേ, ശരീരം നൽകുന്ന 7 സൂചനകൾ അവഗണിക്കരുത്
Reason behind Bellyfat
റേഡിയേഷന്‍ ചികിത്സയില്‍ രോഗികളില്‍ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കും, കൂൺ ഡയറ്റിൽ ചേർക്കേണ്ടത് എങ്ങനെ?
Reason behind Bellyfat
ചൂടുമാറിയാലും സോഫ്റ്റ്നസ് പോകില്ല, മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Summary

Five Daily habits that increases bellyfat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com